വീടുകളിൽ ഇപ്പോൾ വിറക് അടുപ്പിനേക്കാൾ കൂടുതൽ ഉപയോഗിക്കുന്നത് ഗ്യാസ് ആണ് ഇതിന് വില കൂടിയെങ്കിലും വേഗത്തിൽ ഭക്ഷണം പാകം ചെയ്യാൻ ഗ്യാസ് തന്നെ വേണം.ഭൂരിഭാഗം വീടുകളിലും ഗ്യാസ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാത്ത ചില കാര്യങ്ങളുണ്ട് വളരെ കുറച്ചു വീട്ടുകാർ മാത്രമാണ് ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കുന്നത്.നമ്മുടെ വീടുകളിലും ഉപയോഗിക്കുന്ന ഒരു സാധനം ആയതുകൊണ്ടും നമ്മുടെ വീട്ടുകാർ എപ്പോഴും ഇതിന്റെ അടുത്ത് തന്നെ ഉണ്ടാകാറുള്ളത് കൊണ്ടും ഇവ തീർച്ചയായും ശ്രദ്ധിക്കണം
എന്തെന്നാൽ ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നവർ വീടുകളിലെ അടുക്കളയിൽ വെച്ചാണ് ഉപയോഗിക്കുന്നത് നമ്മൾ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന അടുപ്പിന്റെ ഏറ്റവും അടുത്താണ് എല്ലാവരും ഗ്യാസ് സിലിണ്ടർ വെക്കാറുള്ളത്.അതുകൊണ്ട് തന്നെ ഭക്ഷണം പാകം ചെയ്യുന്നയാൾ സിലിണ്ടറിന്റെ ഏറ്റവും അടുത്താണ് എപ്പോഴും ഉണ്ടാകുക.ഇങ്ങനെ ഒരിക്കലും ചെയ്യരുത് കാരണം എന്തെങ്കിലും സംഭവിച്ചാൽ നമുക്ക് സുരക്ഷാ മുൻകരുതൽ എടുക്കാൻ സമയം കിട്ടില്ല എന്ന് മാത്രമല്ല നമുക്ക് അത് പുറത്തു വെക്കാനോ വീട്ടിലുള്ളവരെ അറിയിക്കാനോ കഴിയില്ല.
ഇങ്ങനെയൊക്കെ സംഭവിക്കാൻ സാധ്യതയുള്ളതു കൊണ്ടാണ് ഗ്യാസ് സിലിണ്ടർ അടുക്കളയുടെ പുറത്ത് തന്നെ വെക്കണമെന്ന് പറയുന്നത് ഇങ്ങനെയാണെങ്കിൽ സിലിണ്ടറിൽ എന്തെങ്കിലും സംഭവിച്ചാലും ഒന്നും സംഭവിക്കില്ല നമുക്ക് ആലോചിച്ചു എന്തെങ്കിലും ചെയ്യാനുള്ള സമയം കിട്ടും അതുകൊണ്ട് ഇനി എല്ലാവരും സിലിണ്ടർ അടുക്കളയുടെ പുറത്ത് തന്നെ വെച്ച് ഉപയോഗിക്കുക.മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് സിലിണ്ടർ വീട്ടിലേക്ക് കൊണ്ടുവന്നാൽ അതിൽ നിന്നും ഗ്യാസ് പുറത്തേക്ക് പോകുന്നുണ്ടോ എന്ന് സംശയം തോന്നിയാൽ ഉടനെ പരിശോധിക്കണം അതിനായി ചെയ്യേണ്ടത് വളരെ സിമ്പിളായ ഒരു കാര്യമാണ്.
ഒരു ബോട്ടിലിൽ സോപ്പിന്റെ വെള്ളം എടുത്ത് സിലിണ്ടറിൽ ഗ്യാസ് പുറത്തേക്ക് പോകുന്നു എന്ന് തോന്നുന്ന സ്ഥലത്ത് സോപ്പിന്റെ പത വെച്ചുകൊടുക്കുക ഇങ്ങനെ ചെയുമ്പോൾ ഒന്നും സംഭവിക്കാതെ പത അതുപോലെ ഉണ്ടെങ്കിൽ നിങ്ങളുടെ സിലിണ്ടറിന് പ്രശ്നങ്ങൾ ഒന്നും തന്നെയില്ല എന്ന് മനസ്സിലാക്കാം.ഇതുപോലെ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം ഭക്ഷണം പാകം ചെയ്യാൻ നേരത്തും കഴിഞ്ഞാലും ശ്രദ്ധിക്കണം മാത്രമല്ല സിലിണ്ടറിൽ കൊടുത്തിരിക്കുന്ന വയറിൽ എന്തെങ്കിലും കേടുപാടുകൾ വരുന്നുണ്ടോ എന്ന കാര്യവും ഇടയ്ക്കിടെ പരിശോധിക്കണം.