കാര് ഓടിക്കാൻ അറിയുന്ന ഭൂരിഭാഗം ആളുകൾക്കും അറിയാത്ത ചില കാര്യങ്ങളുണ്ട് അതിനെക്കുറിച്ച് പൂർണ്ണമായും അറിയാത്ത ചില കാര്യങ്ങളുണ്ട് നമുക്ക് അതിനെക്കുറിച്ച് ചർച്ച ചെയ്യാം.ചിലർക്ക് കാർ ഓടിക്കാൻ നന്നായി അറിയും എന്നാൽ ചില ഘട്ടത്തിൽ എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല റോഡുകളിൽ വണ്ടി ഓടിക്കുമ്പോൾ മാത്രമേ ചിലപ്പോൾ ആ സാഹചര്യം ഉണ്ടാകൂ പഠിക്കുന്ന സമയത്ത് അങ്ങനെയൊരു സാഹചര്യം വരാത്തത് കാരണം അവിടെ എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല.നമ്മൾ കാർ ഓടിക്കുന്ന സമയത്ത് കയറ്റത്തിൽ കാർ നിന്നുപോയാൽ എന്താണ് ചെയ്യേണ്ടത് എന്ന് പലർക്കും അറിയില്ല ഈ കാര്യം അറിയാതിരുന്നാൽ വണ്ടി ഓഫ് ആയിപ്പോകും മാത്രമല്ല റോട്ടിൽ തിരക്കുള്ള സമയത്ത് വണ്ടി നിർത്തിയാൽ ഓഫ് ആയിപോകാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങളും പലർക്കും അറിയില്ല.
വാഹനങ്ങൾ ഓടിക്കുന്ന അല്ലെങ്കിൽ ഓടിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും ആദ്യമേ ഈ കാര്യം അറിഞ്ഞിരിക്കണം.വണ്ടി ഇറക്കത്തിലാണ് എങ്കിൽ മറ്റു വാഹനങ്ങൾ ഒന്നും തന്നെ ഇല്ല എങ്കിൽ നമുക്ക് സെക്കൻഡ് ഗിയറിൽ തന്നെ പോകാവുന്നതാണ് റോഡിന്റെ അവസ്ഥയും കണക്കിലെടുത്ത് അവിടെ വണ്ടി ഓടിക്കണം.ചിലർ കാർ ഓടിക്കുന്ന സമയത്ത് ചെയ്യുന്ന കാര്യമാണ് ഇറക്കം കണ്ടുകഴിഞ്ഞാൽ വണ്ടി ഓഫ് ചെയ്യുകയും ഇറക്കത്തിൽ വണ്ടി ഓൺ ചെയ്യാതെ ഇറക്കം ഇറങ്ങുകയും ചെയ്യുന്നത് ഇങ്ങനെ ഒരിക്കലും ചെയ്യരുത് ഇറക്കത്തിൽ വണ്ടി ഓൺ ചെയ്തു തന്നെ ഇറക്കണം ഇല്ലെങ്കിൽ അത് വാഹനത്തിന് കേടുപാടുകൾ ഉണ്ടാക്കും.
ഇനി കയറ്റത്തിൽ കാർ ഓടിക്കുമ്പോൾ ചെയ്യേണ്ടത് എന്താണെന്ന് പറയാം വണ്ടി ഓടിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടന്ന് കയറ്റം വന്നാൽ വണ്ടി വേഗത കുറയുന്നതായി കാണാം ഈ അവസരത്തിൽ ഗിയർ സെക്കൻഡ് ആണെങ്കിൽ ഫസ്റ്റിലേക്ക് ഇടണം കാർ ഓടിച്ചുവരുന്ന ഗിയറിൽ തന്നെ നമുക്ക് കാർ കയറ്റാൻ സാധിക്കില്ല ഫസ്റ്റ് ഗിയറിൽ ഗിയർ ഇട്ട ശേഷം ആവശ്യത്തിന് സ്പീഡ് കൊടുത്ത് വണ്ടി കയറ്റം കയറ്റണം ഈ കാര്യം അറിഞ്ഞിരുന്നാൽ വളരെ സിമ്പിളായി ഏതൊരു കയറ്റവും വണ്ടി കയറ്റാം.വണ്ടി ഓടിക്കുന്ന സമയത്ത് ഇത്തരം കാര്യങ്ങൾ നമ്മൾ മനസ്സിലാക്കണം നമ്മൾ സ്വന്തമായി മനസ്സിലാക്കുന്ന കാര്യങ്ങൾ വളരെ പെട്ടന്ന് തന്നെ മനസ്സിലാക്കാൻ കഴിയും.