നെല്ലിക്ക കിട്ടിയാൽ കഴിക്കാത്തവർ ആരും തന്നെയില്ല ഉപ്പിലിട്ടതും തേനിൽ ഇട്ടും നെല്ലിക്ക കഴിക്കാൻ നല്ല രുചിയാണ്.കടകളിൽ നെല്ലിക്ക കണ്ടാൽ നമ്മൾ തീർച്ചയായും വാങ്ങാറുണ്ട് വീട്ടിൽ കൊണ്ടുവന്നാൽ എന്തെങ്കിലുമൊക്കെ ചെയ്തു കഴിക്കാം.അതുപോലെ നെല്ലിക്ക വെച്ച് ആരും ചെയ്യാത്ത ഒരു വിധത്തിൽ ഒരു സാധനം നമുക്ക് ഉണ്ടാക്കാം അതിനായി നമുക്ക് ആവശ്യമുള്ള സാധനങ്ങൾ നെല്ലിക്കയും ശർക്കരയും മാത്രമാണ് വളരെ എളുപ്പത്തിൽ തന്നെ ഇത് ഉണ്ടാക്കാം.
ഇത് ഉണ്ടാക്കാൻ ആദ്യം തന്നെ ഒരു പുട്ടുകുറ്റിയിൽ ആവശ്യത്തിന് നെല്ലിക്ക ഇട്ടു നന്നായി വേവിച്ചെടുക്കണം അഞ്ച് മിനുട്ട് ഇങ്ങനെ ആവിയിൽ ഇട്ടു വേവിച്ച ശേഷം നെല്ലിക്ക ഒരു പാത്രത്തിലേക്ക് മാറ്റണം ശേഷം കുറച്ചു ശർക്കര എടുത്തു അതിലേക്ക് കുറച്ചു വെള്ളവും ഒഴിച്ച് നന്നായി അലിയിച്ചെടുക്കണം ശേഷം ശർക്കര വെള്ളം ഒരു അരിപ്പ ഉപയോഗിച്ച് അരച്ചെടുക്കണം ചൂടാറിയ ശേഷമാണ് ഇങ്ങനെ ചെയ്യേണ്ടത്.ഇനി ശർക്കര വെള്ളത്തിലേക്ക് നമ്മൾ നേരത്തെ വേവിച്ചു വെച്ച നെല്ലിക്ക ഇടണം ഓരോന്നായി അതിലേക്ക് ഇടണം എല്ലാ നെല്ലിക്കയും ഇട്ട ശേഷം വീണ്ടും കുറച്ചൂടെ ശർക്കര വെള്ളം ചൂടാക്കണം ഇങ്ങനെ ചെയ്ത ശേഷം നെല്ലിക്കയും ശർക്കര വെള്ളവും ചൂട് പോകാൻ കുറച്ചുനേരം വെക്കണം.
ചൂടറി കഴിയുമ്പോൾ നാലൊരു കുപ്പിയിലേക്ക് നെല്ലിക്കയും ശർക്കര വെള്ളവും മാറ്റണം കുറച്ചു ദിവസങ്ങൾക്ക് ശേഷം നെല്ലിക്ക എടുത്തു കഴിച്ചുനോക്കുമ്പോൾ നല്ല രുചിയാണ്.സാധാരണ നമ്മൾ നെല്ലിക്ക തേനിൽ ഇട്ടുവെച്ചു കഴിക്കുന്ന അതെ രുചി തന്നെ ലഭിക്കും ഇങ്ങനെ ചെയ്യുന്നത് കൊണ്ട് തേൻ വാങ്ങേണ്ട ആവശ്യമില്ല നല്ല രീതിയിൽ ശർക്കര അരിച്ചെടുത്താൽ ശർക്കര വെള്ളം തേനിന്റെ അതെ മധുരം ലഭിക്കും.കുറച്ചു ദിവസം ഇതിൽ നെല്ലിക്ക കിടക്കുമ്പോൾ നെല്ലിക്കയുടെ രുചി മാറി നല്ല മധുരമാകും.
നെല്ലിക്കയും ശർക്കരയും വീട്ടിലുണ്ടെങ്കിൽ ഇങ്ങനെ എല്ലാവരും ചെയ്തുനോക്കൂ നല്ല രുചിയാണ് ഒരിക്കൽ കഴിച്ചാൽ ഇനിയെന്നും നിങ്ങൾ നെല്ലിക്ക വീട്ടിൽ കൊണ്ടുവരും.കഴിച്ചാൽ ഒരുപാട് ഗുണങ്ങൾ ലഭിക്കുന്ന നെല്ലിക്ക നമ്മുടെ ഭക്ഷണത്തിൽ തീർച്ചയായും ഉൾപ്പെടുത്തണം.പണ്ടുമുതലേ നെല്ലിക്ക എല്ലാവരും കഴിക്കാറുണ്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിലും അല്ലാതെയും കഴിക്കാറുണ്ട് ഇന്ന് നെല്ലിക്ക കൂടുതൽ കഴിക്കുന്ന എല്ലാവരും അതിന്റെ ഗുണങ്ങൾ അറിഞ്ഞിട്ട് തന്നെയാണ്.