കഴിഞ്ഞ ദിവസം പ്ളാക്കൽഡ് ആലത്തൂരിൽ നിന്നും ഒമ്പതാം ക്ലാസ്സ് വിദ്യാർഥിനികളായ രണ്ട് പെൺകുട്ടികളേയും രണ്ട് സുഹൃത്തുക്കളേയും കാണാതായിരുന്നു.ക്ലാസ്സ് കഴിഞ്ഞു വൈകിയും ഇവർ വീട്ടിലെത്തിയില്ല അതിനാൽ വീട്ടുകാർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു പക്ഷെ രണ്ടു ദിവസം കഴിഞ്ഞിട്ടും ഇവരെ കുറിച്ച് വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല.എന്നാൽ അനേഷണം ഊർജ്ജിതമാക്കിയതോടെ രണ്ട് പെൺകുട്ടികളും സുഹൃത്തുക്കളും ദേശീയ പാതയിലൂടെ നടന്നു നീങ്ങുന്നത് കണ്ട വിവരങ്ങൾ ലഭിച്ചിരുന്നു എന്നാൽ എവിടേക്കാണ് ഇവർ പോകുന്നത് എന്ന കാര്യം ആർക്കും അറിയില്ലായിരുന്നു.
ഒടുവിൽ റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാന്റുകളും കേന്ദ്രീകരിച്ചുള്ള അനേഷണത്തിൽ ഇവ കോയമ്പത്തൂരിലേക്കുള്ള ബസ്സിൽ കയറിയതാണ് വിവരം ലഭിച്ചു ഈ അനേഷണം തുടർന്നപ്പോൾ ഇവർ തമിഴ് നാട്ടിൽ എത്തിയാതായി വിവരം ലഭിച്ചു ശേഷം നാല് പേരെയും കോയമ്പത്തൂരിൽ വെച്ച് കണ്ടെത്തി.ഇവർ ഇങ്ങനെ വീട്ടിൽ നിന്നും പോകാനുള്ള കാരണം അനേഷിച്ചപ്പോൾ പറഞ്ഞത് ഇവർക്ക് പരസ്പരം ഇഷ്ടമായിരുന്നു എന്നായിരുന്നു പറഞ്ഞത് എന്നാൽ ഇത് വീട്ടിൽ അറിയിച്ചപ്പോൾ ഇവരുടെ ഇഷ്ടത്തെ ആരും അനുകൂലിച്ചില്ല എന്നും വീട്ടുകാർ ഈ ബന്ധത്തെ എതിർക്കുകയും ചെയ്തു എന്നായിരുന്നു ഇവർ പറഞ്ഞത്.
ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന ഇവർ ഈ പ്രായത്തിൽ തന്നെ ഇങ്ങനെയൊരു തീരുമാനം എടുത്തതിൽ നാട്ടുകാർക്കും വീട്ടുകാർക്കും ഒരുപോലെ ആശങ്ക ഉണ്ടാക്കുന്ന കാര്യങ്ങളാണ്.സംഭവത്തെ കുറിച്ച് കേരളത്തിലും പുറത്തും വാർത്തയായിരുന്നു.ഇവരെ കൂടുതൽ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി വീട്ടിലെത്തിച്ചു.ഈ രീതിയിൽ വിദ്യാർത്ഥികൾ വീട്ടിൽ നിന്നും പോകുന്നത് ആദ്യമല്ല എങ്കിലും ഈ കാര്യം വളരെ ഗൗരവത്തിൽ തന്നെ കാണണം.
കേരളത്തിൽ നിന്നും അന്യ സംസ്ഥാനത്തേക്ക് പോകുമ്പോൾ എത്രമാത്രം സുരക്ഷാ ഉറപ്പാക്കാൻ കഴിയുമെന്ന് ഇവർക്ക് അറിയില്ല അതുകൊണ്ട് തന്നെയാണ് ഇത്തരക്കാർ വേഗത്തിൽ അന്യ സംസ്ഥാനത്തേക്ക് പോകുന്നത്.ഈ സംഭവം നിസാരമായി കാണരുത് എന്നാണ് അധികൃതർ പറയുന്നത് കാരണം ഈ പ്രായത്തിൽ ഇതുപോലെ സ്വന്തം നാട്ടിൽ നിന്നും ദൂര സ്ഥലത്തേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം കൂടുകയാണ് അതിനാൽ തന്നെ എല്ലാവർക്കും അതിനെക്കുറിച്ച് കൂടുതൽ നല്ല കാര്യങ്ങൾ പറഞ്ഞുകൊടുക്കണം.ഇങ്ങനെ ചെയ്യുന്നതുകൊണ്ടുള്ള ദോഷങ്ങൾ അവർ മനസ്സിലാക്കണം.