വെള്ളം വേണ്ട കഴുകാതെ ഷൂ വൃത്തിയാക്കാം വെറും രണ്ട് മിനുട്ടിൽ ഇനി ചെളിയുണ്ടാകില്ല

ഷൂ എല്ലാവരും ഉപയോഗിക്കാറുണ്ട് ഒരു തവണ ഉപയോഗിച്ചാൽ തന്നെ അതിൽ നിറയെ ചെളി ആയിരിക്കും എന്ത് നിറത്തിലുള്ള ഷൂ ആണെങ്കിലും അവയിൽ ചെളി നിറയും അതിന്റെ നിറം തന്നെ മാറും.ഷൂവിൽ പറ്റിപ്പിടിച്ച ചില ചെളി എത്ര വൃത്തിയാക്കിയാലും പോകില്ല മാത്രമല്ല എല്ലാവരും ഉപയോഗിക്കുന്ന ഭൂരിഭാഗം ഷൂവും വെള്ളം തട്ടാൻ പാടില്ലാത്ത ഷൂ ആയത് കാരണം അത് വെള്ളം ഉപയോഗിച്ച് കഴുകാനും കഴിയില്ല ഇങ്ങനെയാകുമ്പോൾ പിന്നെ അവ ഉപയോഗിക്കാൻ കഴിയില്ല മറ്റൊരു ഷൂ വാങ്ങാതെ വേറൊന്നും ചെയ്യാൻ കഴിയില്ല.വെള്ള നിറത്തിലുള്ള ഷൂവിൽ കറ പിടിച്ചാൽ പിന്നെ ഒരു നേരം പോലും അത് ഉപയോഗിക്കാൻ കഴിയില്ല എന്നാൽ മറ്റുള്ള നിറത്തിലുള്ള ഷൂകൾ ചെറിയ രീതിയിൽ എന്തെങ്കിലും തുടച്ച ശേഷം നമുക്ക് ഉപയോഗിക്കാൻ കഴിയും.

എന്നാൽ ഇനിമുതൽ അങ്ങനയൊരു ബുദ്ധിമുട്ട് ഉണ്ടാകില്ല വെള്ളം നനയാൻ പാടിലാത്ത ഷൂ ആണെങ്കിലും നമുക്ക് വെറും മിനുട്ടുകൾ കൊണ്ട് അത് വൃത്തിയാക്കാൻ സാധിക്കും അങ്ങനെയൊരു കാര്യമാണ് പറയുന്നത്.ഏതു നിറത്തിലുള്ള ഷൂ ആണെങ്കിലും ഇത് ചെയ്യാവുന്നതാണ് ഇതിനായി നമുക്ക് ആദ്യം തന്നെ വേണ്ടത് കുറച്ചു അപ്പക്കാരമാണ്‌ അതിലേക്ക് കുറച്ചു പേസ്റ്റ് കൂടി ചേർക്കുക എന്നിട്ട് അതിലേക്ക് ഒരു പകുതി ചെറുനാരങ്ങ നീരും ചേർത്ത് നന്നായി മിക്സ് ചെയ്യുക.ഇത്രയും ചെയ്ത ശേഷം ഒരു പഴയ ബ്രെഷ് ഉപയോഗിച്ച് ആ ക്രീം എടുത്ത് നിങ്ങളുടെ ചെളി നിറഞ്ഞ ഷൂവിൽ തേച്ച് നല്ലപോലെ ഉരച്ചാൽ എത്ര പോകാത്ത കറയും വളരെ പെട്ടന്ന് തന്നെ പോകും.

ഇങ്ങനെ ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തെന്നാൽ വെള്ളം നനയാൻ പാടില്ലാത്ത ഷൂ ആണെങ്കിലും കേടുപാടുകൾ ഒന്നും ഉണ്ടാകില്ല മാത്രമല്ല വെള്ളം ചേർക്കാത്തത് കൊണ്ട് നമ്മൾ ഷൂ ഉപയിഗിക്കുന്ന തൊട്ടുമുൻപ് തന്നെ ഇത് ചെയ്യാവുന്നതാണ് വൃത്തിയാക്കിയ ആ നിമിഷം തന്ന ഇത് ഉപയോഗിക്കാനും സാധിക്കും.ഏതു നിറമാണോ ഷൂവിന് ഉണ്ടായിരുന്നതു ആ നിറം വെട്ടിത്തിളങ്ങുന്നത് കാണാൻ കഴിയും.മഴക്കാലത്ത് പുറത്തുപോകുമ്പോൾ ഉപയോഗിക്കുന്ന ഷൂവിലാണ് ഏറ്റവും കൂടുതൽ ചെളി ഉണ്ടാകുന്നത് ഇങ്ങനെയൊരു സമയത്ത് നമുക്ക് ദിവസവും ഈ രീതിയിൽ ഷൂ വൃത്തിയാക്കാൻ സാധിക്കും.ഈ കാര്യം അറിഞ്ഞിരുന്നാൽ നമുക്ക് വീട്ടിൽ നിന്ന് മാത്രമല്ല യാത്ര ചെയ്യുന്ന സമയത്തും ഷൂ വൃത്തിയാക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *