നാരങ്ങ പിഴിഞ്ഞു കഴിഞ്ഞു തോല് കളയാതെ ചെറുതായി മുറിച്ചെടുക്കുക അതിനുശേഷം കുറച്ചു വെള്ളം വെച്ച് അതിലേക്കിട്ട് തിളപ്പിച്ചെടുക്കുക ഈ ഒരു സൊല്യൂഷൻ തണുത്തിട്ടാകുമ്പോൾ നമുക്ക് ഡൈനിങ് ടേബിൾ,കിച്ചൻ കബോഡ് ഇതെല്ലാം തുടക്കാൻ നല്ലതാണു നല്ല മണവും കിട്ടും ഡിഷ്വാഷ് വാങ്ങി പൈസയും പോകില്ല.അടുത്തത് അതെ നാരങ്ങ കൊണ്ട് കുറെ ദിവസം കുപ്പിക്കുള്ളിൽ വെള്ളം വെച്ചാലുള്ള മണം പോകാൻ നാരങ്ങ തൊലി കുപ്പിയിലിട്ട് കുറച്ച് ചൂടുവെള്ളം ഒഴിച് കഴുകിയാൽ മണം മാറി കിട്ടും അതൊന്നു ശ്രദ്ധിക്കുക.
അടുത്തത് പാൽ മിക്ക വീടുകളിലും വാങ്ങുമല്ലോ അങ്ങനെ വാങ്ങുന്ന സമയത് പാല് തിളപ്പിച്ച് ബാക്കി വരുമ്പോൾ അതിന്റെ മുകളിൽ പാട കെട്ടാറുണ്ട് അത് ഓരോ ദിവസം എടുത്ത് വെക്കുക കവർ പാലിൽ ആകുമ്പോൾ അത്രക്കുണ്ടാകില്ല നാടൻ പാലക്കുമ്പോൾ നല്ല പാട ഉണ്ടാകും ഇങ്ങനെ മാറ്റി വെക്കുന്ന പാട എടുത്ത് ഒരു ഗ്ലാസ് കുപ്പിയിൽ എടുത്ത് അടിയിൽ അൽപ്പം തൈര് ഒഴിച് ഫ്രിഡ്ജിൽ വെക്കുക ഇങ്ങനെ ശേഖരിച്ച പാട ഒന്ന് മിക്സിയിൽ അടിക്കുക ഐസ് ക്യൂബ് ഇട്ട് പെട്ടെന്ന് നമുക് നല്ലൊരു വെണ്ണ കിട്ടും.വേണേൽ ഉരുക്കി നെയ്യും ആകാം അപ്പോ നെയ്യ് വാങ്ങിയും വെണ്ണ വാങ്ങിയും പൈസ പോകില്ല.
അടുത്തത് ഗ്യാസ് കഴിക്കുമ്പോൾ ലൈറ്റർ എത്ര കഴിച്ചാലും കത്തില്ല അപ്പോ ഗ്യാസ് അവിടെയും ചിലവാകും അപ്പോ ഗ്യാസ് കഴിക്കുന്നതിനു മുൻപ് ലൈറ്റർ ഒന്ന് ക്ലീൻ ചെയ്യുക ഗ്യാസ് ലാഭിക്കാൻ പറ്റും.അടുത്തത് ലോ ഫ്ളൈമിൽ ഗ്യാസിൽ ആഹാരം പാകം ചെയുക ടീവീ വെറുതെ ഓണാക്കി ഇടാതിരിക്കുക ഫ്രിഡ്ജ് ഇടക്കിടക്ക് കുട്ടികൾ ഉണ്ടെങ്കിൽ തുറക്കാതെ ഇരിക്കുക ഫോൺ ചാർജ് ചെയ്ത് കഴിഞ്ഞാൽ ചാർജർ ഊരി മാറ്റുക ഇതൊക്കെ ശ്രദ്ധിച്ചാൽ തന്നെ കറന്റ് ബില്ല് കുറക്കാം അങ്ങനെ പൈസ കുറയും അടുത്തത് അരിയാണ് നമ്മൾ ചോറ് വെക്കുന്ന സമയത് ഒരുപിടി അരി എന്നും മാറ്റി വെക്കാൻ ശ്രമിക്കുക കാരണം മാസാവസാനം അത് പ്രേയോജനം ചെയ്യും അങ്ങനേയും പൈസ ലാഭിക്കാം.
അടുത്തത് അരി കഴുകിയ വെള്ളം ചെടികൾക്ക് ഒഴിക്കുക നല്ലൊരു വളം ആണ് രണ്ടാമത് കഴുകുന്ന വെള്ളം ഒരു കുപ്പിയിലാക്കി കിച്ചന്റെ ഗ്ലാസ് അലമാരയിലൊക്കെ സ്പ്രേ ചെയ്ത് തൂക്കാൻ പറ്റും നല്ലൊരു തിളക്കം കിട്ടും ഇതൊന്നും വാങ്ങി പൈസ കളയേണ്ടതില്ലഅടുത്തത് അധികം കറി വെക്കുന്ന സമയത് നമ്മൾ കഴിക്കും മുൻപ് തന്നെ കുറച്ചു ഫ്രിഡ്ജിൽ മാറ്റി വെക്കുക അവസാനം എടുത്തു വെക്കാൻ നോക്കിയാൽ പെട്ടെന്ന് മോശമായി പോകും അപ്പോ അത് അടുത്ത ദിവസം ഉപയോഗിക്കാം ആ ദിവസത്തെ കറിയും ലാഭം സാദനം വാങ്ങി വെക്കേണ്ടതില്ല പച്ചക്കറി പെട്ടന്ന് തീരാത്തുമില്ല എല്ലാവരും ഒന്ന് ട്രൈ ചെയ്യുക.