തെച്ചി എളുപ്പത്തിൽ വേര് പിടിപ്പിക്കാം വളരെ പെട്ടന്ന് വളരും നിറയെ പൂക്കൾ ഉണ്ടാകും

മുറ്റത്ത് വളരെ മനോഹരമായി വിടർന്നു നിൽക്കുന്ന ഒന്നാണ് തെച്ചി പൂവ് കാണുമ്പോൾ തന്നെ തൊട്ടുനോക്കാൻ തോന്നുന്ന തെച്ചി പൂ നിരവധി വീടുകളുടെ മുറ്റത്ത് കാണാൻ കഴിയും.എല്ലാവരും വീട്ടുമുറ്റത്ത് നട്ടുപിടിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒന്ന് തന്നെയാണ് തെച്ചി.ഈ പൂവ് കാണാൻ വളരെ രസകരമാണ് മറ്റുളള പൂക്കളിൽ നിന്നും വളരെ വ്യത്യസ്തമാണ് ഇതിന്റെ രൂപം വിടർന്നു കുട്ട പോലെയാണ് ഇത് കാണാൻ കഴിയുക പലരും ഈ പൂവിനെ കുട്ട പൂവ് എന്നും വിളിക്കാറുണ്ട്.നിറയെ പച്ച ഇലകൾ ഉണ്ടാകുന്ന ഈ ചെടിയിൽ ലൈറ്റ് ചുവന്ന നിറത്തിലാണ് ഈ പൂക്കൾ കാണാൻ കഴിയുക.ഒരുപാട് പൂക്കൾ ഉണ്ടാകുമ്പോൾ ആ ചെടിയിൽ പൂക്കളുടെ നിറം മാത്രമേ കാണാൻ കഴിയൂ.

വീട്ടുമുറ്റത്താണ് ഇത് വെച്ചിരിക്കുന്നത് എങ്കിൽ ഒരു പ്രത്യേക ഭംഗിയും വീടിന് ലഭിക്കും.നിങ്ങളുടെ വീട്ടിൽ ആരെങ്കിലും കടന്നുവരുമ്പോൾ അവർ ആദ്യം നോക്കുന്നത് ഇതിലേക്ക് ആയിരിക്കും അത്രയും മനോഹരമാണ് തെച്ചി പൂവ് കാണാൻ.ഇന്ന് നിരവധി വീടുകളിൽ തെച്ചി പൂവിന്റെ ചെടി നട്ടുപിടിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ട് ഇതിന്റെ കമ്പ് വളരെ സുലഭമായി ലഭിക്കും എന്നാൽ വേര് പിടിപ്പിക്കുക എന്നത് കുറച്ചു പ്രയാസമുള്ള കാര്യമാണ് എന്നാൽ ഇതിനെ കുറിച്ച് അറിയുന്നവർ ആണെങ്കിൽ വളരെ പെട്ടന്ന് തന്നെ വേര് പിടിപ്പിച്ചെടുക്കാൻ സാധിക്കും.

തെച്ചി വീട്ടിൽ വളർത്താൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ടത് വളരെ ചെറിയ കാര്യങ്ങളാണ് ഇവിടെ എല്ലാം ശ്രദ്ധയോടെ ചെയ്‌താൽ ഇതിന്റെ വേര് പിടിപ്പിക്കാൻ അധികനാൾ വേദനിവരില്ല വലിയ ചെടിയിൽ നിന്നും കമ്പ് മുറിച്ചെടുക്കുമ്പോൾ മുതൽ വേര് പിടിക്കുന്നത് വരെ ശ്രദ്ധിക്കണം.വലിയ ചെടിയിൽ നിന്നും കമ്പ് എടുക്കുമ്പോൾ കത്രിക തന്നെ ഉപയോഗിച്ച്മുറിച്ചെടുക്കണം അല്ലാത്തപക്ഷം അവയുടെ തൊലി പൊട്ടിപ്പോകാൻ സാധ്യത കൂടുതലാണ് ഇങ്ങനെ സംഭവിച്ചാൽ ഇവ വേര് പിടിക്കില്ല.

അതിന് ശേഷം എ കമ്പിളി ഇലകൾ ഒഴിവാക്കണം പിന്നെ നല്ല വളക്കൂറുള്ള മണ്ണ് ഒരു പ്ലാസ്റ്റിക് കവറിലോ ചെറിയ ബോട്ടിലിലോ നിറച്ച ശേഹം ഈ കമ്പ് നടണം.ഇതിനായി പ്രത്യേക മണ്ണ് ആവശ്യമില്ല നമ്മൾ എല്ലാ ചെടികൾക്കും ഉപയോഗിക്കുന്ന വളക്കൂറുള്ള മണ്ണ് തന്നെ മതിയാകും.ഇത്രയും ചെയ്ത ശേഷം അതിന് ആവശ്യമായ വെള്ളം ഒഴിച്ച് കൊടുക്കണം നിത്യവും രാവിലെ വെള്ളം ഒഴിച്ച് കൊടുക്കണം ഇതിൽ എപ്പോഴും ഈർപ്പം ഉണ്ടായിരിക്കണം ഈ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേഗത്തിൽ ഇതിന്റെ വേര് പിടിക്കും.വീട്ടിൽ തെച്ചി നട്ടുപിടിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടുന്ന അറിവാണ് ഇതുപോലെ ചെയ്താൽ ഈ ചെടി വളരാനും നിറയെ പൂക്കൾ ഉണ്ടാകാനും അധികനാൾ വേണ്ടിവരില്ല.

Leave a Reply

Your email address will not be published. Required fields are marked *