കാന്താരി മുളക് ഇഷ്ടമല്ലാത്തവർ ആരും തന്നെയില്ല എന്നാൽ കഴിക്കാൻ ഇത്തിരി പാടാണ് അതുപോലെ തന്നെയാണ് കാന്താരി മുളക് നമ്മുടെ സ്വന്തം വീട്ടുമുറ്റത്ത് നട്ടുവളർത്താൻ കുറച്ചെങ്കിലും കഷ്ടപ്പാടുണ്ട് കാരണം എല്ലാ മണ്ണിലും ഇത് പെട്ടെന്ന് തന്നെ വളരണം എന്നില്ല എങ്കിലും പലരും ഒരുപാട് ദിവസത്തെ പ്രയത്നം കൊണ്ട് ഇത് നല്ല രീതിയിൽ വളർത്തിയെടുക്കാറുണ്ട്.മറ്റുള്ള ചെടികൾ വീട്ടുമുറ്റത്ത് നട്ടുപിടിപ്പിക്കാൻ ശ്രമിക്കുന്ന പോലെ കാന്താരി മുളക് നട്ടുപിടിപ്പിക്കാൻ ശ്രമിക്കാറില്ല കാരണം ഇത് നേരത്തെ പറഞ്ഞ പോലെ എല്ലാ മണ്ണിലും വളരില്ല എന്നത് തന്നെയാണ്.
എങ്കിലും കൃഷി ചെയ്ത് പരിചയമുള്ള പലരും ഇങ്ങനെയുള്ള മണ്ണിലും കാന്താരി മുളകിന്റെ ചെടി വളരെ പെട്ടെന്ന് തന്നെ വളർത്തിയെടുക്കാറുണ്ട് ഇതിനാവശ്യമായ വളം എന്തൊക്കെയാണ് എന്നാണ് നമ്മൾ ആദ്യം തിരിച്ചറിയേണ്ടത് അതിനുശേഷം ദിവസവും മൂന്നുനേരം വെള്ളം ഒഴിച്ചു കൊടുക്കുകയും ഇതിന് ആവശ്യമായ വളം വിട്ടുകൊടുക്കുകയും ചെയ്താൽ വളരെ പെട്ടെന്ന് തന്നെ കാന്താരിമുളകിന്റെ ചെടി വളർന്നു പന്തലിക്കും.ഇതിന് നമ്മൾ പ്രത്യേകം വളങ്ങൾ തിരഞ്ഞെടുക്കേണ്ട ആവശ്യമില്ല നമ്മുടെ വീട്ടിൽ തന്നെയുണ്ട് കാന്താരി മുളകിന്റെ ചെടി നല്ല രീതിയിൽ വളരെ പെട്ടെന്ന് തന്നെ വളരാനുള്ള ചില വളങ്ങൾ നമ്മുടെ അടുക്കളയിൽ നിന്നും ഒഴിവാക്കുന്ന പച്ചക്കറികളും കഞ്ഞിവെള്ളവും ദിവസവും രാവിലെ ഇതിനൊഴിച്ചു കൊടുത്തു കഴിഞ്ഞാൽ നല്ല രീതിയിൽ കാന്താരി മുളകിന്റെ ചെടി വളരും.
ഇത് പ്രത്യേകം ചെയ്തു നോക്കിയ ശേഷമാണ് നിങ്ങളോട് പറയുന്നത് പല വീട്ടമ്മമാരും ഇന്ന് കാന്താരി മുളകിന്റെ ചെടി ഇതുപോലെ വളരാൻ വേണ്ടി ഇങ്ങനെ ചെയ്യുന്നുണ്ട്.കഞ്ഞിവെള്ളം ഒരുപാട് ഗുണങ്ങൾ ഉള്ള ഒന്നാണ് കാന്താരിമുളകിന്റെ ചെടി വളരാൻ വേണ്ടി മാത്രമല്ല നിങ്ങൾ വീട്ടുമുറ്റത്ത് കൃഷി ചെയ്യുന്നുണ്ടെങ്കിൽ കഞ്ഞി വെള്ളം എല്ലാ ചെടികൾക്കും ഒഴിച്ചു കൊടുക്കാവുന്നതാണ്.അത്യാവശ്യം ചെടിയുടെ ചുവട്ടിൽ ചരലും വെള്ളവും കൂടി മിക്സ് ചെയ്ത് ഇട്ടുകൊടുത്താൽ തന്നെ കാന്താരിമുളകിന്റെ ചെടി നല്ല ഉറപ്പോടെ വളരും കൂടാതെ എല്ലാ ദിവസവും മൂന്നുനേരം വെള്ളം ഒഴിച്ചു കൊടുക്കുകയും വേണം അത്യാവിശ്യം വെയിലും കിട്ടുന്ന സ്ഥലത്താണെങ്കിൽ കുറച്ചുകൂടി നല്ലത്.