ശരണ്യ കിടന്ന ബെഡും മറ്റു ഉപകരണങ്ങളും കൂടി പടിയിറങ്ങുന്നു ഇതുകണ്ട് ശരണ്യ സന്തോഷിക്കുന്നുണ്ടാകും

വളരെ കാലം മുൻപ് തന്നെ മലയാള സിനിമയിൽ ചുവടുറപ്പിച്ച താരമാണ് ശരണ്യ നിരവധി മലയാള സിനിമയിൽ അഭിനയിച്ച താരത്തിന്റെ അഭിനയം എല്ലാവർക്കും ഇഷ്ടമാണ് ചോട്ടാ മുബൈ എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയം എടുത്തുപറയേണ്ട ഒന്നാണ് മോഹൻലാൽ നായകനായി അഭിനയിച്ച ചിത്രം വിജയമായിരുന്നു അതിൽ ചിലരുടെ പ്രകടനത്തെ കുറിച്ച് പറയുമ്പോൾ അതിൽ ശരണ്യയുടെ പേര് കൂടി ഉണ്ടാകും.എന്നാൽ നടിക്ക് കൂടുതൽ കാലം സിനിമയിൽ തുടരാൻ കഴിഞ്ഞിരുന്നില്ല അതിന് മുൻപ് തന്നെ ശരണ്യ നമ്മളെ വിട്ടുപോയി ഒരുപാട് വിഷമങ്ങൾ സഹിച്ചു ജീവിച്ചു എങ്കിലും താരത്തിന് അതിലും കൂടുതൽ കാലം ജീവിക്കാൻ കഴിഞ്ഞില്ല മലയാളികൾ ഒരുപാട് വേദനയോടെ ആയിരുന്നു അത് കേട്ടത്.

എങ്കിലും വിടപറയും മുൻപ് ശരണ്യ വളരെ സന്തോഷത്തിൽ ആയിരുന്നു കാരണം തന്നെ ഇഷ്ട്ടപ്പെടുന്ന നിരവധി ആളുകളുടെ ശരണയുടെ വിശേഷങ്ങൾ എന്നും ചോദിച്ചറിഞ്ഞിരുന്നു കൂടാതെ നടി സീമ ജി നായരും ശരണ്യയെ ഇടയ്ക്കിടെ സന്ദർശിച്ചിരുന്നു ഇത് ശരണ്യക്കും കുടുംബത്തിനും വലിയ ആശ്വാസം ആയിരുന്നു.മലയാള സിനിമയിലും സീരിയലിലും ഇപ്പോഴും സജീവമായിട്ടുള്ള നടിയാണ് സീമ ജി നായർ തന്റെ അഭിനയ ജീവിതത്തിനിടയിലും സീമ മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ മറക്കാറില്ല ജീവിതത്തിൽ കഷ്ട്ടപ്പെടുന്ന നിരവധി ആളുകൾക്ക് ആശ്വാസമായി നടി സീമ ജി നായർ എത്തിയിരുന്നു ഏറെകാലം വീട്ടിൽ കഴിഞ്ഞുകൂടിയ ശരണ്യയെ ആശ്വസിപ്പിക്കാൻ സീമ മറക്കാറില്ല.

ദിവസവും അവരുടെ ജീവിതത്തെ കുറിച്ച് മറ്റുള്ളവരെ അറിയിച്ചിരുന്നത് സീമ ജി നായർ ആയിരുന്നു.ശരണ്യയും അമ്മയും വീട്ടിൽ എങ്ങിനെയായിരുന്നു ജീവിച്ചിരുന്നത് എന്നത് മലയാളികളെ എന്നും അറിയിച്ചിരുന്നത് അവരായിരുന്നു മാത്രമല്ല ശരണ്യയെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചതും സീമ തന്നെ ആണെന്നാണ് അവരുടെ വിവരങ്ങൾ എന്നും അറിയുന്നവർ പറഞ്ഞിരുന്നത് ദുഖിക്കാൻ അവസരം കൊടുക്കാതെ അവർക്ക് കൂടുതൽ പ്രതീക്ഷകൾ നൽകി ജീവിതത്തിൽ തിരിച്ചുകൊണ്ടുവന്നു.

എന്നാൽ അതിലും കൂടുതൽ കാലം ആ സന്തോഷം കാണാൻ കഴിഞ്ഞില്ല ഇപ്പോൾ ശരണ്യ ഉപയോഗിച്ചിരുന്ന എല്ലാ ഉപകരണങ്ങളും വസ്ത്രങ്ങളും മറ്റുള്ളവർക്ക് വേണ്ടി കൊടുക്കയാണ് അമ്മ ഇതിനായി സീമ ജി നായരെ വിളിപ്പിച്ചു വീൽ ചെയറും ശരണ്യ കിടന്ന ബെഡും എല്ലാം തന്നെ ആവശ്യക്കാർക്ക് കൊടുക്കാൻ ശരണ്യയുടെ അമ്മ ആവശ്യപ്പെട്ടു.ഇതെല്ലാം തീർച്ചയായും ഇത് അർഹിക്കുന്ന ആളുകളിൽ തന്നെ എത്തുമെന്ന് സീമ ഉറപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *