ചീര തോരൻ മുതൽ നിരവധജി ഐറ്റം തോരൻ എല്ലാവരും ഉണ്ടാക്കി കഴിക്കാറുണ്ട് രുചിയിൽ വലിയ സ്ഥാനമാണ് ചീരയ്ക്ക് ഉള്ളത് എലാവരും ദിവസവും ചോറിന്റെ കൂടെ കഴിക്കാൻ ചീര തോരൻ ഉണ്ടാക്കാറുണ്ട് മാത്രമല്ല വാഴത്തണ്ട് തോരനും നമ്മുടെ പ്രധാന ആഹാരം തന്നെയാണാല്ലോ എന്നാൽ കൊടിത്തൂവ തോരൻ ഉപയോഗിച്ച് ഉണ്ടാക്കിയ തോരൻ എത്ര ആളുകൾ കഴിച്ചിട്ടുണ്ട് എന്ന് ചോദിച്ചാൽ വളരെ കുറവായിരിക്കും കാരണം ഇത് തൊട്ടാൽ കൈ ചൊറിയും അതുകൊണ്ട് തന്നെ പലരും ഈ ഇല തൊടാറില്ല നിരവധി ഗുണങ്ങളുണ്ട് ഈ കൊടിത്തൂവയ്ക്ക് എങ്കിലും കഴിക്കാൻ വേണ്ടി കൂടുതൽ ആരും തന്നെ കൊടിത്തൂവ ഇല എടുക്കാറില്ല ആദ്യകാലങ്ങളിൽ നിരവധി ആളുകൾ ഈ ഇല ഉപയോഗിച്ച് തോരൻ ഉണ്ടാക്കി ചോറിന് കഴിക്കുമായിരുന്നു പിന്നീട് കൂടുതൽ ആളുകൾ ഇത് ശ്രദ്ധിക്കാതിരുന്നു മാത്രമല്ല വീടിന് അടുത്തോ പറമ്പിലോ കണ്ടാൽ പെട്ടന്ന് തന്നെ ഒഴിവാക്കുന്ന ഒരു രീതിയിലേക്കെത്തി.
എന്നാൽ ഇത് വൃത്തിയായി കഴുകിയ ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ചെറിയ ഉള്ളിയും തേങ്ങയും ചേർത്ത് എണ്ണയിൽ വറുത്തെടുത്താൽ ഒരു പ്രത്യേക രുചി തന്നെയാണ് ഇതുവരെ കഴിച്ചിട്ടില്ലാത്തവർക്ക് അതൊരു വ്യത്യസ്ത അനുഭവം തന്നെ ആയിരിക്കും.മുരിങ്ങ തോരൻ ചീര തോരൻ വാഴത്തണ്ട് തോരൻ എന്നിവയുടെ കൂടെ ഉൾപ്പെടുത്തേണ്ട ഒരു ഐറ്റം തന്നെയാണ്.ഒരു ദിവസം എങ്കിലും ഇത് നിങ്ങൾ കഴിച്ചുനോക്കണ ഇതിനെക്കുറിച്ചു അറിയുന്ന ആളുകളോട് ചോദിച്ചാൽ കൊടിത്തൂവയുടെ ഗുണങ്ങൾ പറഞ്ഞാൽ തീരില്ല ഒരുപാട് ഔഷധ ഗുണങ്ങളുണ്ട് ഈ കൊടുത്തൂവയ്ക്ക്.
ഇലയിൽ തൊട്ടാൽ കൈ ചൊറിയും എന്ന കാരണത്താൽ മാത്രമാണ് ഇവയെ മാറ്റിനിർത്തുന്നത് ഈ കാര്യം ശ്രദ്ധിച്ചാൽ കൊടിത്തൂവ ഭക്ഷ്യ യോഗ്യമാണ്.പറമ്പിൽ തിരഞ്ഞാൽ പ്രയാസമില്ലാതെ കണ്ടെത്താൻ കഴിയുന്ന ഒന്നാണ് കൊടുത്തൂവ ഇവ പല നാടുകളിലും പല പേരിൽ ആയിരിക്കും അറിയിപ്പെടുന്നത് എങ്കിലും തൊട്ടാൽ കൈ ചൊറിയുന്ന ഇല എന്ന് പറഞ്ഞാൽ എല്ലാവർക്കും അറിയും.മറ്റുള്ള തോരൻ വെക്കുന്നപോലെയല്ല കൊടുത്തൂവ തോരൻ തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇലകൾ കഴിക്കുന്ന ജോലി കഴിഞ്ഞാൽ വെറും മിനുറ്റുകൾ കൊണ്ട് കൊടിത്തൂവ തോരൻ റെഡിയാകും.