വിദ്യാർത്ഥികൾക്ക് വേണ്ടി തുടക്കം കുറിച്ച ഓൺലൈൻ ക്ലാസ്സിലെ ഇപ്പോഴത്തെ താരമാണ് മലപ്പുറം മറയൂർ എടപ്പറമ്പ് സ്വദേശിയായ 90 വയസ്സുകാരി സുബൈദ . സുബൈദ എന്ന ഉമ്മയുടെ ഓൺലൈൻ ക്ലാസ്സ് ആസ്വാദനം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വയറലാണ്. പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഷംസീറയാണ് ഉമ്മ പേരക്കുട്ടികളോടെപ്പം ക്ലാസ്സ് ആസ്വദിക്കുന്നത് വീഡിയോയിൽ പകർത്തിയത്.
ഉമ്മ കൊച്ചുമക്കളോടൊപ്പം മൊബൈലിലാണ് ഓൺലൈൻ ക്ലാസ്സിൽ പങ്കുചേരുന്നത്. സീനിയർ വിദ്യാർത്ഥിയായ ഉമ്മക്ക് ഓൺലൈൻ പഠനത്തെ പറ്റിനല്ലത് മാത്രം പറയാനുള്ളൂ. ചെറുപ്പത്തിൽ പഠിക്കാൻ കഴിയാത്തതും ഇപ്പോൾ പഠിക്കുന്നത് മനസ്സിൽ നില്ക്കാത്തതുമാണ് ഉമ്മയുടെ വിഷമം. നല്ല പ്രായത്തിൽ കുട്ടികളെ നോക്കി നിന്നു. ഉമ്മയുടെ പഠിക്കാനുള്ള ഉത്സാഹത്തിന് പിന്നിൽ കാര്യമുണ്ട്. ചെറുപ്പത്തിൽ സാഹചര്യം പ്രതികൂലമായതിനാൽ പഠിക്കാൻ സാധിച്ചില്ല. അന്നൊന്നും കൊണ്ടാകാൻ ആളില്ലായിരുന്നുവെന്നും ആരെങ്കിലും കൊണ്ടാക്കാൻ വേണ്ടേ എന്നുമൊക്കെ ഉമ്മ പറയുന്നു. പഠിക്കാൻ ഇഷ്ടമാണ്, പക്ഷെ മനസ്സിൽ നിക്കണില്ല. വയസ്സായില്ലേ? എന്നും ഉമ്മ ചോദിക്കുന്നു.
എങ്കിലും ക്ലാസ്സിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ച് കേട്ട് അദ്ധ്യപകർ പറയുന്നത് പോലെ ചെയ്യാനും ഉത്തരങ്ങൾ പറയാനും കൊച്ചു മക്കളെക്കാൾ ഉത്സാഹം ഉമ്മക്കാണ്. ഇത് കണ്ട് ഷംസീറ വീഡിയോ പകർത്തി സ്റ്റാറ്റസ് ഇടുകയും അത് കണ്ട് ഒരു ടീച്ചർ ഫേസ് ബുക്ക് പേജിൽ ഇടട്ടെയെന്നും ചോദിക്കുകയായിരുന്നു. വയറലായപ്പോൾ ഉമ്മക്ക് കാണിച്ച് കൊടുത്തു. ഉമ്മയ്ക്കും ഇഷ്ടമായി. എന്നാൽ വീട്ടിൽ ടി വി ഇല്ലാത്തതും ജീവിത സാഹചര്യത്താൽ ടി വി വാങ്ങാൻ കഴിയാത്തതിലും ഉമ്മക്ക് വിഷമമുണ്ട്. നിരവധി ആളുകളാണ് ഇപ്പോൾ ഉമ്മയുടെ വിശേഷങ്ങൾ അറിയാൻ വിളിക്കുന്നത്.