നിങ്ങൾ ഈ കാലഘട്ടത്തിലല്ലേ ജീവിക്കുന്നത് സ്നേഹയോട് ശ്രിന്ദ കാരണം ഇതാണ്

കഴിഞ്ഞ ദിവസം മലയാളികൾ എല്ലാവരും തന്നെ ഒരുപാട് ശ്രദ്ധിച്ച ഒരു കാര്യമായിരുന്നു സ്നേഹ ശ്രീകുമാർ നടത്തിയ പ്രസ്താവന.ഈ അടുത്ത കാലത്തായി നടന്ന ചില നടിമാരുടെ ഫോട്ടോഷൂട്ടിനെ കുറിച്ചായിരുന്നു സ്നേഹ ശ്രീകുമാർ ചില കാര്യങ്ങൾ പറഞ്ഞത് അത് പലർക്കും ഇഷ്ടപ്പെട്ടില്ല മാത്രമല്ല ആ രീതിയിൽ ഫോട്ടോഷൂട്ട് ചെയ്ത പല താരങ്ങളും ഇതിനെ പ്രതികരിച്ചു രംഗത്ത് വന്നു.എന്നാൽ പലരും സ്നേഹയുടെ അഭിപ്രായത്തോട് യോജിക്കുകയും ചെയ്തു എന്നാൽ മലയാളം സിനിമയിലെ ചില താരങ്ങൾ ഇത് വെറുതെ വിടാൻ തയ്യാറല്ല അവരിൽ പലരും പ്രതികരിച്ചു തുടങ്ങി.

ഇപ്പോൾ ശ്രിന്ദയാണ് ഈ കാര്യത്തെ കുറിച്ച് സംസാരിച്ചു രംഗത് വന്നത് ശ്രിന്ദ പറയുന്നത് ഇങ്ങനെയാണ് നിങ്ങൾ ഈ കാലഘട്ടത്തിലല്ലേ ജീവിക്കുന്നത് ഇവിടെ ആർക്കും ഇഷ്ടമുള്ള രീതിയിൽ ജീവിക്കാം ആരേയും കുറ്റപ്പെടുത്താതെയും ബുദ്ധിമുട്ടിക്കാതെയും അവരുടെ ഇഷ്ടങ്ങൾ പിന്തുടർന്ന് ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട് ഇനിയെങ്കിലും ഈ കാര്യങ്ങൾ മനസിലാക്കുക ഒരു ഫോട്ടോഷൂട്ട് നടത്തി എന്നതുകൊണ്ട് വേദിയിൽ വന്നു ആരേയും കുറ്റപ്പെടുത്തരുത് ഇങ്ങനെയുള്ള ചില കാര്യങ്ങളായിരുന്നു താരം പറഞ്ഞത്.

എന്നാൽ ഒന്നും പറയാതെ തന്നെ ചില ചിത്രങ്ങൾ വീണ്ടും പോസ്റ്റ് ചെയ്തു പലരും പ്രതികരിച്ചു.സിനിമയിൽ കൂടുതൽ സജീവമല്ല എങ്കിലും കോമഡി പരിപാടികളിലും സീരിയലുകളിലും സജീവമായ താരമാണ് സ്നേഹ ശ്രീകുമാർ നടൻ ശ്രീകുമാറുമായി സ്നേഹയുടെ വിവാഹം കഴിഞ്ഞത് ഇ അടുത്ത കാലത്തായിരുന്നു.അതിനു ശേഷം താരം നിരവധി പരിപാടികളിൽ പങ്കെടുത്തിരുന്നു അങ്ങനെയൊരു കോമഡി പരിപാടിയിൽ തന്നെയായിരുന്നു സ്നേഹ ശ്രീകുമാർ ഈ കാര്യം പറഞ്ഞത്.

ഫോട്ടോഷൂട്ടിൽ ഇവർ എന്തൊക്കെയാണ് ചെയ്യുന്നത് എന്നായിരുന്നു ഇവർ പറഞ്ഞത് മാത്രമല്ല കേൾക്കുമ്പോൾ ഇഷ്ട്ടപ്പെടാത്ത ചില കാര്യങ്ങളും ആ പരിപാടിയിൽ ഉണ്ടായിരുന്ന മറ്റുള്ളവർ പറഞ്ഞിരുന്നു പ്രത്യേകം പേര് പറയുന്നില്ല എങ്കിലും ഈ താരങ്ങളെ ഇഷ്ട്ടപ്പെടുന്ന ആരാധകർക്ക് അത് മനസ്സിലാക്കാൻ സാധിക്കും.എല്ലാവർക്കും അവർ ഇഷ്ട്ടപ്പെടുന്ന പോലെ ജീവിക്കാനുള്ള അവകാശമുണ്ടെന്ന് നമ്മളിൽ പലരും മറക്കുന്നു അതുകൊണ്ട് തന്നെയാണ് ഇടയ്‌ക്കിടെങ്കിലും ഇങ്ങനെയുളള വിഷയങ്ങൾ ഉണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *