വാവ സുരേഷിനെ കുറിച്ച് വെളിപ്പെടുത്തലുമായി ഗണേഷ് കുമാർ ഇത് എല്ലാവരും പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ

ഗണേഷ് കുമാർ സിനിമയിൽ ജോലി ചെയുന്ന സമയത്ത് തന്നെ അദ്ദേഹത്തെ എല്ലാവർക്കും ഇഷ്ടമാണ് നല്ല കഥാപാത്രങ്ങൾ മാത്രമല്ല അദ്ദേഹം ചെയ്തത് ഒരിക്കലെങ്കിലും കാണുന്നവർക്ക് ദേഷ്യം വരുന്ന കഥാപാത്രങ്ങൾ കൂടി അദ്ദേഹം ചെയ്തിട്ടുണ്ട് മലയാള സിനിമയിൽ ഒരുപാട് ആരാധകരുള്ള നടന്മാരിൽ ഒരാളാണ് ഗണേഷ് കുമാർ എന്നാൽ ഇന്ന് വല്ലപ്പോഴും മാത്രമേ അദ്ദേഹം സിനിമയിൽ അഭിനയിക്കാറുള്ളൂ കാരണം ഇന്ന് അദ്ദേഹം മറ്റൊരു മേഖലയിൽ കൂടി ജോലി ചെയ്യുന്നുണ്ട്.

സിനിമയിൽ ആണെങ്കിലും മറ്റുള്ള ഏതു മേഖലയിൽ ആണെങ്കിലും അദ്ദേഹം എല്ലാവർക്കും വേണ്ടി പ്രവർത്തിച്ചിട്ടുണ്ട് എല്ലാ കാര്യങ്ങൾക്ക് വേണ്ടിയും ഇടപെട്ടു എല്ലാവർക്കും സഹായങ്ങൾ ചെയ്തുകൊടുത്തിട്ടുണ്ട് അതുപോലെ തന്നെയാണ് ഇന്ന് അദ്ദേഹം വാവ സുരേഷിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാവ സുരേഷിനെപറ്റി പലരും കാര്യങ്ങളും പറയുന്നുണ്ട് എന്നാൽ എല്ലാവരും അറിയുന്ന ഒരാൾ എന്ന നിലയ്ക്ക് ഗണേഷ് കുമാർ പറഞ്ഞ കാര്യങ്ങൾ തീർച്ചയായും എല്ലാവരും കേൾക്കേണ്ടതാണ് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.

നമ്മുടെ നാട്ടിൽ വളരെ കുറച്ചുപേർ മാത്രമേ ഇങ്ങനെ എല്ലാവരേയും സഹായിക്കാൻ മനസ്സ് കാണിക്കൂ അതിൽ ഏറ്റവും കൂടുതൽ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു വ്യക്തിയാണ് വാവ സുരേഷ് ഒരിക്കൽ അദ്ദേഹത്തിന് ഞാനൊരു ജോലി കൊടുത്തു എന്നാൽ അദ്ദേഹം എന്നോട് സ്നേഹത്തോടെ പറഞ്ഞത് എന്നെ ആ ജോലിക്ക് എടുക്കരുത് എന്നാണ് ഒട്ടും പ്രതീക്ഷിക്കാത്ത ആ വാക്കുകൾ കേട്ടപ്പോൾ ഞാൻ അതിന്റെ കാരണം ചോദിച്ചു അപ്പോൾ വാവ സുരേഷ് പറഞ്ഞത് ഒരു ജോലിയിൽ പ്രവേശിച്ചാൽ എനിക്ക് ഇപ്പോൾ ഞാൻ ചെയ്യുന്നപോലെ മറ്റുള്ളവരെ സഹായിക്കാൻ കഴിയില്ല.

അതിനാൽ എന്നെ ആ ജോലിക്ക് എടുക്കരുത് പകരം എനിക്ക് എന്നെ പ്രതീക്ഷിക്കുന്ന ആളുകളെ സഹായിക്കണം ഇങ്ങനെയൊരു സംഭവം ഗണേഷ് കുമാർ ആദ്യമായാണ് പറയുന്നത് ഇത് വാവ സുരേഷ് എന്ന വ്യക്തിയെ കുറിച്ച് നമുക്ക് കൂടുതൽ അറിയാൻ സഹായകമാകുന്നു.അദ്ദേഹം മറ്റുള്ളവരെപ്പോലെ ഒന്നും ആഗ്രഹിക്കുന്നില്ല എന്നതിന് തെളിവാണ് അദ്ധേഹത്തിന്റെ ഈ വാക്കുകൾ എന്തായാലും ഈ സമയത്ത് വാവ സുരേഷിനെപറ്റി പലതും പറയുന്നവർ അത് നിർത്തണമെന്നാണ് ഗണേഷ് കുമാർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *