വെറും അഞ്ച് മിനുറ്റിൽ പപ്പായ സോപ്പ് വീട്ടിൽ ഉണ്ടാക്കാം ഇനി പുറത്ത് നിന്ന് വാങ്ങേണ്ട

സോപ്പ് എല്ലാവർക്കും ആവശ്യമാണ് ദിവസവും നമ്മൾ സോപ്പ് വാങ്ങാറുണ്ട് ഒരുപാട് ആളുകളുള്ള ഒരു വീട്ടിൽ ഒന്നിൽ കൂടുതൽ സോപ്പ് ആവശ്യമാണ് ഒരാഴ്ച ഒരുപാട് സോപ്പ് ആവശ്യമായി വരും സോപ്പ് എന്നത് നല്ല മണമുള്ളത് തന്നെ വേണം മാത്രമല്ല ഉപയോഗിച്ചാൽ ഒരുപാട് ഗുണങ്ങൾ തരുന്ന സോപ്പ് തന്നെ ഉപയോഗിക്കണം പലരും സോപ്പ് വാങ്ങുമ്പോൾ ശ്രദ്ധിക്കുന്ന ഒരേയൊരു കാര്യം അതിന്റെ മണം തന്നെയാണ് എന്നാൽ ഇനിമുതൽ ആരും തന്നെ പുറത്തുനിന്നും സോപ്പ് വാങ്ങേണ്ട ആവശ്യത്തിന് അനുസരിച്ച് നമുക്ക് സോപ്പ് വീട്ടിൽ തന്നെ ഉണ്ടാക്കാം വളരെ കുറഞ്ഞ സമയം കൊണ്ട് നല്ല മണമുള്ള സോപ്പ് വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയും.

ഇവിടെ ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് നല്ല ഗുണമുള്ള പപ്പായ സോപ്പാണ് ഇതിനായി കൂടുതൽ സാധനങ്ങൾ ഒന്നും തന്നെ വേണ്ട ഒരു നല്ല പഴുത്ത പപ്പായ സോപ്പ് ബേസ് റോസ് വാട്ടർ എന്നീ സാധനങ്ങൾ മാത്രം മതി ആവശ്യത്തിന് സോപ്പ് ഉണ്ടാക്കാൻ.കൂടുതൽ വേണമെങ്കിൽ സോപ്പ് ബേസ് എടുക്കുന്ന അളവ് കൂട്ടിയാൽ മാത്രം മതി.ആദ്യം തന്നെ ചെയ്യേണ്ടത് നല്ല പഴുത്ത പപ്പായ എടുത്ത് ചെറിയ കഷ്ണങ്ങളായി മുറിച്ച് ഒരു മിക്സിയിൽ ഇട്ട് അരച്ചെടുക്കണം ശേഷം അതിലേക്ക് കുറച്ചു റോസ് വാട്ടർ ഒഴിച്ചുകൊടുക്കണം പിന്നെ നല്ല മണം കിട്ടാൻ വേണ്ടി ഏതെങ്കിലും ചേർക്കാൻ ശേഷം നന്നായി മിക്സ് ചെയ്ത ശേഷം അത് മാറ്റിവെക്കുക പിന്നെ ചെയ്യേണ്ടത് സോപ്പ് ബേസ് എടുത്തു ചെറിയ കഷ്ണങ്ങളായി മുറിച്ച് ചൂടാക്കണം.

നല്ല രീതിയിൽ ചൂടാകുമ്പോൾ ഇവ വെള്ളം പോലെയാകും ശേഷം ഇത് നമ്മൾ നേരത്തെ റെഡിയാക്കി വെച്ച പപ്പായയിലേക്ക് ഒഴിച്ച് വീണ്ടും നല്ല രീതിയിൽ മിക്സ് ചെയ്യണം എന്നിട്ടു ഇത് ചെറിയ പേപ്പർ ഗ്ലാസ്സിലോ സോപ്പിന്റെ ആകൃതി ലഭിക്കുന്ന എന്തെങ്കിലും പാത്രത്തിലോ ഒഴിച്ചുകൊടുക്കണം ഒരു മണിക്കൂർ കഴിയുമ്പോൾ അവ ഉറച്ച് നല്ല സോപ്പിന്റെ രൂപമാകും വളരെ പെട്ടന്ന് തന്നെ ഇവ സോപ്പ് ആകണമെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചാലും മതി ഫ്രിഡ്ജിൽ ആണെങ്കിൽ വെറും അഞ്ചോ പത്തോ മിനുറ്റ് കൊണ്ട് സോപ്പ് റെഡിയാകും.

Leave a Reply

Your email address will not be published. Required fields are marked *