മുളകും പുട്ടുകുറ്റിയും വീട്ടിൽ ഉണ്ടെങ്കിൽ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ മറക്കാൻ കഴിയില്ല ഈ അനുഭവം

നല്ല രുചിയുള്ളതും കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നുന്ന ഭക്ഷണം ഉണ്ടയാകാൻ എല്ലാവർക്കും ഇഷ്ടമാണ് മാത്രമല്ല നല്ല ഭക്ഷണം തിരഞ്ഞു പോകുന്ന ആളുകൾ മറ്റുള്ളവർക്ക് നല്ല രുചിയുള്ള ഭക്ഷണം പാകം ചെയ്തു കൊടുക്കാനും താല്പര്യം കാണിക്കുന്നവരാണ്.നമ്മുടെ നെറ്റിൽ തന്നെ ഇഷ്ടംപോലെ പലതരത്തിലുള്ള ഭക്ഷണം കിട്ടും നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന വ്യത്യസ്തമായ ഭക്ഷണം കൂടാതെ പുറത്തുപോയി കഴിക്കാനും ഇഷ്ടമാണ് അങ്ങനെയുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു ഐറ്റം തന്നെ നമുക്ക് ഇന്ന് പരിചയപ്പെടാം.ഇതിനായി ആവശ്യം വരുന്നത് പച്ചമുളക് പുട്ടുകുറ്റി മുളക് പുളി തുടങ്ങിയവയാണ് ഇത്രയും സാധനങ്ങൾ തീർച്ചയായും വീട്ടിൽ ഉണ്ടാകും അതിനാൽ നമുക്ക് ഇപ്പോൾ തന്നെ സാധനം റെഡിയാക്കാം.

ആദ്യം കുറച്ചു പച്ചമുളക് എടുത്ത ശേഷം അതിൽ ചെറുതായി കീറിയെടുക്കണം അതിന് ശേഷം അതിലേക്ക് ഉപ്പ് നിറയ്ക്കണം എല്ലാം ഇങ്ങനെ ചെയ്തുകഴിഞ്ഞാൽ ഒരു പുട്ടുകുറ്റിയിൽ ഇട്ട് നന്നായി വേവിക്കണം ശേഷം ചെയ്യേണ്ടതാണ് വളരെ പ്രധാനപ്പെട്ടത്.ഒരു ചട്ടി എടുത്ത ശേഷം അതിലേക്ക് ഓയിൽ ഒഴിക്കണം പിന്നെ അതിലേക്ക് പുലി മുളക് എന്നിവയും ചേർത്ത് നന്നായി വേവിക്കണം തിളച്ചുവരുമ്പോൾ നമ്മൾ നേരത്തെ റെഡിയാക്കി വെച്ച മുളക് അതിലേക്ക് ഇട്ടു നന്നായി തിളപ്പിക്കണം മുളക് ഇടുന്നതിന് മുൻപ് തന്നെ വെള്ളം ഒഴിക്കാൻ മറക്കരുത് ഉപ്പ് ഇടുമ്പോഴും ശ്രദ്ധിക്കണം കാരണം നമ്മൾ നേരത്തെ മുളകിൽ ഉപ്പ് നിറച്ചത് കൊണ്ട് ഉപ്പ് വേണ്ടിവരില്ല.

ഇത്രയും കാര്യങ്ങൾ ചെയ്തുകഴിഞ്ഞാൽ നന്നായി വീണ്ടും തിളപ്പിക്കണം ഇനി നിങ്ങൾക്ക് കൂടുതൽ എരിവ് വേണമെങ്കിൽ മുളക് പൊടി ഇട്ടുകൊടുക്കുന്ന സമയത്ത് അതിന്റെ അളവ് കൂട്ടുകയും കുറക്കുകയോ ചെയ്യാവുന്നതാണ്.ചട്ടിയിലെ വെള്ളം വറ്റി അത്യാവശ്യം കട്ടിയിൽ ആകുമ്പോൾ നമുക്ക് പാത്രം ഇറക്കിവെക്കാം ഇത് ചോറിനും രാവിലത്തെ ഭക്ഷണമായ ദോശ പത്തിരി തുടങ്ങിയവയ്ക്കും കഴിക്കാവുന്നതാണ് എല്ലാവർക്കും ഇഷ്ട്ടപ്പെടുന്ന ഒരു ഐറ്റം തന്നെയാണ്.

നിങ്ങൾ രുചിയുള്ള ഭക്ഷണം ദിവസവും കഴിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് എങ്കിൽ വളരെ കുറച്ചു സാധനങ്ങൾ കൊണ്ട് ഉണ്ടാക്കാൻ കഴിയുന്ന ഈ മുളക് കറി ഒരിക്കലെങ്കിലും ചോറിന്റെ കൂടെ കഴിച്ചുനോക്കണം.ഇതുവരെ കഴിച്ച എല്ലാവരും പറയുന്നത് ഇത് നമ്മുടെ വീട്ടിൽ എല്ലാ ദിവസവും വേണമെന്നാണ് കാരണം നമുക്ക് ചോറിന്റെ കൂടെ കഴിക്കാൻ കൂടുതൽ വിഭവങ്ങൾ ഒന്നും ഇല്ലാത്ത ദിവസം വളരെ എളുപ്പത്തിൽ ഇത് തന്നെ ഉണ്ടാക്കാം.

Leave a Reply

Your email address will not be published. Required fields are marked *