എന്തുതരം കൃഷി ചെയ്യുമ്പോഴും എല്ലാവരും ആദ്യം ചിന്തിക്കുന്നത് ഇത് എപ്പോഴാണ് നല്ല രീതിയിൽ വളരുക എപ്പോഴാണ് വിളവെടുക്കാൻ കഴിയുക എന്നതാണ് കൃഷി ചെയ്യുന്ന എല്ലാവർക്കുമുള്ള ഒരേയൊരു ആഗ്രഹം അതിൽ നിന്നും നല്ല രീതിയിൽ വിളവെടുക്കുക എന്നത് തന്നെയാണ് എന്നാൽ പലർക്കും പ്രതീക്ഷിക്കുന്ന രീതിയിൽ വിളവ് കിട്ടാറില്ല എന്ന് മാത്രമല്ല നമ്മുടെ പരിചരണ രീതിയിലെ മാറ്റങ്ങൾ കാരണം ചിലപ്പോൾ കൃഷി നശിക്കാറുമുണ്ട് ഇങ്ങനെ ഇടയ്ക്കിടെ സാംബിഹാവിക്കുമ്പോൾ നമുക്ക് കൃഷി ചെയ്യാനുള്ള ആവേശവും നഷ്ടപ്പെടും.എന്നാൽ പല കൃഷികൾക്കും അതിന്റെതായ രീതിയിൽ ചില കാര്യങ്ങൾ ചെയ്യണം വിത്ത് പാകുമ്പോൾ മുതൽ വിളവെടുക്കുമ്പോൾ വരെ ഈ കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്താൽ വിളവെടുക്കുമ്പോൾ അതിന്റെ ഫലം ലഭിക്കും.
കൃഷി ചെയ്യുന്ന സ്ഥലം വിത്ത് പാകുന്ന രീതിൽ അതിന് വെള്ളം ഒഴിച്ചികൊടുക്കുന്ന രീതി വെള്ളത്തിന്റെ അളവ് വളം ഇട്ടുകൊടുക്കുന്ന രീതി എന്നിവ മാത്രം ശ്രദ്ധിച്ചാൽ തന്നെ ഏതുതരം കൃഷി ആണെങ്കിലും വലിയ അളവിൽ വിളവ് എടുക്കാൻ കഴിയും.കൂടുതൽ ആളുകളും ഇപ്പോൾ അവരുടെ കൃഷിയിൽ ഉപയോഗിക്കുന്നത് അവർ സ്വന്തമായി ഉണ്ടാക്കിയ ജൈവവളമാണ് ഇത് തന്നെയാണ് കൃഷിക്ക് ഏറ്റവും നല്ലത്.ഇവിടെ നമ്മൾ ചർച്ച ചെയ്യുന്നത് പയർ കൃഷി എങ്ങിനെ വേഗത്തിൽ വിളവെടുക്കുന്ന രീതിയിൽ നട്ടുപിടിപ്പിക്കാം എന്ന കാര്യമാണ്.പലർക്കും അറിയാത്ത കാര്യമാണ് അതിന്റെ വിത്ത് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
പയറിന്റെ വിത്ത് മുളയ്ക്കാൻ നാല് ദിവസം മതിയാകും എല്ലാ കാലാവസ്ഥയിലും കൃഷി ചെയ്യാൻ സാധിക്കുന്ന ഒന്നാണ് പയർ ഇവ വീട്ടിൽ തന്നെ കൃഷി ചെയ്തു കിട്ടുന്ന പയറിന് ഗുണങ്ങൾ ഏറെയാണ്.ഇന്ന് പലരും വീടിന്റെ ടെറസിൽ പയർ കൃഷി ചെയ്യുന്നുണ്ട്.വീട്ടിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും മാർക്കറ്റിൽ കൊടുത്ത് വരുമാനം ഉണ്ടാക്കാനും ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പയർ കൃഷി ഈ രീതിയിൽ ചെയ്തുനോക്കൂ എന്തായാലും ഫലം ലഭിക്കും.അതിനു പറ്റിയ സ്ഥലമില്ല എന്ന് പറഞ്ഞു ആരും തന്നെ പയർ കൃഷി ചെയ്യാതിരിക്കരുത് വീടിന്റെ ടെറസിൽ കൃഷി ചെയ്തും ഗ്രോ ബാഗുകളിലും പയർ കൃഷി നന്നായി ചെയ്യാൻ കഴിയും.