വളരെ കാലം മുൻപ് തന്നെയുള്ള വളരെ രുചികരമായ എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു മിഠായിയാണ് പഞ്ഞി മിഠായി പഞ്ചസാരയാണ് ഈ മിഠായി ഉണ്ടാക്കാൻ കൂടുതലായതും ഉപയോഗിക്കുന്നത് എങ്കിലും നിറം നൽകാൻ ഫുഡ് കളർ കൂടി ഉപയോഗിക്കുന്നുണ്ട്.കാറ്റ് തട്ടിയാൽ വളരെ പെട്ടന്ന് തന്നെ അലിഞ്ഞുപോകുന്നതുകൊണ്ട് അത് വാങ്ങിയാൽ വളരെ വേഗത്തിൽ കഴിച്ചുതീർക്കണം കാണാനും നല്ല ഭംഗിയുള്ള ഒരു മിഠായിയാണ് അതിനാൽ തന്നെ മുതിർന്നവരും ഈ മിഠായി വാങ്ങി കഴിക്കാറുണ്ട്.പേര് പോലെ തന്നെ പഞ്ഞിപോലെയാണ് ഈ മിഠായി എല്ലാവരും കടകളിൽ നിന്നുമാണ് ഇത് വാങ്ങി കഴിക്കുക എങ്കിലും ശ്രമിച്ചാൽ ഇത് നമുക്ക് വീട്ടിലും ഉണ്ടാക്കാൻ കഴിയും.
അതിനായി ആവശ്യമുള്ളത് പഞ്ചസാരയും മിഠായിക്ക് നിറം നൽകാൻ ആവശ്യമായ സാധനവുമാണ് വളരെ എളുപ്പമാണ് ഇത് ഉണ്ടാക്കാൻ എങ്കിലും സാധാരണ വലിയ കടകളിൽ ഈ മിഠായി ഉണ്ടാക്കാൻ അതിനുള്ള മെഷീൻ ഉണ്ട് എന്നാൽ വല്ലപ്പോഴും വീട്ടിൽ ഉണ്ടാകുന്ന നമുക്ക് അതിനുള്ള മെഷീൻ സംഘടിപ്പിക്കാൻ കഴിയില്ല അതിനാൽ തന്നെ വീട്ടിൽ ഉപയോഗിക്കുന്ന ഒരു ഫാൻ ഉണ്ടെങ്കിൽ ഇത് വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കാൻ കഴിയും.ഒരു ടാബിൽ ഫാനിന്റെ മോട്ടോർ മാത്രമാണ് ഇതിനായി ആവശ്യമായി വരുന്നത് അതിന്റെ മോട്ടോർ മാത്രമെടുത്ത് ഒരു കാർഡ് ബോർഡ് പെട്ടിയുടെ താഴെ വെക്കണം അതിന്റെക് കറങ്ങുന്ന ഭാഗം പെട്ടിയുടെ ഉൾഭാഗത്ത് വരുന്ന രീതിയിൽ വേണം വെക്കാൻ ശേഷം അതിലേക്ക് ഒരു ഇരുമ്പിന്റെ പാത്രം കൂടി ഫിറ്റ് ചെയ്യണം.
ശേഷം ഫാൻ ഓൺ ആക്കുകയും അതിൽ വെച്ചിരിക്കുന്ന ചെറിയ പാത്രത്തിലേക്ക് പഞ്ചസാര ലായനി വളരെ കുറച്ചായി ഒഴിച്ചുകൊടുക്കുകയും വേണം.പഞ്ചസാര ലായനി ഉണ്ടാക്കാൻ ഒരു പാത്രത്തിലേക്ക് പഞ്ചസാര ഇട്ടു ചൂടാക്കിയാൽ മാത്രം മതി അതിലേക്ക് നിറവും ചേർത്താൽ നല്ല അടിപൊളി പഞ്ഞി മിഠായി ഉണ്ടാക്കാൻ കഴിയും.ഒരുപാട് തരം മിഠായി ലഭ്യമാണ് എങ്കിലും ഈ ഒരു തരാം മിഠായിയോട് എല്ലാവർക്കും വലിയ താല്പര്യമാണ് അതുകൊണ്ട് തന്നെ നമുക്കിത് വീട്ടിൽ തന്നെ ഉണ്ടാക്കാൻ ശ്രമിക്കാം.