എല്ലാ വീട്ടിലും സ്ഥിരമായി ഉപയോഗിക്കുന്ന ഒരു ദിവസം തന്നെ നിരവധി പ്രാവശ്യം ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് ഈസി കുക്ക് ഇപ്പോൾ എല്ലാ വീട്ടിലും ഇത് ഉപയോഗിക്കുന്നുണ്ട് ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന ഒന്നായത് കൊണ്ട് തന്നെ കുറച്ചു നാൾ ഉപയോഗിച്ചാൽ അതിൽ ചെളിയും കറയും നിറയും കാരണം ഭക്ഷണം പാകം ചെയ്യുമ്പോൾ അതിൽ നിന്നും കുറച്ചെങ്കിലും ഇതിൽ വീഴും കറികൾ ചായ തുടങ്ങിയവ പാകം ചെയ്യുമ്പോൾ ഇതിൽ വീണാൽ നല്ല രീതിയിൽ കറപിടിക്കും എത്ര നന്നായി സൂക്ഷിച്ചാലൂം ഇങ്ങനെ തന്നെ.
ഇതിന്റെ മുകൾ വശം അതായത് പാത്രങ്ങൾ വെക്കുന്ന ഭാഗത്തിന്റെ നിറം വെള്ളായാണ് എങ്കിൽ പിന്നെ പറയുകയും വേണ്ട വളരെ കുറച്ചു ചെളി ആകുമ്പോൾ തന്നെ പെട്ടന്ന് കാണും അപ്പോൾ ഇങ്ങനെയുള്ള ഉപകരണങ്ങൾ വളരെ പെട്ടന്ന് വെറും മിനുറ്റുകൾക്കകം നല്ല തിളങ്ങുന്ന ഒന്നാക്കി മാറ്റാൻ കഴിയും അതിനായി നമുക്ക് ചെയ്യേണ്ട കാര്യം ആദ്യം ഒരു കോൾഗേറ്റ് എടുക്കണം പിന്നെ കുറച്ചു വിനെഗർ പിന്നെ വേണ്ടത് പരുത്തി അല്ലെങ്കിൽ ഒരു പഴയ ബ്രെഷ് ഇത്രയും സാധനങ്ങൾ മാത്രം മതി.ഇനി ചെളി നിറഞ്ഞ നിങ്ങളുടെ കറന്റ് അടുപ്പ് എടുത്ത് അതിന്റെ ചെളിയുള്ള ഭാഗത്ത് കുറച്ചു കോൾഗേറ്റ് തേക്കുക ഒരു പരുത്തി ഉപയോഗിച്ച് അതിന്റെ എല്ലാ ഭാഗത്തും തേക്കണം അതിന് ശേഷം ഒരു സ്പൂൺ വിനെഗർ കൂടി അതിലേക്ക് ഒഴിക്കുക ശേഷം പഴയ ബ്രെഷ് ഉപയോഗിച്ച് നന്നായി ഉരസണം ഇങ്ങനെ ചെയ്യുമ്പോൾ അതിലെ കറയും ചെളിയും ഇളകി പോകുന്നത് കാണാൻ കഴിയും.
പലരും ഇങ്ങനെയൊരു പ്രശ്നം ഉണ്ടാകുമ്പോൾ പുതിയ കറന്റ് അടുപ്പ് വാങ്ങാൻ ശ്രമിക്കും എന്നാൽ ഈ കാര്യം അറിഞ്ഞിരുന്നാൽ മാത്രം മതി പുതിയത് വാങ്ങേണ്ട ആവശ്യമില്ല.ഈ രീതിയിൽ കറന്റ് അടുപ്പ് മാത്രമല്ല ചെളി നിറഞ്ഞ എല്ലാ പാത്രങ്ങളും വൃത്തിയാക്കാൻ കഴിയും വീട്ടിൽ ഒരുപാട് ഉപകരണങ്ങൾ കാണുമല്ലോ ഇങ്ങനെ പഴയത് പോലെയായത് എടുത്ത് വൃത്തിയാക്കി നോക്കൂ വളരെ എളുപ്പമാണ്.എന്തായാലും നിങ്ങളുടെ അറിവിൽ ആരെങ്കിലും ഇതുപോലെ ചെളിപിടിച്ച കറന്റ് ഉപയോഗിക്കാതെ വെച്ചിട്ടുണ്ടെങ്കിൽ ഈ അറിവ് അവരുമായി പങ്കുവെക്കൂ എല്ലാവർക്കും ഉപകാരപ്പെടട്ടെ .