വളരെ കുറഞ്ഞ മുതല്‍ മുടക്കില്‍ വീട്ടിലൊരു വരുമാന മാര്‍ഗം

കുറഞ്ഞ മുതൽ മുടക്കിൽ വരുമാനമാർഗ്ഗമുള്ള കൃഷിയാണ് കൂൺ. വളരെ ലാഭകരമായി എന്നാൽ വീട്ടിലിരുന്നു ചെയ്യാവുന്നതാണ്.
മുഹമ്മദ് എന്ന പോത്തുക്കല്ല് സ്വദേശി ഒരു വർഷമായി കൂൺകൃഷി ചെയ്യുകയും അങ്ങാടിയിൽ സപ്ലൈ നടത്തുകയുമാണ്. കിലോക്ക് 350 രൂപ എന്നിങ്ങനെ ലാഭമുള്ള കൂൺ ചെറിയ ചിലവിൽ കൃഷി ചെയ്യാവുന്നതാണ്. 100 രൂപ കണക്കിൽ പാക്കറ്റിലാക്കിയാണ് ഇദ്ദേഹം വില്പന നടത്തുന്നത്. കുറഞ്ഞ മുതൽ മുടക്കിൽ നടത്താവുന്ന നല്ല കച്ചവടമാണ് കൂൺകൃഷി.

ഒരു ഷെഡ് കെട്ടി ഈച്ച, കൊതുക് തുടങ്ങിയ പ്രാണികൾ കടക്കാത്ത വിധം നെറ്റുപയോഗിച്ച് മറയ്ക്കുക. ഒരു മുറിക്കുള്ളിലും കൂൺകൃഷി ചെയ്യാം. ചെങ്ങന്നൂർ അമ്പലവായില എന്ന സ്ഥലത്തു നിന്നും വരുത്തിക്കുന്ന വിത്താണ് അദ്ദേഹം ഉപയോഗിക്കുന്നത്. നമ്മുടെ സമയമനുസരിച്ച് വീട്ടിലിരുന്നു ചെയ്യാവുന്ന ഒന്നാണ് കൂൺകൃഷി. രണ്ട് – മൂന്ന് മണിക്കൂറുകളിൽ ചെയ്യാം. അണുവിമുക്തമാക്കിയ വൈക്കോൽ അല്ലെങ്കിൽ റബറിൻ്റെ അറക്കപൊടിയിൽ ഉണ്ടാക്കാം. കൂൺ ബെഡ് കയറിൻ്റെ ഉറിയിൽ കെട്ടി തൂക്കുകയോ സ്റ്റാൻറിൽ വെക്കുകയോ ചെയ്യാം.

കൂൺ ബെഡ് തയാറാക്കുന്നതിന് ഒരു വലിയ പ്ലാസ്റ്റിക്ക് വാട്ടർ ടാങ്കിൽ വെള്ളം നിറച്ച ശേഷം വൈക്കോൽ നിറക്കുക. 18 മണിക്കൂർ നേരം വൈക്കോൽ വെള്ളത്തിൽ വെച്ച ശേഷം വാൽവിലൂടെ വെള്ളം കളയുക. വെള്ളം വാർന്ന ശേഷം വൈക്കോൽ ഒരു ചെമ്പിലേക്ക് മാറ്റി ആവിക്ക് പുഴുങ്ങുക. വെള്ളം ഇറ്റ് വീഴാത്തതും എന്നാൽ വൈക്കോലിന് നനവുമുള്ള പാകത്തിന് വേണം എടുക്കാൻ. കൂടുതൽ ഈർപ്പമായാൽ ചീയാനിടയാകും. ശേഷം വൈക്കോൽ അണുവിമുക്തമാക്കി ബെഡ് തയ്യാറാക്കാം. ഒരു പ്ലാസ്റ്റിക്ക് കൂടിലേക്ക് ഒരു ലെയർ വിത്തുകളിട്ട് അതിന് മുകളിലേക്ക് വൈക്കോൽ വെച്ച് അമർത്തുക. അതിന് മുകളിലേക്ക് വീണ്ടും ഒരു ലെയർ വിത്തുകൾ അരികത്തായി ഇട്ട് കൊടുക്കുക. ശേഷം വൈക്കോൽ. അങ്ങിനെ 4 ലെയറാക്കി മുകളിൽ വിത്ത് വിതറിയ ശേഷം കൂട് മുറുക്കി കെട്ടുക. ശേഷം സൂചി ഉപയോഗിച്ച് കൂടിന് വശങ്ങളിൽ ചെറിയ ദ്വാരങ്ങൾ ഇട്ട് മാർക്കർ ഉപയോഗിച്ച് കൂടിൽ ഡേറ്റ് എഴുതുക. ഇങ്ങനെ തയ്യാറാക്കിയ കൂൺ ബെഡ് സ്റ്റാൻ്റിൽ 18 ദിവസം വെച്ചതിന് ശേഷം മുകൾഭാഗം മുറിച്ച് ചാണകപ്പൊടിയും, മണലും, മണ്ണും ചേർത്ത് നിറക്കുക. വെള്ളം തളിച്ചു കൊടുക്കുക. 8-10 ദിവസങ്ങൾക്ക് ശേഷം കൂൺ വളർന്നു തുടങ്ങും. ഫോർമലിൻ ഉപയോഗിച്ച് അണുവിമുക്തമാക്കാമെങ്കിലും ജൈവ രീതിയിൽ ചെയ്യുന്നതാണ് കൂടുതൽ നല്ലത്. വൈക്കോൽ തിളപ്പിച്ചു പുഴുങ്ങുന്നത് കൂടുതൽ ഉത്തമം. 5 കിലോ അരിയുടെ കവറാണ് ബെഡ് തയ്യാറാക്കാൻ ഉപയോഗിക്കുന്നത്. ചൂടുകാലത്ത് പാൽ കൂണും തണുപ്പ് കാലത്ത് ചിപ്പി കൂണുമാണ് കൂടുതലായി ഉണ്ടാകുന്നത്. കൃഷിയിടം വൃത്തിയായി സൂക്ഷിക്കുകയും പ്രാണികൾ ഉണ്ടോയെന്ന് പരിശോധിക്കുകയും പ്രധാനമാണ്. ഇങ്ങനെ അനായാസമായി വീട്ടിലിരുന്നു സൗകര്യത്തിന് ചെയ്യാവുന്നതാണ് കൂൺകൃഷി.

Leave a Reply

Your email address will not be published. Required fields are marked *