വീട്ടിൽ വളർത്തുന്ന കോഴികൾ സ്ഥിരമായി നല്ല രീതിയിൽ മുട്ടയിടാൻ കോഴികൾക്ക് നല്ല ഭക്ഷണം തന്നെ കൊടുക്കണം നല്ല കാൽസ്യം അടങ്ങിയ തീറ്റ കൊടുത്താൽ മാത്രമേ കോഴികൾക്ക് നല്ല ആരോഗ്യം ഉണ്ടാകൂ മാത്രമല്ല സ്ഥിരമായി മുട്ടയിടാനും അവയുടെ തീറ്റ നല്ലതായിരിക്കണം.കോഴികളെ വീട്ടിൽ വളർത്തി വരുമാനം ഉണ്ടാക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത് ശ്രദ്ധിച്ചാൽ നല്ലൊരു വരുമാന മാർഗ്ഗം തന്നെയാണ് നാടൻ കോഴിവളർത്തൽ.പലരും വീട്ടിൽ തന്നെ നിരവധി കോഴികളെ വാളർത്തുന്നു ഇതിൽ പലതരം കോഴികൾ തന്നെ ഉണ്ടാകും കോഴിമുട്ട ശേഖരിച്ച് അവയിൽ നിന്നും കൂടുതൽ കോഴികളെ വളർത്തിയെടുത്തും നമുക്ക് വരുമാനം ഉണ്ടാക്കാൻ കഴിയും എന്നാൽ നല്ല രീതിയിൽ ഈ കാര്യങ്ങൾ നടക്കണമെങ്കിൽ അവയ്ക്ക് നമ്മൾ നൽകുന്ന തീറ്റ വളരെ നല്ലതായിരിക്കണം.
ഒരുപാട് കോഴികളെ വീട്ടിൽ തന്നെ വളർത്തുന്ന പലരും പറയുന്നത് മുട്ടയിടാൻ ആയിട്ടും എല്ലാ കോഴികളും സ്ഥിരമായി മുട്ടയിടുന്നില്ല എന്നാണ് ഈ പ്രശ്നം നിരവധി ആളുകൾക്കുണ്ട് ഇതിന്റെയൊക്കെ കാരണം അവയ്ക്ക് കൊടുക്കുന്ന പരിചരണവും തന്നെയാണ്.ഒട്ടും ചിലവില്ലാതെ നമുക്ക് കോഴികൾക്ക് നല്ല തീറ്റ കൊടുകയാണ് കഴിയും അതിനായി ആവശ്യമായി വരുന്നത് നീറ്റ് കക്കയാണ് ഇത് ഒരുപാട് സ്ഥലങ്ങളിൽ നിന്നും ലഭിക്കും മാത്രമല്ല നിങ്ങളുടെ അടുത്തുള്ള വളങ്ങൾ വിൽക്കുന്ന കടകളിൽ നിന്നും നീറ്റ് കക്ക വാങ്ങാൻ കിട്ടും.ഇത് വാങ്ങിയ ശേഷം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട് ഇത് ആദ്യം പിടിച്ചെടുക്കണം അതിനായി അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ചുകൊടുത്ത് കുറച്ചു നേരം കാത്തിരുന്നാൽ അവ പൊടിഞ്ഞുവരുന്നത് കാണാൻ കഴിയും.
നന്നായി പൊടിഞ്ഞു പൂർണ്ണമായും നീറ്റ് കക്ക പൊടിയായി മാറിയാൽ പിന്നെ ചെയ്യേണ്ടത് ഒരു വലിയ പാത്രത്തിൽ വെള്ളം എടുക്കണം അതിലേക്ക് ഈ പൊടി ഒരു വലിയ സ്പൂണിൽ എടുത്ത് വെള്ളത്തിൽ കലർത്തനം ഇങ്ങനെ ചെയ്ത ശേഷം ഒരു ദിവസം കാത്തിരിക്കുക അടുത്ത ദിവസം വെള്ളം എടുത്തുനോക്കുമ്പോൾ അതിലെ പൊടിയെല്ലാം താഴേക്ക് പോയി വെള്ളം തെളിഞ്ഞുവന്നിരിക്കുന്നത് കാണാൻ കഴിയും ഈ വെള്ളം ഒരു പാത്രത്തിൽ എടുത്തു കോഴികൾക്ക് നൽകണം ശ്രദ്ധിക്കുക മുകളിൽ തെളിഞ്ഞുവന്നു വെള്ളമാണ് കോഴികൾക്ക് നൽകേണ്ടത്.ഈ വെള്ളം സ്ഥിരമായി നൽകിയാൽ കോഴികൾക്ക് വളരെ നല്ലതാണ് അവയ്ക്ക് ആവശ്യമായ കാൽസ്യം അതിൽ നിന്ന് തന്നെ ലഭിക്കും ഇത് കൂടാതെ കോഴികൾ നന്നായി കഴിക്കുന്ന ഒരുപാട് ഇലകളുണ്ട് അവയും ധരാളമായി കൊടുക്കുക ഇങ്ങനെ ചെയ്താൽ കോഴികൾ സ്ഥിരമായി മുട്ടയിടും.