എല്ലാ നാടുകളിലും ഒരുപോലെ ലഭിക്കുന്ന ചില സാധനങ്ങൾ ഉപയോഗിച്ച് എല്ലാവരും ഒരുപോലെ ഒന്നും ഉണ്ടാക്കാറില്ല മാങ്ങയാണെങ്കിൽ നമുക്ക് എപ്പോഴും കിട്ടുന്ന ഒന്നാണ് എന്നാൽ ഇത് ഉപയോഗിച്ച് വല്ലപ്പോഴും മാത്രമേ എന്തെങ്കിലും ഉണ്ടാക്കൂ അല്ലാത്തപക്ഷം മാങ്ങ കഴിക്കുകയാണ് എല്ലാവരും ചെയ്യാറുള്ളത് എന്നാൽ മാങ്ങ എല്ലാ സമയത്തും ലഭിക്കാത്ത സ്ഥലങ്ങളിൽ വിവിധ തരം ഭക്ഷണങ്ങൾ ഉണ്ടാക്കും.അതുപോലെ തന്നെയാണ് എല്ലാ സ്ഥലങ്ങളിലും ഏതു സമയത്തും ലഭിക്കുന്ന പപ്പായയും ഇത് എല്ലാ വീടുകളിലും ആവശ്യത്തിന് ലഭിക്കും മരത്തിൽ ഒരുപാടെണ്ണം ആർക്കും വേണ്ടാതെ കിടക്കുന്നത് കാണാം വല്ലപ്പോഴും മാത്രമേ പപ്പായ ഉപയോഗിച്ച് എന്തെങ്കിലും ഉണ്ടാക്കി കഴിക്കാറുള്ളൂ നല്ലോണം പഴുത്തിട്ടുണ്ട് എങ്കിൽ പപ്പായ മാത്രമായി കഴിക്കാൻ നല്ല രുചിയാണ്.
മരത്തിൽ ഒരുപാട് ഉണ്ടായിട്ടും വല്ലപ്പോഴും മാത്രം ഇത് കഴിക്കുന്നവർക്ക് സത്യത്തിൽ അതിന്റെ എല്ലാ ഗുണങ്ങളും അറിയില്ല എന്നുവേണം പറയാൻ.പച്ച പപ്പായ ആണെങ്കിലും പഴുത്ത പപ്പായ ആണെങ്കിലും അതിന്റെ യഥാർത്ഥ ഗുണം അറിഞ്ഞാൽ എല്ലാ പപ്പായയും നിങ്ങൾ എന്തെങ്കിലും ഉണ്ടാക്കി കഴിക്കും.പപ്പായ ഉപയോഗിച്ച് ജ്യൂസ് ഉണ്ടാക്കി കുടിച്ചാൽ നല്ല രുചി മാത്രമല്ല നല്ല ഒരുപാട് ഗുണങ്ങളും ലഭിക്കും.പപ്പായയുടെ കുരുവിന് പോലും ഒരുപാട് ഗുണങ്ങൾ തരാൻ കഴിയും.നല്ല ഗുണങ്ങൾ അടങ്ങിയ പപ്പായ ജ്യൂസ് കുടിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത്.
അത്യാവശ്യം പഴുത്ത പപ്പായ എടുത്ത ശേഷം അതിന്റെ കുരു എല്ലാം കളഞ്ഞിട്ടു പപ്പായ മാത്രം ഒരു പാത്രത്തിലേക്ക് മാറ്റണം അതിന് ശേഷം പപ്പായ ഒരു മിക്സിയിൽ ഇട്ട ശേഷം നന്നായി ജ്യൂസ് ആക്കിയെടുക്കണം ശേഷം അതിലേക്ക് രണ്ട് ഗ്ലാസ് തിളപ്പിച്ച ശേഷം തണുത്ത വേളം കൂടി ചേർക്കുക പിന്നെ അവശത്തിന് പൻസാരയും ഒരു അര നാരങ്ങ നീരും ചേർത്ത് കുടിച്ചാൽ നല്ല രുചിയാണ് ഒരുപാട് ഗുണങ്ങളും നമുക്ക് കിട്ടുന്നു.സാധാരണയായി ആരും പപ്പായ ജ്യൂസ് കുടിക്കാറില്ല പലതരം ജ്യൂസ് കുടിക്കാറുണ്ട് എന്നാൽ പപ്പായ ക്യൂസ് കുടിക്കുന്നവർ വളരെ കുറവാണ്.ദിവസവും നമ്മൾ പപ്പായ കുടിക്കുന്നത് ശീലമാക്കണം.മറ്റുള്ള ഫ്രൂട്സ് കഴിക്കുന്നതും ജ്യൂസ് ആക്കി കുടിക്കുന്നതും എല്ലാവരും ശീലമിക്കിയത് പോലെ തന്നെ പപ്പായയും നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.