തന്നെ ബ്ലാക്മെയ്ൽ ചെയ്തു പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതികരണവുമായി നടി ‘ഷംന കാസിം’ രംഗത്ത്. ഷംന കാസിം ബ്ലാക്ക്മെയിൽ കേസിനെ തുടർന്നുള്ള വെളിപ്പെടുത്തലുകൾ താരം ജെ ബി ജംഗ്ഷൻ എന്ന ടോക്ക് ഷോയിലൂടെ പങ്കു വെച്ചിരുന്നു. തന്റെ വ്യക്തിപരമായ കാര്യങ്ങൾ സിനിമ ഫീൽഡിലെ സുഹൃത്തുക്കളുമായി പങ്കു വെക്കാറില്ലെന്നും, സത്യം അറിയുന്നത് വരെ ഊണും ഉറക്കവും ഇല്ലാത്ത ദിനങ്ങൾ എന്നും നടി പറഞ്ഞു. അതേസമയം ടിക്ക്റ്റോക്ക് എന്ന സമൂഹമാധ്യമത്തിൽ ഒട്ടും സജീവമല്ലാത്ത നടി തന്റെ സ്വകാര്യ ജീവതത്തിൽ ഇത്തരം കുഴപ്പങ്ങൾ അതിലൂടെ ഉണ്ടാകുമെന്നു വിചാരിച്ചില്ല. ടിക്ക്റ്റോക്ക് ബാൻ ചെയ്തതിൽ ആശ്വാസമുണ്ടെന്നും താരം പങ്കു വെച്ചിരുന്നു .
മോളിവുഡിന് പുറത്ത് ‘പൂർണ’ എന്ന പേരിൽ കൂടുതൽ അറിയപ്പെടുന്ന ഷംന കാസിം, മമ്മൂട്ടിയുടെ ചിത്രമായ ‘ ഒരു കുട്ടനാടൻ ബ്ലോഗിലൂടെ’ മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. ‘മഞ്ഞു പോലൊരു പെൻകുട്ടി’ എന്ന 2004 ൽ ഇറങ്ങിയ ചിത്രത്തിലൂടെ അഭിനയജീവിതം ആരംഭിച്ച താരം ഇതുവരെ നാൽപ്പതോളം സിനിമകളിൽ അഭിനയിച്ചു. ഒരു ജനപ്രിയ ടെലിവിഷൻ ഡാൻസ് റിയാലിറ്റി ഷോയിലൂടെ സിനിമയിൽ എത്തിയ ഷംന തന്റെ കരിയറിന്റെ പ്രാരംഭ ഘട്ടത്തിൽ മലയാളത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ക്ലാസിക്കൽ നർത്തകിയും മോഡലുമായ ഷംന തമിഴ്, തെലുങ്ക് സിനിമകളിൽ ശക്തമായ നായിക വേഷങ്ങൾ ചെയ്തു. ഹൊറർ ചിത്രങ്ങളിൽ തിളങ്ങിയ ഷംനയെ ‘തെലുങ്ക് സിനിമകളുടെ പ്രേത രാജ്ഞി’ എന്ന പേരിൽ അറിയപ്പെട്ടു.
വാർത്തകളിലൂടെ കേട്ടറിഞ്ഞത് പോലെ ബ്ലാക്മെയ്ൽ ചെയ്ത് പണം തട്ടുക എന്നത് തന്നെയായിരുന്നു പ്രതികളുടെ ഉദ്ദേശമെന്നും ഷംന. അതിനുശേഷം കേസില്‍ ടിക്ക്ടോക്ക് താരമായ യാസിറിനെ പൊലീസ് ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങുകയും ചെയ്തു. ഷംന ബ്ലാക്മെയില്‍ കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പൊലീസ് ആവശ്യപ്പെട്ട പ്രകാരമാണ് ഹാജരായതെന്നും ‘യാസിർ’ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസിലെ പ്രതികളെ തനിക്ക് അറിയില്ല. ടിക്ടോക് സജീവമായി ഉപയോഗിക്കാറില്ല. ദുബൈയിൽ ജോലി ചെയ്യുന്ന താൻ നാലുമാസമായി നാട്ടിലുണ്ടെന്നും യാസിർ വ്യക്തമാക്കി.അതേസമയം ആരോപണവിധേയനായ നിർമ്മാതാവിന്റെ പങ്കും അന്വേഷിക്കുമെന്ന് ഐ.ജി വിജയ് സാഖറെ പറഞ്ഞു. വിവാഹതട്ടിപ്പ് സംഘം ചെന്നതിന്റെ പിന്നാലെയാണ് പോലീസ് നിർമാതാവിന്റെ വീട്ടിലെത്തിയതെന്നും ഐ.ജി വ്യക്തമാക്കി. ഷംനയുടേതടക്കമുള്ള താരങ്ങളുടെ ഫോൺ നമ്പർ തട്ടിപ്പുകാർക്ക് നൽകിയത് പ്രൊഡക്ഷന്‍ കണ്ട്രോളര് ആണ് എന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര് ഉൾപ്പെടെ സിനിമ മേഖലയിലെ മൂന്നു പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു .
ഈ പ്രതിസന്ധിഘട്ടത്തിൽ തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞ ഷംന, തന്നെയും കുറ്റവാളികളേയും ചേർത്ത് വ്യാജ പ്രചരണം നടത്തരുത് എന്നും അഭ്യർഥിച്ചു.