വാഴകൾ എല്ലാ വീടുകളിലും കാണും നമ്മുടെ സ്വന്തം വീട്ടിലെ ഒരു വാഴയിൽ ഉണ്ടാകുന്ന പഴം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് നല്ല നാടൻ പഴം കിട്ടിയാൽ കഴിക്കാത്തവർ ആരും തന്നെയില്ല മാത്രമല്ല നമ്മുടെ വീട്ടിലെ വാഴയിൽ നിന്ന് തന്നെ ആകുമ്പോൾ ഇരട്ടി സന്തോഷമാണ്.മാസ്സങ്ങളുടെ കാത്തിരിപ്പിന് ശേഷമായിരിക്കും നമ്മുടെ വീട്ടിലെ വാഴയിൽ പഴം കായ്ക്കുന്നത് അത് വളരെ ശ്രദ്ധയോടെ സൂക്ഷിക്കാറുണ്ട് നമ്മൾ.അതുപോലെയാണ് മലപ്പുറം ജില്ലയിലെ ഒരു വീട്ടിലെ വാഴയിൽ ആദ്യമായി ഉണ്ടായ പഴം പഴുത്തു കഴിക്കാൻ എടുത്തപ്പോൾ കണ്ടത് ഒരു അപൂർവ കാഴ്ച ആയിരുന്നു.
ആദ്യമായി കായ്ച്ചത് തന്നെ നല്ല വലിയ പഴക്കുല ആയിരുന്നു ഒരുപാട് പഴങ്ങൾ ഉണ്ടായിരുന്നു പഴുത്തു നല്ല മഞ്ഞനിറം ആകുന്നതിന് മുൻപ് തന്നെ കുല വാഴയിൽ നിന്നും എടുത്തു സൂക്ഷിച്ചു ദിവസങ്ങൾക്ക് ശേഷം പഴക്കുല പഴുത്തു കഴിക്കാൻ പാകത്തിലായി.അങ്ങനെ പഴക്കുലയിൽ നിന്നും ഒരു പഴം കഴിക്കാൻ എടുത്തു കഴിച്ചുനോക്കിയപ്പോൾ ഉള്ളിൽ കണ്ടത് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാഴ്ച തന്നെ ആയിരുന്നു പഴം നിറയെ വലിയ കുരു ആയിരുന്നു സാധാരണ നമ്മുടെ വീട്ടിൽ വാങ്ങുന്ന കടലയുടെ അത്രയും വലിപ്പമുള്ള കുരു ആയിരുന്നു ആ പഴത്തിൽ നിറയെ .
ഇതിൽ മാത്രമായിരിക്കോ ഇങ്ങനെയെന്ന് കരുതി അടുത്ത പഴം കൂടി എടുത്തു കഹസിച്ചു നോക്കിയപ്പോൾ അതിലും അങ്ങനെ തന്നെ കഴിക്കാൻ അല്പം ബുദ്ധിമുട്ടാണ് എങ്കിലും നല്ല ഗുണങ്ങൾ അടങ്ങിയ പഴമാണ് എന്നാണു പലരും പറയുന്നത്.മറ്റുചില വീടുകളിലും ഇങ്ങനെ ഒരുപാട് കുരു ഉള്ള പഴം ഉണ്ടായിട്ടുണ്ട് എന്നാണ് നാട്ടുകാർ പറയുന്നത് സംഭവം എന്തായാലും എല്ലാവകർക്കും വലിയ കൗതുകമുള്ള കാഴ്ച തന്നെയായി.
ഭൂരിഭാഗം ആളുകളും ഇങ്ങനെയുളള പഴം ആദ്യമായിട്ടാണ് കാണുന്നത് ഇത് കാണാൻ വന്നവർ പഴം കഴിച്ചുനോക്കാനും മറന്നില്ല.ഇനി ഈ വാഴയിൽ കായ്ക്കുന്ന പഴങ്ങൾ എല്ലാം ഇങ്ങനെ ആയിരിക്കുമെന്നാണ് കണ്ടവർ പറയുന്നത്.ഈ പഴങ്ങളുടെ അകത്തെ കുരു വേറെ പല കാര്യങ്ങൾക്കും ഉപയോഗിക്കാറുണ്ടെന്നും പറയപ്പെടുന്നു.ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ ഇങ്ങനെയുള്ള വാഴകൾ വീട്ടിൽ നട്ടുപിടിപ്പിക്കും എന്ന് ചിലർ പറയുന്നുണ്ട് എങ്കിലും സാധാരണക്കാർക്ക് ഈ വാഴകൾ തമ്മിൽ തിരിച്ചറിയാൻ സാധിക്കില്ല.