വാഴയിലെ തണ്ട് തുരപ്പൻ പുഴുവിനേയും കീടാണുക്കളേയും ഒരു ദിവസം കൊണ്ട് ഒഴിവാക്കാം

വാഴക്കൃഷി ചെയ്യാൻ താല്പര്യം കാണിക്കുന്ന എല്ലാ കൂട്ടുകാരും അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന കാര്യമാണിത്.ഏതുതരം കൃഷി ആണെങ്കിലും അതിൽ എന്തെങ്കിലും പ്രശ്നം നേരിടേണ്ടിവരും ചെടികളിലെ വളർച്ച കുറവോ ഇലകളിൽ വരുന്ന കീടങ്ങളോ എത്ര വളർന്നിട്ടും കായ്ഫലം ഇല്ലാത്തതോ അങ്ങനെ നിരവധി പ്രശ്നങ്ങൾ എല്ലാ കൃഷി മേഖലകളിലും ഉണ്ടാകാറുണ്ട് അതിനെല്ലാം പരിഹാര മാർഗ്ഗങ്ങളുമുണ്ട് അതിനെ കുറിച്ചാണ് നമ്മൾ അറിഞ്ഞിരിക്കേണ്ടത്.നമ്മുടെ നാട്ടിൽ പ്രധാനമായും അതായത് കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ചെയ്യുന്ന കൃഷികളിൽ ഒന്നാണ് വാഴ കൃഷി നല്ലപോലെ വളം ഇട്ടുകൊടുത്ത് പരിചാരിച്ചാൽ നല്ല കായ്ഫലം തരുന്ന ഒന്നാണ് വാഴ.

ഇത് വീട്ടിലും മറ്റു കൃഷി സ്ഥലങ്ങളിലും ചെയ്യാവുന്നത്ആണ് ചെറിയ എന്തെങ്കിലും കൃഷി ചെയ്യുന്ന ആളുകൾ അതേ പറമ്പിൽ തന്നെ വാഴ കൃഷിയും ചെയ്യാറുണ്ട് കപ്പ കൃഷി ചെയ്യുന്ന ഒട്ടുമിക്ക പറമ്പിലും വാഴ കൃഷിയും ഉണ്ടാകും ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലതാണ് സ്ഥലവും ലാഭിക്കാം മാത്രമല്ല രണ്ടുതരം കൃഷിക്കും വളരെ അനുയോജ്യമാണ്.വാഴ കൃഷി ചെയ്യുമ്പോൾ അതിലെ കാണുന്ന പ്രധാന പ്രശ്നങ്ങളാണ് വാഴയിൽ വരുന്ന കീടങ്ങൾ ഇവയെ തുടക്കത്തിൽ തന്നെ ഒഴിവാക്കിയില്ല എങ്കിൽ അത് എല്ലാ വാഴകൾക്കും ബാധിക്കും മാത്രമല്ല വാഴ വളരെ പെട്ടന്ന് തന്നെ നശിച്ചുപോകുകയും ചെയ്യും അതിനാൽ ഇങ്ങനെയൊരു കാര്യം കാണുമ്പോൾ തന്നെ അത് ഒഴിവാക്കണം അതിനായി നമുക്ക് സ്വയം ഒരു കാര്യം ചെയ്യാം.

ആദ്യമേ പറയട്ടെ നമ്മുടെ കൃഷിയിൽ ഇങ്ങനെയുള്ള ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ നല്ലപോലെ അനേഷിച്ചതിന് മാത്രം പ്രതിവിധി തേടുക അല്ലെങ്കിൽ തൈകൾ നശിച്ചുപോകാൻ കാരണമാകും.ഇനി വാഴയിൽ മുരടിപ്പും കീടങ്ങളും പോകാൻ നമുക്ക് നമ്മുടെ കൃഷി സ്ഥലങ്ങളിൽ നിന്നും മണ്ണിര ശേഖരിച്ചു വെക്കുന്ന മണ്ണ് തന്നെ എടുക്കാം അത് നമ്മുടെ പറമ്പിൽ നിന്ന് തന്നെ ലഭിക്കും മഴക്കാലത്താണ് ഇത് കൂടുതലായി കാണാൻ കഴിയുക.

ഈ മണ്ണ് എടുത്ത ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് കുറച്ചു വെള്ളം കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യണം അതിന് ശേഷം വാഴയിൽ കാണുന്ന കേടുപാടുകളിൽ ഈ മണ്ണ് തേച്ചുപിടിപ്പിക്കുക ഇത്രയും മാത്രം ചെയ്‌താൽ തന്നെ വാഴകളിലെ ഒരുവിധം പ്രശ്നങ്ങൾ എല്ലാം മാറും.ഇത് ഒരു നാടൻ രീതിയാണ് ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നമ്മുടെ കൃഷിക്ക് ദോഷങ്ങൾ ഒന്നും തന്നെയില്ല എല്ലാവർക്കും ഈ രീതി പരീക്ഷിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *