വഴിയോരങ്ങളിൽ നിന്നും കോഴിമുട്ട വാങ്ങുമ്പോൾ ഈ ഒരു കാര്യം ശ്രദ്ധിക്കണം ഇല്ലെങ്കിൽ ദുഖിക്കേണ്ടിവരും

കോഴിമുട്ട കഴിക്കാനും അതുകൊണ്ട് പലതരം പലഹാരങ്ങൾ ഉണ്ടാക്കാനും വേണ്ടി എല്ലാ വീട്ടുകാരും ദിവസവും കോഴിമുട്ട വാങ്ങാറുണ്ട് വീട്ടിലെ എല്ലാവർക്കും കോഴിമുട്ട പുഴുങ്ങി കഴിക്കാനും കറികളിലും മറ്റും ഇട്ടു പലതരം ഭക്ഷണങ്ങൾ ഉണ്ടാക്കി കഴിക്കാനും വലിയ ഇഷ്ടമാണ്.സാധാരണ എല്ലാ ഭക്ഷണങ്ങളും കഴിക്കുന്നതുപോലെ തന്നെ നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് കോഴിമുട്ട.അതുകൊണ്ട് കോഴിമുട്ട വീട്ടിൽ ഇല്ലെങ്കിൽ ഉടനെ തന്നെ നമ്മൾ കടകളിൽ നിന്നും അല്ലെങ്കിൽ വഴിയോരങ്ങളിൽ നിന്നും വാങ്ങാറുണ്ട് എന്നാൽ ഇങ്ങനെ കാണുന്ന സ്ഥലങ്ങളിൽ നിന്നെല്ലാം കോഴിമുട്ട വാങ്ങുമ്പോൾ നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ചില കാര്യങ്ങളുണ്ട്.

എന്തെന്നാൽ നമ്മൾ വാങ്ങുന്ന കോഴിമുട്ട ഭക്ഷ്യ യോഗ്യമല്ല എന്നതാണ് കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിൽ നിന്നും കണ്ടെത്തിയത് രണ്ടു വാഹനങ്ങളാണ് ഇത് നിറയെ കോഴിമുട്ടകൾ ആയിരുന്നു അന്യ സംസ്ഥാനത്ത് നിന്നും കൊണ്ടുവന്ന ഈ കോഴിമുട്ടകൾ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി നാട്ടുകാരുടെ സംശയത്തിന്റെ ഭാഗമായാണ് അനേഷണം നടത്തിയത് റോഡ് സൈഡിൽ വാഹനം പാർക്ക് ചെയ്തായിരുന്നു കച്ചവടം കോഴിമുട്ട വാങ്ങിയവർ അതിൽ ചില കാര്യങ്ങൾ കണ്ടപ്പോൾ അത് സാധാരണ കോഴിമുട്ടകളിൽ നിന്നും വ്യത്യസ്തമായിരുന്നു ഇത് നാട്ടുകാരിൽ ചിലർ അധികാരികളെ അറിയിക്കുകയായിരുന്നു.

അതുകൊണ്ട് ഇങ്ങനെ കാണുന്ന സ്ഥലങ്ങളിൽ നിന്നും വില കുറഞ്ഞ കോഴിമുട്ടകൾ വാങ്ങുമ്പോൾ ചിന്തിക്കുക നമ്മളും വീട്ടുകാരും കഴിക്കുന്ന ഇവ നമുക്ക് ഭാവിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കും ഇത് ഒരിക്കലും അവഗണിക്കരുത് കോഴിമുട്ടകൾ വാങ്ങുമ്പോൾ നല്ല രീതിയിൽ പരിശോധിക്കുക അവ കഴിക്കാൻ കഴിയുന്നതാണോ എന്ന്.ഈ കാലത്ത് പലതരം സാധനങ്ങൾ ഇങ്ങനെ ഇറങ്ങുന്നുണ്ട് അതുകൊണ്ട് നമ്മൾ തന്നെയാണ് ശ്രദ്ധിക്കേണ്ടത്.

നമ്മുടെ ശ്രദ്ധയാണ് ഇവിടെ ആവശ്യമായി വരുന്നത് ഇവ പരിശോധിക്കാനുള്ള സമയം നമ്മൾ കണ്ടെത്തിയാൽ ഇങ്ങനെയുള്ള സാധനങ്ങൾ ഒരിക്കലും വാങ്ങേണ്ടിവരില.കോഴിമുട്ടകൾ മാത്രമല്ല ഈ കാലത്ത് കഴിക്കാൻ വേണ്ടി നമ്മൾ എന്ത് വാങ്ങുകയാണെങ്കിലും ഈ കാര്യങ്ങൾ ശ്രദ്ധിക്കണം പ്രത്യേകിച്ചും മറ്റൊരു നാട്ടിൽ പോകുമ്പോൾ നമുക്ക് പരിചയമില്ലാത്ത സ്ഥലങ്ങളിൽ നിന്നും എന്തെങ്കിലും വാങ്ങുമ്പോൾ നല്ല ഹോട്ടലുകളും കടകളും അനേഷിച്ചു തിരഞ്ഞെടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *