തെങ്ങുണ്ടോ എന്ന് ആരോടും ചോദിക്കേണ്ട ആവശ്യമില്ല കാരണം കേരളത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് തെങ്ങ് തന്നെയാണ് ആവശ്യത്തിന് തേങ്ങയും അതിൽ നിന്നും ലഭിക്കാറുണ്ട് തേങ്ങാ ഒരെണ്ണം എങ്കിലും ദിവസം കിട്ടിയില്ലെങ്കിൽ നമ്മുടെ ഭക്ഷണത്തിൽ ചേർക്കാൻ കഴിയാതെ വരും അതുകൊണ്ട് തന്നെ ഒരു തെങ്ങെങ്കിലും എല്ലാ വീടുകളിലും കാണും.ഇനി തെങ്ങ് ഇല്ലാത്ത വീട്ടുകാർ ആണെങ്കിലും ദിവസവും ഒരു തേങ്ങ വീതം കടയിൽ നിന്നും വാങ്ങേണ്ടിവരും.
തേങ്ങ നമ്മുടെ നിത്യ ഉപയോഗ സാധനമാണ് എങ്കിലും പറഞ്ഞുവരുന്നത് തേങ്ങയെ കുറിച്ചല്ല ഇളനീരിനെ കുറിച്ചാണ് ഇളനീർ കഴിക്കാൻ ഇഷ്ടമല്ലാത്ത ആരും തന്നെയില്ല നമ്മുടെ വീടുകളിൽ തേങ്ങ പരിക്കുമ്പോൾ അതിന്റെ കൂടെ ഒരു ഇളനീർ ഇടാറുണ്ട് ഇത് നമുക്ക് കഴിക്കാനും അതിലെ വെള്ളം കുടിക്കണതും വേണ്ടിയാണ് എന്നാൽ നിങ്ങൾ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇത്രയും രുചിയുള്ള ഇളനീർ കൊണ്ട് നമുക്ക് ചിപ്സ് ഉണ്ടാക്കാൻ സാധിക്കുമെന്ന് എന്നാൽ കഴിയും പഴം കൊണ്ട് നല്ല രുചിയുള്ള ചിപ്സ് വറുത്തെടുക്കുന്നത് പോലെ തന്നെ ഇളനീർ കൊണ്ട് നമുക്ക് ചിപ്സ് ഉണ്ടാക്കാൻ കഴിയും വളരെ രുചികരമാണ് ഇളനീർ ചിപ്സ്.
മാത്രമല്ല വളരെ പെട്ടന്ന് തന്നെ എല്ലാവർക്കും അവരുടെ വീടുകളിൽ ഇളനീർ ചിപ്സ് ഉണ്ടാക്കാൻ കഴിയും.കൂടുതൽ ആരും തന്നെ കേട്ടിട്ടില്ലാത്ത ഒന്നാകും ഇളനീർ ചിപ്സ് എങ്കിലും ഇതുകൊണ്ട് വരുമാന മാർഗ്ഗം കണ്ടെത്തുന്ന ഒരുപാട് കുടുംബങ്ങളുണ്ട് സ്വന്തമായി ഒരു സംരഭം തുടങ്ങി അതിൽ നിന്നും നല്ല വരുമാനം ഉണ്ടാക്കാൻ നമുക്ക് കഴിയും ഇതിനായി ആവശ്യമായത് ഇളനീർ തന്നെയാണ്.നമ്മുടെ വീട്ടിൽ ഒന്നിൽ കൂടുതൽ തെങ്ങുകൾ ഉണ്ടെങ്കിൽ പിന്നെ കൂടുതൽ ഒന്നും തന്നെ ആശ്രയിക്കേണ്ട ആവശ്യമില്ല പിന്നെ വേണ്ടത് ഇളനീർ ചിപ്സ് ആക്കി മാറ്റാനുള്ള മെഷീൻ മാത്രമാണ്.
ഇനി നിങ്ങൾക്ക് വീട്ടിലുള്ളവർക്ക് കഴിക്കാൻ മാത്രമാണ് എങ്കിൽ മെഷീൻ ആവശ്യമില്ല ഇത് ഉണ്ടാക്കുന്ന രീതി മനസ്സിലാക്കിയാൽ നിങ്ങൾക്കും ഉണ്ടാക്കാം ഇളനീർ ചിപ്സ് വീട്ടിൽ തന്നെ.കണ്ണൂർ ജില്ലയിലാണ് ഇവർ ഈ സംരംഭം തുടങ്ങിയിട്ടുള്ളത് ഇത്രയും വലിയ രീതിയിൽ ഇളനീർ ചിപ്സ് ഉണ്ടാക്കുന്ന ഒരു സംരഭം ഇത് ആദ്യമാണ്.എന്തായാലും നമ്മുടെ നാട്ടിൽ ജോലി ഇല്ലാത്ത ഒരുപാട് ആളുകൾക്ക് ജോലി ലഭിക്കും എന്നതിനാൽ എല്ലാവരും ഇവരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.