നമുക്കെല്ലാം പറ്റുന്ന ഒരു അബദ്ധം ആണ് കളർ ഇളകുന്ന തുണിയിൽ കൊണ്ട് വെള്ള വസ്ത്രങ്ങൾ ഇടുന്നത് അങ്ങനെ ഇടുമ്പോൾ ആ കളർ മൊത്തം അതിലേക് പിടിക്കും അപ്പോ ക്ലോറിൻ ഒന്നും ഉപയോഗിക്കാതെ ആ കളർ പിടിച്ചത് ഒന്ന് കളയാം.നമ്മുടെ എല്ലാവരുടേയും വീട്ടിൽ ഹാർപിക് ഉണ്ടാകും അതുപയോഗിച്ച് കളഞ്ഞു നോക്കാം കളർ പറ്റിയതിന്റെ മുകളിൽ അൽപ്പം ഹർപ്പിക് ഒഴിച്ച് കൊടുക്കുക എന്നിട്ട് നന്നായിട്ട് കൈകൊണ്ട് ഉരച്ചു കളഞ്ഞാൽ മതി ഒരുപാട് സമയം ഒന്നും വേണ്ട പെട്ടെന്ന് തന്നെ പോയി കിട്ടും അപ്പോ ഒന്ന് ചെയ്ത് നോക്കുക.
അടുത്തതായി നമ്മുടെ വീട്ടിലെ ഡൈനിങ് ടേബിൾ കിച്ചൺ സ്ളാബ് ഇവയിൽ നിന്നൊക്കെ മണം വരാറുണ്ട് അത് പോകാൻ വേണ്ടി ഒരു സൊല്യൂഷൻ ഉണ്ടാക്കുന്നത് നോക്കാം ആദ്യം ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം ഒഴിച് ഗ്യാസിൽ വെക്കുക അതിലേക്ക് ചെറുനാരങ്ങയുടെ തോല് ചെറുതായി മുറിച്ചിടുക എന്നിട് നന്നായിട്ട് തിളപ്പിക്കുക തിളച്ച ആ വെള്ളം ഒന്ന് അരിച്ചെടുക്കുക അതിലേക്ക് കർപ്പൂരം ഒന്ന് നന്നായി പൊടിച്ചിട്ട് അതിലേക്ക് ഇട്ടു കൊടുക്കുക കർപ്പൂരത്തിന് നല്ല മണം ആയിരിക്കുമല്ലോ എന്നിട്ട് ഒരു കുപ്പിയിലാക്കി മണം ഉള്ള സ്ഥലത്തൊക്കെ ഒന്ന് സ്പ്രേ ചെയ്ത് തുടക്കാവുന്നതാണ്.
ഉറുമ്പൊക്കെ പോയി കിട്ടും നല്ല ക്ലീൻ ആവും അടുത്തത് നമ്മൾ പഴങ്ങൾ വാങ്ങുമ്പോൾ പെട്ടെന്ന് പഴുത്തു പോകുന്നതാണല്ലോ കാണുന്നത് അപ്പോ അത് ഉണ്ടാകാതിരിക്കാൻ പഴത്തിന്റെ പടലത്തിന്റെ ഒരു പ്ലാസ്റ്റിക് കവർ കെട്ടുക അപ്പോ ഇങ്ങനെ പഴം അധികം വാങ്ങുമ്പോൾ പെട്ടെന്ന് കറുപ്പ് നിറമാകാതിരിക്കാൻ ഇതുപോലെ ചെയ്ത് നോക്കുക.അടുത്തത് നമ്മൾ ഓംലെറ്റ് ഉണ്ടാകുമ്പോൾ നല്ല ടേസ്റ്റ് കിട്ടാൻ കുറച്ചു പാലും കൂടി ഒഴിച്ച് കൊടുക്കുക നല്ലൊരു കോണ്ടിറ്റി ഉണ്ടാകുകയും ചെയ്യും.
അടുത്തത് നാരങ്ങ പിഴിയുമ്പോൾ അതിലെ നീര് പൂർണമായി കിട്ടാറില്ല അത് കിട്ടാൻ വേണ്ടി നാരങ്ങാ പിഴിയും മുൻപ് ഒന്ന് ചൂട് വെള്ളത്തിൽ ഇടുക എന്നിട്ടൊന്ന് പിഴിഞ്ഞു നോക്കുക പൂർണമായും കിട്ടും അപ്പോ എല്ലാരും ഒന്ന് ചെയ്ത് നോക്കുക.അടുത്തതായി നാരങ്ങാ നമ്മൾ ഫ്രിഡ്ജിൽ വെക്കുമ്പോൾ നല്ല ഹാഡ് ആയി പോകാറുണ്ട് അപ്പോ പിഴിയാനും മുറിക്കാനും നല്ല പാടാണ് അപ്പോ അങ്ങനെ ഉണ്ടാകാതിരിക്കാൻ നാരങ്ങ ഒരു പേപ്പറിൽ പൊതിഞ്ഞു ഫ്രിഡ്ജിൽ വെച്ചാൽ നല്ല ഫ്രഷ് ആയി തന്നെ എടുക്കാൻ പറ്റും.