പയർ കൊണ്ട് നിരവധി പലഹാരങ്ങൾ ഉണ്ടാക്കുന്നത് കൂടാതെ പലതരം കറികളും നമ്മൾ പയർ കൊണ്ട് ഉണ്ടാക്കി കഴിക്കാറുണ്ട് ഇതിന്റെ ഗുണങ്ങൾ പൂർണ്ണമായും അറിയുന്നത് കൊണ്ടല്ല പലരും ചെറുപയർ കഴിക്കുന്നത് അതിന്റെ രുചികൊണ്ട് തന്നെയാണ്.നല്ല ചെറുപയർ കൊണ്ട് പലഹാരങ്ങൾ ഉണ്ടാക്കിയാൽ നല്ല രുചിയാണ് എന്ന് മാത്രമല്ല ശരീരത്തിന് നിരവധി ഗുണങ്ങളും ലഭിക്കുന്നു.പലരും രാവിലത്തെ ഭക്ഷണത്തിന്റെ കൂടെ ചെറുപയർ കറികളാണ് കൂടുതലയായും കഴിക്കാറുള്ളത് പത്തിരിയും പുട്ടുമാണ് രാവിലത്തെ ഭക്ഷണമെങ്കിൽ അതിന്റെ കൂടെ ചെറുപയർ കറി കൂടുതൽ രുചി നൽകും.
ഒരു ദിവസം മുൻപ് തന്നെ ചെറുപയർ വെള്ളത്തിൽ ഇട്ടുവെച്ചാണ് പിറ്റേ ദിവസം അവ പാകം ചെയ്യുന്നത് ഇങ്ങനെ ചെയ്തു കഴിക്കുന്നത് കൊണ്ട് നമുക്ക് ഒരുപാട് ഗുണങ്ങളുണ്ട് അത് ഭൂരിഭാഗം ആളുകൾക്കും അറിയില്ല.ഇത് കൂടാതെ ഇതിലും ഇരട്ടി ഗുണങ്ങൾ ലഭിക്കുന്ന മറ്റൊരു കാര്യം കൂടി നമുക്ക് ചെറുപയർ കൊണ്ട് ചെയ്യാൻ സാധിക്കും എന്തെന്നാൽ കുറച്ചു ചെറുപയർ കിട്ടിയാൽ ഒരു ദിവസം മുൻപ് തന്നെ അതായത് കഴിക്കാൻ ഉദ്ദേശിക്കുന്ന ഒരു ദിവസം മുൻപ് തന്നെ അത് വെള്ളത്തിൽ ഇട്ടുവെക്കണം പിറ്റേ ദിവസം അല്ലെങ്കിൽ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാൽ എടുക്കുമ്പോൾ ചെറുപയർ മുളയ്ക്കും നല്ലപോലെ മുളച്ചുകഴിഞ്ഞാൽ നമുക്കത് വെള്ളം ഒഴിവാക്കി വൃത്തിയായി എടുക്കാവുന്നതാണ്.
ഇങ്ങനെ മുളപ്പിച്ച പയർ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ് എന്നറിഞ്ഞാൽ നിങ്ങൾ ദിവസവും കഴിക്കുന്നത് മുളപ്പിച്ച ചെറുപയർ ആയിരിക്കും.ഇതിൽ പ്രത്യേകിച്ച് ഒന്നും ചേർക്കാതെയും ഇതുകൊണ്ട് സാധാരണ ഉണ്ടാക്കുന്നത് പോലെ തന്നെ നല്ല പലഹാരങ്ങൾ ഉണ്ടാക്കിയാലും നല്ല രുചിയാണ് മാത്രമല്ല മുളപ്പിച്ച ചെറുപയറിൽ അല്പം ശർക്കരയോ പഞ്ചസാരയോ ഇട്ടു കഴിക്കാനും നല്ല രുചിയാണ്.എന്തായാലും നിങ്ങൾ ചെറുപയർ കഴിക്കാൻ ഇഷ്ട്ടപ്പെടുന്നവരാണ് എങ്കിൽ തീർച്ചയായും ഒരു തവണ എങ്കിലും മുളപ്പിച്ച ചെറുപയർ കഴിച്ചുനോക്കുക.
അതിന്റെ രുചിയും ഗുണങ്ങളും അറിഞ്ഞാൽ നിങ്ങളുടെ ഭക്ഷണങ്ങളുടെ കൂടെ മുളപ്പിച്ച ചെറുപയറും ഒരു സ്ഥിരം സമാധാനമായമാറും.നമ്മൾ ഒരു ദിവസം എല്ലാത്തരം ഭക്ഷണങ്ങളും കഴിക്കുമ്പോൾ അതിൽ തീർച്ചയായും നല്ല ഭക്ഷണങ്ങൾ ഉണ്ടായിരിക്കണം നമുക്ക് ധാരാളം ഗുണങ്ങൾ ഉണ്ടാകുന്ന ഭക്ഷണം ഉണ്ടായിരിക്കാൻ ശ്രദ്ധിക്കണം.ഈ രീതിയിൽ പയർ ഒരു ദിവസം നിങ്ങൾ കഴിച്ചുനോക്കൂ.