പാത്രങ്ങൾ എപ്പോഴും പുതിയതുപോലെ കാണുന്നതാണ് എല്ലാവർക്കും ഇഷ്ടം എങ്ങിനെയൊക്കെ ഭക്ഷണം പാകം ചെയ്യാൻ ശ്രമിച്ചാലൂം പാത്രങ്ങൾ കരി പിടിക്കും ഇങ്ങനെ സംഭവിച്ചാൽ പാത്രങ്ങൾ വൃത്തിയാക്കാൻ വലിയ ബുദ്ധിമുട്ടാണ് മാത്രമല്ല പാത്രങ്ങൾ വളരെ പെട്ടന്ന് തന്നെ കേടായി പോകുകയും ചെയ്യും.പുതിയ പാത്രങ്ങൾ വാങ്ങി വീട്ടിൽ കൊണ്ടുവന്നാൽ പിന്നെ കുറച്ചു നാളത്തേക്ക് അതിൽ കരി പിടിക്കുമോ എന്ന ചിന്ത മാത്രമായിരിക്കും ഒന്നോ രണ്ടോ ദിവസം ഇവയിൽ ഭക്ഷണം പാകം ചെയ്താൽ പിന്നെ വാങ്ങികൊണ്ടുവന്ന പുതിയ പാത്രങ്ങളും വീട്ടിൽ ആദ്യം ഉണ്ടായിരുന്ന പാത്രങ്ങളും തമ്മിൽ കണ്ടാൽ മനസിലാകില്ല അത്രയ്ക്കും കരി പിടിക്കും.സാധാരണ അടുപ്പിൽ വെച്ച് പാകം ചെയ്യമ്പോളാണ് കൂടുതലായും പാത്രങ്ങളിൽ കരി പിടിക്കുന്നത് ഇത് പിറ്റേ ദിവസം കഴുകി വൃത്തിയാക്കാൻ വലിയ ബുദ്ധിമുട്ടാണ്.
ഒരുപാട് നേരം സോപ്പ് ഉപയോഗിച്ച് കഴുകണം എന്നാലും കരി പൂർണ്ണമായും പോകില്ല.അങ്ങനെയൊരു ബുദ്ധിമുട്ട് ഒഴിവാക്കാൻ വേണ്ടി നമുക്ക് നല്ലൊരു കാര്യം ചെയ്യാം ഇങ്ങനെ ചെയ്താൽ എത്ര വലിയ പാത്രങ്ങളും ഒരുപാട് നേരം സാധാരണ അടുപ്പിൽ വെച്ച് ഭക്ഷണം പാകം ചെയ്താലും അതിൽ കരി പിടിക്കില്ല.ഓരോ തവണയും ഭക്ഷണം വേവിക്കുമ്പോൾ പാത്രത്തിൽ ഇങ്ങനെ ചെയ്താൽ മാത്രം മതി.ചെയ്യേണ്ടത് ഇങ്ങനെയാണ് നമ്മൾ ഭക്ഷണം പാകം ചെയ്യാൻ എടുക്കുന്ന പാത്രങ്ങളിൽ വീട്ടിൽ തന്നെയുള്ള കരി അല്ലെങ്കിൽ അടുപ്പിൽ തന്നെയുള്ള വിറകിന്റെ പൊടി പാത്രങ്ങളിൽ നന്നായി തേച്ചുപിടിപ്പിക്കുക പാത്രം കുറച്ചു വെള്ളം ഉപയോഗിച്ച് നനച്ചാൽ ഈ പൊടി പാത്രങ്ങളിൽ നന്നായി പറ്റിപ്പിടിക്കും ശേഷം അടുപ്പിൽ വെച്ച് ഭക്ഷണം പാകം ചെയ്യാം.
എത്രനേരം അടുപ്പിൽ വെച്ചാലും കുഴപ്പമില്ല ഭക്ഷണം പാകം ചെയ്തു കഴിഞ്ഞാൽ പാത്രങ്ങൾ എടുത്തു കഴുകിയാൽ മാത്രം മതി ചെറിയ കഷ്ണം തുണി ഉപയോഗിച്ച് തുടക്കുമ്പോൾ തന്നെ പാത്രത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന കരി ഇളകിപ്പോകും വളരെ എളുപ്പത്തിൽ ഈ കാര്യങ്ങൾ ചെയ്യാൻ കഴിയും.ഈ രീതിയിൽ പാത്രങ്ങൾ വൃത്തിയാക്കുന്നത് പലർക്കും അറിയുന്ന കാര്യമാണ് എങ്കിലും അറിയാത്ത ആളുകൾക്ക് നല്ല ഒരു അറിവ് ലഭിക്കുമല്ലോ.ആദ്യ കാലങ്ങളിൽ എല്ലാ വീടുകളിലും ഇങ്ങനെയാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നാൽ ഇപ്പോൾ സാധാരണ അടുപ്പുകൾ മാറിയപ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ എല്ലാവരും മാറന്നു.എന്തായാലും ഇനി എല്ലാവരും പാത്രങ്ങൾ കരി പിടിക്കാതെ നോക്കുക.