കറ്റാർവാഴ സോപ്പ് വീട്ടിൽ ഉണ്ടാക്കാം വളരെ എളുപ്പത്തിൽ ഇനി ഈ സോപ്പ് മതി

ഇന്ന് നിലവിൽ പലതരം സോപ്പുകൾ ലഭ്യമാണ് വിവിധ മണമുള്ള പലതരം സോപ്പുകൾ വാങ്ങാൻ കിട്ടും എന്നാൽ പലർക്കും പലതരം സോപ്പുകൾ ആയിരിക്കും ഇഷ്ടം മഞ്ഞൾ കൊണ്ടുള്ള സോപ്പ് ഒരുപാട് പേർക്ക് ഇഷ്ടമാണ് എന്നാൽ മറ്റുചിലർക്ക് വേറെ എന്തെങ്കിലും മണമുള്ള സോപ്പ് ആയിരിക്കും ഇഷ്ടം കറ്റാർ വാഴ കൊണ്ട് ഉണ്ടാക്കിയ സോപ്പ് പപ്പായ സോപ്പ് മഞ്ഞൾ സോപ്പ് അങ്ങനെ പലതരം സോപ്പുകൾ ലഭ്യമാണ്.എല്ലാവരും കടകളിൽ നിന്നും അവർക്ക് ഇഷ്ടമുള്ള സോപ്പുകൾ വാങ്ങുകയാണ് പതിവ് എന്നാൽ നമുക്ക് ഇഷ്ടമുള്ള സോപ്പ് വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയും ഈ കാര്യം എല്ലാവരും അറിഞ്ഞിരിക്കണം.സാധാരണ സൂപ്പുകൾ വീട്ടിൽ ഉണ്ടാക്കാൻ ആരും ശ്രമിക്കാറില്ല ഇത് വലിയ ജോലിയാണ് എന്നാണു പലരും കരുതുന്നത് എന്നാൽ വളരെ കുറച്ചു സമയം മാത്രം മതി നല്ല സോപ്പ് ഉണ്ടാക്കാൻ.

ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ട്ടപ്പെടുന്ന കറ്റാർ വാഴ സോപ്പ് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയും അതിനായി നമുക്ക് ആവശ്യമായ സാധനങ്ങൾ കുറച്ചു കറ്റാർ വാഴ കുറച്ചു സോപ്പ് ബേസ് പിന്നെ വേണ്ടത് ഭക്ഷണത്തിൽ ചേർക്കുന്ന ഫുഡ് കളർ ഇത് സോപ്പിന് നിറം നൽകാൻ വേണ്ടിയാണ് ചേർക്കുന്നത് നിങ്ങൾ ഉണ്ടാക്കുന്ന സോപ്പിന് ഏതു നിറമാണ് വേണ്ടത് എന്ന് തിരഞ്ഞെടുത്ത ശേഷം ആ നിറത്തിലുള്ള സോപ്പ് ബേസ് വാങ്ങാവുന്നതാണ്.ഇത്രയും സാധനങ്ങൾ ഉണ്ടെങ്കിൽ നമുക്ക് സോപ്പ് ഉണ്ടാക്കാൻ തുടങ്ങാൻ അതിനായി ആദ്യം കറ്റാർ വാഴയുടെ തൊലി കളഞ്ഞെടുക്കണം അതിന്റെ ജെൽ മാത്രമാണ് നമുക്ക് ആവശ്യം.

അത് ഒരു മിക്‌സിയിൽ ഇട്ട ശേഷം ജ്യൂസ് പോലെ അടിച്ചെടുക്കണം ശേഷം അത് മാറ്റിവെക്കുക പിന്നെ ചെയ്യേണ്ടത് സോപ്പ് ബേസ് എടുത്ത് ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കണം അതിന് ശേഷം ഒരു പാത്രത്തിൽ വെച്ച് അലിയിച്ചെടുക്കണം ഇതിനായി അതിന് ഏതു മാർഗ്ഗവും സ്വീകരിക്കാം സോപ്പ് ബേസ് അലിഞ്ഞുകഴിഞ്ഞാൽ അതിലേക്ക് നമ്മൾ നേരത്തെ മാറ്റിവെച്ച കറ്റാർവാഴ ജെൽ അതിലേക്ക് ഒഴുച്ചുകൊടുക്ക ശേഷം അതിലേക്ക് നല്ല നിറം ലഭിക്കാൻ വേണ്ടി ഫുഡ് കളർ കൂടി ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യുക

ഇത്രയും ചെയ്ത ശേഷം അവ ചെറിയ പാത്രങ്ങളിലേക്ക് മാറ്റാവുന്നതാണ് സോപ്പിന് നല്ല ആകൃതി ലഭിക്കാൻ വേണ്ടി നല്ല ഷേപ്പുള്ള പാത്രങ്ങൾ തിരഞ്ഞെടുക്കുക.അതിലേക്ക് ഇത് ഒഴിച്ചുകൊടുക്കണം ശേഷം രണ്ടോ മൂന്നോ മണിക്കൂർ വെച്ചാൽ നല്ല സോപ്പ് നമുക്ക് ലഭിക്കും ഇത്രയും മാത്രം ചെയ്‌താൽ മതി.ഒരുപാട് സോപ്പ് വേണമെങ്കിൽ നമ്മൾ എടുക്കുന്ന സാധനങ്ങളുടെ അളവ് കൂട്ടിയാൽ മതി.

Leave a Reply

Your email address will not be published. Required fields are marked *