മറ്റുള്ളവരെ സഹായിക്കാൻ മനസ്സുള്ള നിരവധി ആളുകളെ നമ്മൾ കണ്ടിട്ടുണ്ട് അവരുടെ നല്ല മനസ്സിനെ അഭിനന്ദിക്കാൻ മറക്കരുത്.ഇന്ന് നമ്മുടെ നാട്ടിൽ ഒരാൾ മ്നറ്റൊരാളെ സഹായിക്കുന്നത് കാണുന്നത് അല്ലെങ്കിൽ അതിനെക്കുറിച്ച് കേൾക്കുന്നത് തന്നെ നമുക്ക് സന്തോഷം തരുന്ന ഒരു കാര്യമാണ് എല്ലാവർക്കും ഇങ്ങനെ നല്ല മനസ്സ് ഉണ്ടാകണമെന്നില്ല വളരെ കുറച്ചു ആളുകൾ മാത്രമേ എല്ലാവരേയും സഹായിക്കൂ.തീർച്ചയായും എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യത്തെ കുറിച്ചാണ് നമ്മൾ ഇന്ന് പറയുന്നത് കഴിഞ്ഞ ദിവസം മലപ്പുറം തിരൂർ സ്വദേശിയായ ജസ്റ്റിൻ കുമാറും കുടുംബവും രണ്ട് കുടുംബങ്ങളെ സഹായിച്ചു എങ്ങിനെയെന്നറിഞ്ഞാൽ നിങ്ങൾ അവരെ അഭിനന്ദിക്കാതെ പോകില്ല.
കാരണം അത്രയും വലിയ കാര്യമാണ് അവർ ചെയ്തത് സ്വന്താമായി വീട് പോലും ഇല്ലാത്ത രണ്ട് കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമി നൽകിയാണ് അവർ മറ്റുള്ളവർക്ക് മാതൃകയായത്.ഇതിന് മുൻപും ജസ്റ്റിൻ കുമാറും കുടുംബവും നിരവധി ആളുകളെ സഹായിച്ചിട്ടുണ്ട് സ്വന്തമായി കൂടുതൽ ഒന്നും തന്നെയില്ല എങ്കിലും ഇവർ മറ്റുള്ളവരെ സഹായിക്കാൻ മനസ്സുള്ളവരാണ്.തിരുവനന്തപുരത്തായിരുന്നു ജസ്റ്റിൻ താമസിച്ചിരുന്നത് അവിടെ നിന്നും മലപ്പുറത്തേക്ക് വരുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു.ഭൂമി കൊടുക്കുന്നതിന് മുൻപ് ഇവർ മറ്റൊരു പെൺകുട്ടിയെ വിവാഹത്തിന് സഹായിച്ചിരുന്നു ആ കുടുംബം ഇന്നും ഇവരോട് കടപ്പെട്ടിരിക്കുന്നു കഴിഞ്ഞ ദിവസവും ആ പെൺകുട്ടിയുടെ അമ്മ ഇവരെ കാണുകയും നന്ദി പറയുകയും ചെയ്തു.
ജസ്റ്റിൻ കുമാറിന്റെ നാട്ടുകാർ വളരെ ബഹുമാനത്തോടെയാണ് ഇവരുടെ കുടുംബത്തെ കാണുന്നത് മറ്റുള്ളവരെ സഹായിക്കാൻ മനസ്സുള്ള ഒരു കുടുംബമാണ് എന്നതുകൊണ്ട് തന്നെ നാട്ടുകാർക്ക് വലിയ സ്നേഹമാണ് ഈ കുടുംബത്തോട്.കൂലിപ്പണിയാണ് ജസ്റ്റിൻ ചെയ്യുന്നത് എങ്കിലും കിട്ടുന്നതിൽ നിന്നും ഒരു വിഹിതം പാവങ്ങൾക്ക് കൊടുക്കാൻ വേണ്ടി മാറ്റിവെക്കാറുണ്ട് ഇനിയും ഒരുപാട് പേരെ സഹായിക്കാൻ കഴിയണേ എന്നാണ് ഇവർ പറയുന്നത്.
ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ട രണ്ട് കുടുംബങ്ങളെയാണ് ഇവർ ഭൂമി കൊടുക്കാൻ വേണ്ടി തിരഞ്ഞെടുത്തത് ഇവരുടെ ഈ തീരുമാനം കാരണം ഇവരെ കണ്ട് നേരിട്ട് അഭിനന്ദിക്കാൻ നിരവധി ആളുകൾ ഇവരുടെ വീട്ടിലേക്ക് എത്തിയിരുന്നു.എന്തായാലും നമ്മുടെ നാട്ടിൽ ഇതുപോലെ ഒരുപാട് കുടുബങ്ങളുണ്ട് ഉള്ളതിൽ നിന്നും മറ്റുള്ളവരെ സഹായിക്കാനായുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാകട്ടെ.