ഈ ഐഡിയ ഇഷ്ട്ടപ്പെടാത്ത ആരും ഉണ്ടാവില്ല വീടുണ്ടെങ്കിൽ ഇതും വേണം

ചെടികൾ നന്നായി വളർത്താൻ മണ്ണിൽ തന്നെ നട്ടുകൊടുത്താൽ മതി എന്നാൽ ആ ചെടികളുടെ ഭംഗി പൂർണ്ണമായും ആസ്വദിക്കാൻ കഴിയണമെങ്കിൽ അത് നല്ല ഭംഗിയുള്ള ചെടി ചട്ടിയിൽ തന്നെ വെച്ചുകൊടുക്കണം.നല്ല ഭംഗിയുള്ള നമ്മുടെ വീടിന് യോജിക്കുന്ന നല്ല നിറങ്ങൾ നൽകിയിട്ടുള്ള ചെടി ചട്ടികൾ വാങ്ങാൻ കിട്ടും എന്നാൽ നമ്മുടെ വീട്ടുമുറ്റത്തെ ഒരു സ്ഥലവും ഭംഗിയുള്ളതാക്കുന്ന ചെടി ചട്ടികൾ കിട്ടണമെങ്കിൽ അത് സ്വന്തമായി ഉണ്ടാക്കുക തന്നെ ചെയ്യണം ചെടി ചട്ടി ഉണ്ടാക്കാൻ വളരെ എളുപ്പമാണ് എന്നാൽ ആരും കണ്ടാൽ ഭംഗിയുള്ളതാണ് എന്ന് പറയുന്ന വിധത്തിലുള്ള ചെടി ചട്ടി നിർമ്മിക്കാൻ എലാവർക്കും കഴിഞ്ഞെന്ന് വരില്ല.അതിനാൽ നമുക്ക് ഇന്ന് ഇവിടെ നല്ല ഭംഗിയുള്ളതും വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതുമായ ഒരു ചെടി ചട്ടി എങ്ങിനെ നിർമ്മിക്കാൻ എന്ന് നോക്കാം.

അതിനായി ആവശ്യമുള്ള സാധനങ്ങൾ ഒരു മീറ്റർ നെറ്റ് പിന്നെ വേണ്ടത് എം സെന്റ് ഈ രണ്ട് സാധനങ്ങൾ ഉണ്ടെങ്കിൽ നമ്മുടെ ചെടി ചട്ടിയുടെ ആദ്യഘട്ടം പൂർത്തിയാകും .ഇവ ഉപയോഗിച്ച് ചെടി ചട്ടിക്ക് ആവശ്യമായ നാല് ഭാഗങ്ങൾ ഉണ്ടാക്കണം അതിനായി നെറ്റിൽ തുല്യ അളവിൽ എം സെന്റ് മിക്സ് ചെയ്ത് ഇട്ടുകൊടുക്കാം ഒരേ അളവിൽ ആയിരിക്കാൻ ശ്രദ്ധിക്കണം ഇല്ലെങ്കിൽ പിന്നീട് മുറിക്കേണ്ടിവരും ഇത് ഉറച്ചുകഴിഞ്ഞാൽ എടുത്ത് നാല് ഭാഗങ്ങളും മടക്കണം ഇപ്പോൾ ഏകദേശം ചെടി ചട്ടിയുടെ രൂപം കിട്ടും ഇനി നാല് മൂലയിലും സിമന്റ് ഇട്ടു മിനുക്കിയെടുക്കണം ഇത്രയും ജോലി കഴിഞ്ഞാൽ ചെടി ചട്ടിയുടെ പുറത്ത് നിങ്ങളുടെ കഴിവിന് അനുസരിച്ച് ചിത്രങ്ങൾ എന്തെങ്കിലും വരക്കാം.

ഇതിനായി കളിമണ്ണോ പുട്ടിയോ എടുക്കാവുന്നതാണ് ഈ ഘട്ടം കഴിഞ്ഞാൽ പിന്നെ ചെടി ചട്ടിക്ക് ആവശ്യമായ നിറം കൊടുക്കണം.ഇത്രയുമാണ് നെറ്റ് ഉപയോഗിച്ച് ചെടി ചട്ടി ഉണ്ടാക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ നല്ലൊരു ചെടി ചട്ടി ആവശ്യമാണെങ്കിൽ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ.സാധാരണ ചെടി ചട്ടി ഉണ്ടാക്കുന്നവർ പ്ലാസ്റ്റിക് ബോട്ടിലും തുണികളും ഉപയോഗിച്ചാണ് ഉണ്ടാകാറുള്ളത് എന്നാൽ ഇതൊരു വ്യത്യസ്തമായ രീതിയാണ് എല്ലാവരും തീർച്ചയായും ഉണ്ടാക്കിനോകണം.

Leave a Reply

Your email address will not be published. Required fields are marked *