വീടിന്റെ ഭൂരിഭാഗം നിർമ്മാണവും കഴിഞ്ഞാൽ ചെയ്യുന്ന പ്രധാനപ്പെട്ട ഒരു പണിയാണ് വീട് വയറിംഗ് ചെയ്യുന്നത് ഈ സമയത്തും നല്ലപോലെ ശ്രദ്ധിക്കണം വയറിംഗ് ചെയ്യുമ്പോൾ അതിന്റെ എല്ലാ സാധനങ്ങളും നല്ലത് തന്നെയാണോ വാങ്ങുന്നത് എന്ന കാര്യം ശ്രദ്ധിക്കണം മാത്രമല്ല വയറിംഗ് ചെയ്യാൻ വേണ്ടി ഭിത്തിയിൽ പൈപ്പ് വെക്കാനുള്ള ഭാഗം ഉണ്ടാക്കുമ്പോൾ വളരെ ഏറെ ശ്രദ്ധിക്കണം നിരവധി പൈപ്പുകൾ ഇടേണ്ടതുള്ളത് കൊണ്ട് ഒരുപാട് വീതിയിൽ കല്ലുകൾ തുളയ്ക്കേണ്ടിവരും ഇത് വീടിനെ ബാധിക്കാതെ നോക്കണം കാരണം പടവ് കഴിഞ്ഞാൽ ഒരുപാട് തവണ കല്ല് തുളയ്ക്കുന്നത് നല്ലതല്ല വാർപ്പിലും പൈപ്പ് ഇടേണ്ട ആവശ്യം വരും വാർപ്പിലും ഇങ്ങനെ ചെയ്യുന്നത് അത്ര നല്ലതല്ല അത് ടെറസിന്റെ ബലത്തെ ബാധിക്കും.
പടവിന്റെ സമയത്തും വാർപ്പിന്റെ സമയത്തും ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാം വീടിനെ കൂടുതൽ സുരക്ഷിതമാക്കാൻ ആദ്യമേ ഒരു വ്യക്തമായ പ്ലാൻ ഉണ്ടാകണം നമ്മൾ വീട് നിർമ്മിക്കാൻ പ്ലാൻ തയ്യാറാക്കുന്നതുപോലെ തന്നെ വയറിംഗ് ചെയ്യാനും ഒരു പ്ലാൻ വേണം ആദ്യമേ ഇത് റെഡിയാക്കിയാൽ വീട്ടിന്റെ ഭിത്തി കൂടുതൽ തുളയ്ക്കുന്നത് ഒഴിവാക്കാൻ സാധിക്കും.ഇപ്പോഴത്തെ വീടുകൾക്ക് ഏറ്റവും കൂടുതൽ കാണുന്നത് തിളങ്ങുന്ന ലൈറ്റുകളാണ് ഇത് വീടിന്റെ നാലുഭാഗത്തും ഫിറ്റ് ചെയ്യാൻ വേണ്ടി നിരവധി വയറും പൈപ്പും ആവശ്യമാണ് ഇതെല്ലാം വീടിന്റെ എല്ലാ ഭാഗത്തും എത്തിക്കാൻ വേണ്ടി ഭിത്തി തുളയ്ക്കുന്ന പതിവ് രീതി ഒഴിവാക്കാൻ പടവിന്റെ സമയത്ത് തന്നെ ശ്രദ്ധിക്കണം ഇങ്ങനെ ചെയ്താൽ ഒരുപാട് പണികൾ ഒഴിവാക്കാൻ കഴിയും ചിലവും കുറയും.
ഒരു വീടിന്റെ വാർപ്പും പടവും പൂർണ്ണമായും കഴിഞ്ഞാൽ ചെയ്യുന്ന വയറിംഗ് വീടുകൾക്ക് അത്ര നല്ലതല്ല.വയറിംഗ് സമയത്ത് ശ്രദ്ധിക്കേണ്ട മറ്റുള്ള കാര്യങ്ങൾ എന്തെന്നാൽ സ്വിച്ച് വയർ തുടങ്ങിയവ വാങ്ങുമ്പോൾ ശ്രദ്ധിക്കണം വയർ വളരെ മികച്ചത് തന്നെ വാങ്ങണം ഇല്ലെങ്കിൽ ഇടയ്ക്കിടെ അവ പരിശോധിക്കേണ്ടിവരും മാത്രമല്ല ഗുണനിലവാരമില്ലാത്ത സാധനങ്ങൾ ഉപയോഗിച്ചാൽ വീട്ടിലെ കറന്റ് ബില്ല് കൂടാൻ കാരണമാകും.വീടിന്റെ വയറിംഗ് ഒരിക്കലും നിസാരമായി കാണരുത് അവ വളരെ പ്രധാനപ്പെട്ടതാണ്.