വീടിന്റെ ഏതു മുക്കിലും മൂലയിലും ഒളിച്ചിരിക്കുന്ന പല്ലികളും പോകും ഇത് വീട്ടിൽ ഉണ്ടെങ്കിൽ

പല്ലികൾ വീട്ടിൽ ഒരുപാടെണ്ണം വന്നാൽ വലിയ ശല്യമാണ് പ്രത്യേകിച്ച് അത് ഒന്നും ചെയ്യില്ല എങ്കിലും വീട്ടിൽ പല്ലികൾ ഉണ്ടാകുന്നത് അത്ര നല്ലതല്ല വീടിന് മതിയായ വൃത്തിയില്ല എന്നുതന്നെ പറയേണ്ടിവരും കാരണം വീട് കൂടുതൽ വൃത്തികേടാകുമ്പോൾ ആണല്ലോ ഇങ്ങനെയുള്ള ജീവികൾ നമ്മുടെ വീട്ടിലേക്ക് കടന്നുവരുന്നത് അതുകൊണ്ട് തന്നെ പല്ലികൾ പ്രാണികൾ തുടങ്ങിയ ജീവികൾ വീടിന്റെ അകത്തേക്ക് കടന്നുവരുമ്പോൾ നമ്മൾ അതിനെ ഒഴിവാക്കാൻ ശ്രമിക്കാറുണ്ട് എന്തെങ്കിലും ചെയ്തു അതിനെ പുറത്താക്കാനും പിന്നെ വീട്ടിലേക്ക് കടന്നുവരാതിരിക്കാനും നമ്മൾ കഴിയുന്നത്ര ശ്രമിക്കാറുണ്ട് എങ്കിലും എന്തൊക്കെ ചെയ്താലും കുറച്ചു നാൾ കഴിയുമ്പോൾ തന്നെ പല്ലികൾ വീണ്ടും നമ്മുടെ വീടുകളിൽ പ്രവേശിക്കും.

എന്നാൽ ഒരിക്കൽ ഇത് ചെയ്താൽ പിന്നെ കുറെ ദിവസത്തേക്ക് പല്ലി ശല്യം വീട്ടിൽ ഇല്ലാതിരിക്കാൻ വളരെ ചെറിയ ഒരു കാര്യം നമുക്ക് ചെയ്യാൻ കഴിയും നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ചില സാധനങ്ങൾ ഉപയോഗിച്ച് ഇത് ചെയ്താൽ അപ്പോൾ തന്നെ പല്ലികൾ പോകില്ല എങ്കിലും പതിയെ പല്ലി ശല്യം വീട്ടിൽ നിന്നും കുറഞ്ഞുവരും എന്നതിൽ ഒട്ടും സംശയമില്ല.ഇതിനായി നമുക്ക് ആവശ്യമായി വരുന്നത് വലിയ ഉള്ളി കുരുമുളക് ഗ്രാമ്പൂ പിന്നെ ഒരു സോപ്പ് എന്നിവ ഉണ്ടെങ്കിൽ വളരെ പെട്ടന്ന് തന്നെ ഈ കാര്യം ചെയ്യാം വലിയ ഉള്ളി ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കണം ശേഷം അതിലേക്ക് ഗ്രാമ്പൂ കുരുമുളക് എന്നിവ ഇട്ട ശേഷം അത് നന്നായി അരച്ചെടുക്കണം

എന്നിട്ട് അതിലേക്ക് നേരത്തെ എടുത്തുവെച്ചു സോപ്പ് ചെറിയ കഷ്ണങ്ങളായി മുറിച്ച് അതിലേക്ക് ഇടണം പിന്നെ നന്നായി മിക്സ് ചെയ്യണം സോപ്പ് അതിലേക്ക് നന്നായി അലിഞ്ഞ ശേഷം ഈ ലായനി ഒരു ബോട്ടിലിൽ നിറച്ച് പല്ലികൾ വരുന്ന സ്ഥലങ്ങളിലും വീടിന് അകത്തേക്ക് വരുന്ന സ്ഥലങ്ങളിലും ഈ ലായനി ഒഴിക്കണം.സാധാരണ നമ്മുടെ വീട്ടിലെ ജനലിന്റെ ഇടയിലിടയിലും വാതിലുകൾക്കിടയിലുമാണ് പല്ലി ഉണ്ടാകാറുള്ളത് ഈ ലായനി അവിടെ ഒഴിച്ചാൽ പിന്നെ പല്ലി വരില്ല.

വളരെ സിമ്പിളായി എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ഈ കാര്യം ഒരിക്കൽ ചെയ്തുനോക്കണം പല്ലി ശല്യം കുറയുമെന്ന് മാത്രമല്ല പിന്നെ വീട്ടിലേക്ക് കടന്നുവരികയുമില്ല.ഇത് ഇടയ്ക്കിടെ ചെയ്യേണ്ട ആവശ്യമില്ല ഒരുതവണ ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് അതിന്റെ ഫലം കാണാൻ കഴിയും.ഈ ലായനിയിൽ ചേർക്കുന്ന സാധനങ്ങൾ വീട്ടിൽ ഉള്ളത് തന്നെയാണ് എന്നതുകൊണ്ട് ബുദ്ധിമുട്ടുകൾ ഇല്ലാതെ ആർക്കും എപ്പൊ വേണമെങ്കിലും ചെയ്യാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *