ആദ്യമായി നമ്മൾ തുണി തയ്ച്ചു കഴിഞ്ഞു നൂല് എടുത്ത് മറ്റും ആ മാറ്റുന്ന നൂൽ ഇങ്ങനെ അഴിഞ്ഞു കിടക്കും വേറൊന്ന് തയ്യ്ക്കാൻ എടുക്കുമ്പോഴേക് അത് കെട്ട് വീണ് കിടക്കുന്നുണ്ടാകും അപ്പോ അതൊഴിവാക്കാൻ നൂല് ചുറ്റിയ സാധനത്തിന്റെ മുകൾ ഭാഗം രണ്ട് സ്ഥലവും ഒന്ന് കട്ട് ചെയ്ത് കൊടുക്കുക എന്നിട്ട് നൂല് തയ്ച്ചു കഴിഞ്ഞു അതിലേക് ഉടക്കി വെക്കുക.പിന്ന പെട്ടെന്ന് ആവിശ്യം വന്നാൽ എടുക്കാൻ എളുപ്പമാകും.അടുത്തതായി നൂല് കടയിൽ നിന്ന് വാങ്ങുമ്പോൾ പൊട്ടി പോകാറുണ്ട് അതൊന്ന് മാറ്റാൻ നമ്മൾക്കു കടയിൽ നിന്നൊക്കെ കിട്ടുന്ന നൂല് ഒരുപാട് പഴകിയതാകും.
അപ്പോ നമ്മുടെ മെഷീൻ ഓയിൽ ആ നൂലിന്റെ മേലെ നന്നായിട്ട് ഒഴിച്ച് കൊടുക്കുക കുറച്ചു നന്നായി കിട്ടും നല്ല സോഫ്റ്റോടെ തയ്ച്ചെടുക്കാനും എളുപ്പമാകും അടുത്തത് അടിനൂല് പൊട്ടുക ബോബൻ ഗേസ് ഊരി തൈക്കുമ്പോൾ പോകുക അത് മാറാൻ മെഷീൻ ഓയിൽ ഇടുമ്പോൾ ഈ ഗേസിനുള്ളിൽ കുറച്ചു ഇട്ട് കൊടുക്കുക.നല്ല മുറുക്കി വേണം നൂല് ചുറ്റാൻ ഗേസിനുള്ളിൽ അയഞ്ഞു കിടക്കുമ്പോൾ ആണ് നൂല് പൊട്ടുന്നത് സ്റ്റിച്ചു കട്ടപ്പിടിക്കുന്നതും.
അടുത്തത് കൃത്യമായി നൂല് ബോബന്റെ ഉള്ളിൽ നിന്ന് വരാൻവേണ്ടി ഒരു ചെറിയ ക്യാൻവാസ്സിന്റെയോ മറ്റോ കുറച്ചു കട്ട് ചെയ്ത് സൂചിയിൽ കോർത്തു ബോബന്റെ ഉള്ളിലേക്ക് കയറ്റി വെക്കുക എന്നിട്ട് നൂല് ചുറ്റി വെക്കുക നന്നായിട്ട് തൈക്കുമ്പോൾ നൂല് വന്നോളും.നീഡിൽ തുരുമ്പ് പിടിക്കാതിരിക്കാൻ തുണിയിലൊന്നും കുത്തി വെക്കാതെ ഒരു അലൂമിനിയം ഫോയിൽ പേപ്പറിൽ കുത്തി അൽപ്പം പൌഡർ ഇട്ട് വെക്കുക തുരുബ് ഉണ്ടാകാതെയില്ല.
സേഫ്റ്റി പിൻ ആണേലും ഇതുപോലെ ചെയ്യുക.അല്ലങ്കിൽ ചെറിയ ചെറിയ പ്ലാസ്റ്റിക് കവറിൽ ആക്കി പൌഡർ ഇട്ട് വെക്കുക.അടുത്തത് സൂചി കോർക്കാൻ ബുദ്ധിമുട്ട് ഉള്ളവർ നൂലിന്റെ അറ്റത് ഫെവിക്കോൾ തേച്ചു പിടിപ്പിച്ചു നല്ല സ്റ്റിഫ് ആയി വരും നന്നായിട്ട് സൂചി കോർത്തെടുക്കാനും പറ്റും.അപ്പോ എല്ലാവരും ഒന്ന് ട്രൈ ചെയ്ത് നോക്കുക എല്ലാ ടിപ്പും.തയ്യൽ മെഷീൻ പഠിക്കുന്നവർക്കും വീട്ടിൽ തയ്യൽ മെഷീൻ ഉള്ളവർക്കും ഈ കാര്യം ഉപകാരപ്പെടും തയ്യൽ മെഷീൻ ഉപയോഗിക്കുന്ന ഒരുപാട് ആളുകൾ നേരിടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണിത്.