മരങ്ങൾ കൂടുതൽ വീട്ടുമുറ്റത്ത് വെച്ചുപിടിപ്പിക്കണം അതിന്റെ കൂടെ ഒരു വാഴയെങ്കിലും ഉണ്ടായിരിക്കണം വീട്ടുമുറ്റത്ത് ഒരുപാട് ചെടികളും മരങ്ങളും ഉണ്ടാകുന്നത് വളരെ നല്ലതാണ് ചെടികൾ ഭംഗിക്ക് വേണ്ടിയാണ് എങ്കിലും കായ്ഫലം കിട്ടാൻ വേണ്ടി നിരവധി മരങ്ങൾ എല്ലാവരും വീടുകളിൽ വെച്ചുപിടിപ്പിക്കാറുണ്ട് അതിലൊന്നാണ് വാഴ ഒരു വാഴയെങ്കിലും വീട്ടുമുറ്റത്ത് ഉണ്ടെങ്കിൽ അത് ഒരുപാട് ഗുണം ചെയ്യും വാഴയിൽ കായ്ഫലം ഉണ്ടായാൽ വീട്ടിലെ ആവശ്യങ്ങൾക്ക് തന്നെ എടുക്കാൻ നമ്മൾ വീട്ടിൽ നട്ടുപിടിപ്പിച്ച വാഴയിൽ നിന്നും ഒരു കുല പഴം കിട്ടുക എന്ന് പറയുന്നത് അത് വലിയ കാര്യം തന്നെയാണ് കഴിക്കാനും നല്ല രുചിയായിരിക്കും.ഒരുപാട് സ്ഥലത്ത് കൂടുതൽ നല്ല രീതിയിൽ വാഴ കൃഷി ചെയ്യുന്ന ആളുകൾ ഒരുപാടുണ്ട്.
ഇവർക്ക് വാഴകൾ കുറിച്ച് നല്ലപോലെ അറിയാം എന്നാൽ വീടുകളിൽ ഒന്നോ രണ്ടോ വാഴ വെച്ച് വളർത്തുന്ന പല ആളുകൾക്കും വാഴ നന്നായി വളരാനും ഒരു വാഴയിൽ നിന്ന് തന്നെ വളരെ പെട്ടന്ന് നിരവധി വാഴകൾ വളർന്നു വരാനും ചെയ്യേണ്ടത് എന്താണെന്ന് പലർക്കും അറിയില്ല.വഴക്കന്നിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിരവധി വാഴക്കന്ന് അതിൽ നിന്നും ഉണ്ടാകും സാധാരണ ഒരു വഴക്കന്നിൽ നിന്നും ഒന്നോ രണ്ടോ വാഴക്കന്നാണ് ഉണ്ടാകാറുള്ളത് എങ്കിൽ ഇങ്ങനെ ചില കാര്യങ്ങൾ ചെയ്താൽ അതിന്റെ വലിപ്പത്തിന് അനുസരിച്ച് നിരവധി വാഴക്കന്ന് ഉണ്ടാകും.ചെയ്യേണ്ടത് വളരെ എളുപ്പമുള്ള കാര്യങ്ങളാണ് ഒരു വാഴക്കന്ന് കിട്ടിയാൽ അതിൽ അതിന്റെ വലിപ്പത്തിന് അനുസരിച്ചു ഒന്നിൽ കൂടുതൽ ഭാഗങ്ങളാക്കണം മുറിച്ചു മാറ്റാതെ ഓരോ ഗ്യാപ്പുകൾ ഇട്ടുകൊടുക്കണം.
ശേഷം തണലത്ത് വെച്ച് ഉണക്കണം പിന്നെ നല്ല വളമുള്ള മണ്ണിൽ കുഴിച്ചിട്ടാൽ വളരെ പെട്ടന്ന് തന്നെ മുളച്ചുവരും ഇതിനായി ഗ്രോബാഗ് ഉപയോഗിക്കാവുന്നതാണ്.ചില ഇനം വാഴകൾ വെറും മുപ്പത് ദിവസം കൊണ്ട് വളരുമെങ്കിലും മറ്റുചില വാഴകൾ മുപ്പത് മുതൽ നാല്പത് ദിവസം വരെ സമയമെടുത്തേക്കാം.ഒരുവിധം വളർന്നു കഴിഞ്ഞാൽ വാഴക്കന്നിൽ നിന്നും ഓരോന്നായി മാറ്റിവെക്കണം.വാഴ നല്ല കരുത്തോടെ വളരാൻ ജൈവവളം നിർബന്ധമാണ് ഏതെങ്കിലും ഒരുതരം ജൈവവളം വാഴയ്ക്ക് ഇട്ടുകൊടുക്കണം പിന്നീട് ഇവ നന്നായി വളരുകയും കായ്ഫലം ഉണ്ടാകുകയും ചെയ്യും.