സാധാരണ നമ്മൾ വീട്ടീത്ത് എന്തെങ്കിലും കൃഷി ചെയ്യുമ്പോൾ ഏറ്റവും ഇഷ്ടമുള്ള ഇനത്തിനായിരിക്കും നമ്മൾ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് അതുപോലെ തന്നെ അതിൽ ആയിരിക്കും ഏറ്റവും കൂടുതൽ വിളവ് ലഭിക്കുന്നത് കാരണം കൂടുതൽ ശ്രദ്ധിച്ചാലും നല്ല വളങ്ങൾ നൽകിയാലും അതിൽ നിന്നും നമുക്ക് കൂടുതൽ വിളവെടുക്കാൻ കഴിയും എല്ലാത്തരം കൃഷികളും ചെയ്യാൻ ആഗ്രഹമുള്ളവരാണ് എങ്കിലും ഒന്നിൽ കൂടുതൽ കൃഷികൾ ഒരേ സ്ഥലത്ത് ചെയ്യാൻ സാധിക്കാറില്ല കാരണം വ്യത്യസ്തമായ വളങ്ങൾ ഓരോന്നിനും വേണം എന്നത് തന്നെയാണ്.
മാത്രമല്ല ഒന്നിൽ കൂടുതൽ ഇനങ്ങൾ കൃഷി ചെയ്യുമ്പോൾ എല്ലാം കൂടി നമുക്ക് ശ്രദ്ധിക്കാനും ബുദ്ധിമുട്ടാണ് എന്നാൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചാൽ മൂന്ന് ഇനം കൃഷികൾ നമുക്ക് ഒരു സ്ഥലത്ത് തന്നെ ചെയ്യാൻ സാധിക്കും പ്രധാനമായും ശ്രദ്ധിക്കേണ്ടത് നമ്മൾ ചെടികൾ നടുന്ന സ്ഥലത്തെ മണ്ണ് പിന്നെ ശ്രദ്ധിക്കേണ്ടത് അവിടെ ആവശ്യമായ സൂര്യപ്രകശം ലഭിക്കുന്നുണ്ടോ എന്ന കാര്യം പിന്നെ എല്ലാ ഇനങ്ങൾക്കും യോജിക്കുന്ന ഒരു വളം ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒന്നിൽ കൂടുതൽ ഇനം കൃഷികൾ ഒരു സ്ഥലത്ത് ചെയ്യാൻ കഴിയും ഇത് വീട്ടുമുറ്റത്ത് മാത്രമല്ല വീടിന്റെ ടെറസിലും ചെയ്യാൻ കഴിയും.
ഇത്രയും കാര്യങ്ങൾ ചെയ്തുനോക്കി വിജയിച്ചപ്പോഴാണ് ഇത് പറയുന്നത് ഇവിടെ ചെയ്തത് തക്കാളി പയറ് മുളക് എന്നിവയാണ് ഈ ഇനങ്ങൾ എല്ലാം തന്നെ ഒരേ സ്ഥലത്ത് ചെയ്തപ്പോൾ വളരെ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ വിളവെടുക്കാൻ സാധിച്ചു.തക്കാളിയോ മുളകോ അല്ലെങ്കിൽ പയറോ നമ്മുടെ വീട്ടുമുറ്റത്തു തന്നെ ഉണ്ടാകുന്നത് വളരെ നല്ലതാണ് കൃഷി ചെയ്യാൻ താല്പര്യം കൂടി ഉണ്ടാകുമ്പോൾ മാത്രമേ അതിൽ നമുക്ക് കൂടുതൽ ഫലം ലഭിക്കൂ.
പലർക്കും ഇങ്ങനെയുള്ള മരങ്ങൾ നേടുന്നതിൽ വലിയ താല്പര്യമാണ് പക്ഷെ അതൊന്നും പരിപാലിക്കാനുള്ള സമയം കിട്ടാറില്ല ഒരു ദിവസം ഒരു നേരം എങ്കിലും ഇവയ്ക്ക് വെള്ളവും വളവും കൊടുക്കാൻ സമയം കണ്ടെത്തിയാൽ മാത്രമേ കൃഷിയിൽ നമക്ക് കൂടുതൽ വിളവ് ലഭിക്കൂ.എന്തായാലും മൂന്ന് ഇനം കൃഷികൾ ഒരേ സ്ഥലത്ത് എങ്ങിനെയാണ് എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നത് എന്ന് നോക്കാം.