വീട്ടിലെ ക്ലോക്ക് ഈ ഭാഗത്താണോ എങ്കില്‍ ഉടന്‍ മാറ്റിക്കോ കാരണം ഇതാണ്.

ശരിയായ ദിക്കിൽ ക്ലോക്കുകൾ സ്ഥാപിക്കുന്നത് വഴി കുടുംബത്തിൽ ഐശ്വര്യവും, സന്തോഷവും സമാധാനവും നേടാം . വാസ്തുശാസ്ത്രത്തിൽ വീട്ടിൽ സ്ഥാപിക്കുന്ന ക്ലോക്കിന്റെ സ്ഥാനത്തിന് വളരെ പ്രാധാന്യമുണ്ട് . വീട്ടിൽ വെക്കുന്ന ക്ലോക്കിന്റെ സ്ഥാനം ഭാഗ്യത്തിനെയും സമ്പത്തിനെ വരെ നിർണയിക്കും എന്ന് വാസ്തുവിൽ പറയുന്നു. വീട്ടിലെ ക്ലോക്കിന്റെ സ്ഥാനം യഥാസ്ഥാനത്താണെങ്കിൽ ഐശ്വര്യവും സമ്പത്തും ഉണ്ടാകും. അതേപോലെ ക്ലോക്ക് വെക്കുന്ന സ്ഥാനംവിപരീത ദിശയിലാണെങ്കിൽ നിങ്ങൾക്കും വിപരീത ഫലം ആയിരിക്കും ലഭിക്കുക . വാസ്തുശാസ്ത്ര പ്രകാരം കാലന്റെ ദിക്കായും തിരിച്ചടികളുടെ ദിക്കായും
തെക്കുദിക്കിനെ കണക്കാക്കുന്നു.

തെക്കു ദിക്കിൽ ക്ലോക്ക് സ്ഥാപിക്കുമ്പോൾ വീട്ടിൽ ഗൃഹനാഥനെ ബാധിക്കുകയും ഉയർച്ച ഇല്ലായ്മയും സംഭവക്കും. നിങ്ങളിൽ വരുന്ന പല ഭാഗ്യങ്ങളെയും അവ പിന്തിരിപ്പിച്ചുവിടുകയും ചെയ്യും. ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ഡോറിന്റെ സമീപത്തായി ക്ലോക്ക് സ്ഥാപിക്കുന്നത് മാനസിക സംഘർഷങ്ങൾക്ക് വഴി ഒരുക്കും
വീടിന്റെ കിഴക്ക്, പടിഞ്ഞാറ്, വടക്ക് ദിക്കുകളിലാണ് ക്ലോക്കിന് ഉചിത ദിക്കുകളായി വസ്തു ശാസ്ത്രത്തിൽ പറയുന്നത്. ഈ ദിക്കുകളിൽ ക്ലോക്ക് സ്ഥാപിക്കുമ്പോൾ വളരെ അധികം അനുകൂല ഫലങ്ങളാണ് ഉണ്ടാവുക . കുടുംബത്തിൽ പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കാൻ ഈ ദിക്കുകളിൽ ക്ലോക്ക് വെക്കുന്നത് ഉചിതമാണ്. പുതിയ തൊഴിലവസരങ്ങൾ , കുടുംബത്തിൽ ഐശ്വര്യവും, സന്തോഷവും, സമാധാനവും , ആരോഗ്യവും ഉണ്ടാകും.

വീടിന്റെ വടക്ക് ദിക്കിൽ ക്ലോക്ക് സ്ഥാപിക്കുമ്പോൾ സാമ്പത്തിക സുരക്ഷ ഉണ്ടാകും. വീടുകളിൽ പെൻഡുലം ക്ലോക്കുകൾ ഉപയോഗിക്കുന്നതാണ് ഉത്തമം . ഇവ കുടുംബത്തിലെ എല്ലാര്ക്കും പോസിറ്റിവിറ്റി ഉണ്ടാവാൻ സാധ്യമാകും .

ബെഡ്‌റൂമിൽ ഒരിക്കലും ബെഡ്ഡിന്റെ സമീപത്തായി ക്ലോക്ക് സ്ഥാപിക്കരുത്. ഇവ ദാമ്പത്യ പ്രശ്നങ്ങൾക്ക് കാരണമാകും. കിടപ്പ്മുറിയിൽ ക്ലോക്ക് സ്ഥാപിക്കുമ്പോൾ കിഴക്ക് അഥവാ വടക്ക് ദിക്കിൽ വെക്കുന്നത് കൂടുതൽ ഉത്തമം.

വീടുകളിൽ പ്രവർത്തനരഹിതമായ, ചില്ലുപൊട്ടിയ ക്ലോക്കുകൾ വെക്കുന്നത് കൂടുതൽ പ്രശ്നങ്ങൾക്കു വഴി ഒരുക്കും. ക്ലോക്കുകളിൽ പൊടി പിടിപ്പിക്കാതെ വൃത്തിയായി സൂക്ഷിക്കുന്നത് കൂടുതൽ അനുകൂലഫലങ്ങൾ കുടുംബത്തിൽ കൊണ്ടുവരും.

Leave a Reply

Your email address will not be published. Required fields are marked *