കോഴികളെ വളർത്താൻ എല്ലാവർക്കും ഇഷ്ടമാണ് ഒന്നോ രണ്ടോ കോഴികൾ എല്ലാ വീട്ടിലും കാണും എന്നാൽ അതൊരു വരുമാന മാർഗ്ഗമായി കാണുന്നവർ കുറവാണ്.സ്വന്തം വീട്ടിൽ നാടൻ കോഴികളെ വളർത്തുന്നത് കോഴിമുട്ട ലഭിക്കാനാണ് നാടൻ കോഴിമുട്ടയുടെ ഗുണങ്ങൾ ഒരുപാടാണ് അതുകൊണ്ട് തന്നെ എല്ലാ വീട്ടുകാരും നാടൻ കോഴികളെ വീട്ടിൽ വളർത്തും.എന്നാൽ പലതരം കോഴികളെ വാങ്ങി കോഴിക്കൃഷി ചെയ്യുന്ന ഒരുപാട് വീട്ടുകാരുണ്ട് അതിലൂടെ നല്ല വരുമാനം കണ്ടെത്തുന്ന ആളുകളും കുറവല്ല ഇന്ന് നമ്മുടെ നാട്ടിൽ.
ഏതൊരു കാര്യം ചെയ്യുമ്പോഴും അതിന്റെ ഫലം വളരെ പെട്ടന്ന് തന്നെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും അങ്ങനെയുള്ളവർക്ക് ഒരുപാട് ഗുണം ചെയ്യുന്ന ഒന്നാണ് കോഴിക്കൃഷി.നാടൻ കോഴികൾ വളരാൻ ഒരുപാട് ദിവസം വേണമെങ്കിൽ ബ്രോയിലർ കോഴികൾ വളരാനും നല്ല തൂക്കം ഉണ്ടാകാനും വെറും ദിവസങ്ങൾ മാത്രം മതി.നാല്പത് ദിവസം നിങ്ങൾക്ക് ഈ വിധത്തിലുള്ള കോഴികളെ പരിപാലിക്കാൻ സമയമുണ്ടെങ്കിൽ നല്ല രീതിയിൽ കോഴിക്കൃഷി ചെയ്യാൻ നിങ്ങൾക്ക് സാധിക്കും.വളരെ ചെറിയ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി സ്വന്തം വീട്ടിൽ തന്നെ വളർത്താം നിങ്ങൾ ബ്രോയിലർ കോഴികളെയാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ നാല്പത് ദിവസം മാത്രം മതി.
എല്ലാ ദിവസം നല്ല രീതിയിൽ തീറ്റ കൊടുത്താൽ പെട്ടന്ന് വളരുകയും നല്ല തൂക്കം ഉണ്ടാകുകയും ചെയ്യും.നാല്പത് ദിവസം കഴിഞ്ഞാൽ മൂന്ന് കിലോ വരെ ഒരു കോഴിക്ക് തൂക്കം ലഭിക്കും എന്നാൽ നടൻ കോഴികളാണ് എങ്കിൽ കൂടിയാൽ ഒന്നര കിലോ മാത്രമേ അത്രയും ദിവസം കൊണ്ട് തൂക്കം ലഭിക്കൂ.കോഴികൾക്ക് കൊടുക്കാൻ പലതരം തീറ്റകളുണ്ട് വില കൂടിയ തീറ്റകളും കുറഞ്ഞ തീറ്റകളുമുണ്ട് പിന്നെ വീട്ടിലെ നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങളും കോഴികൾക്ക് കൊടുക്കാൻ കഴിയും.
കോഴിക്കൃഷി വീട്ടിൽ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം പത്തോ പതിനഞ്ചോ കോഴികളെ വാങ്ങുന്നത് ആയിരിക്കും നല്ലത് ഇവയെ വളർത്തി ചിലവും ലാഭവും മനസ്സിലാക്കിയ ശേഷം മാത്രം കൂടുതൽ കോഴികളെ വാങ്ങുന്നത് ആയിരിക്കും നല്ലത്.പലർക്കും നല്ല വരുമാനം ലഭിക്കുന്നുണ്ട് എങ്കിലും മറ്റുചിലർക്ക് തീറ്റ കൊടുക്കുന്ന കാര്യത്തിൽ ഒരുപാട് ചെലവ് വരാറുണ്ട് ഈ കാര്യം ശ്രദ്ധിച്ചാൽ ആയതായത് തീറ്റ വളരെ കുറഞ്ഞ വിലയ്‌ക്കോ അല്ലെങ്കിൽ ചെലവ് ഇല്ലാതെ തീറ്റ കൊടുക്കാനോ സാധിച്ചാൽ കോഴികൃഷി നല്ല വരുമാനം തന്നെയാണ്.