ലോക്കഡൗൺ പ്രഖ്യാപിച്ചത് മുതൽ നടൻ നീരജ് മാധവ് റാപ്പ് ഗാനങ്ങളുടെ പണിപ്പുരയിൽ ആയിരുന്നു. ഈ അടുത്ത കാലത്തായി അദ്ദേഹം ചില ട്രാക്കുകളും സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയിരുന്നു.അദ്ദേഹത്തിൻറെ ഏറ്റവും പുതിയ ഗാനമാണ് ‘പണിപാളി ഹിറ്റ്‌സ് ഓഫ് ആർക്കാഡോ.
ഒരു സ്റ്റോറിലൈൻ വളരെ രസകരമായ റാപ്പ് ഗാനത്തിലൂടെയായപ്പോൾ യുവ തലമുറ അത് ഏറ്റെടുത്തു. നാല് മിനിറ്റിൽ താഴെ ദൈർഘ്യമുള്ള രസകരമായ ഈ ചെറിയ ഗാനം രണ്ട് ദിവസം കൊണ്ട് നേടിയത് ഒരു മില്യൺ വ്യൂസ് ആണ്.
‘യക്ഷി’, ‘തൊട്ടടുത്തുള്ള പെൺകുട്ടി’ തുടങ്ങിയ രസകരമായ ചില കഥാപാത്രങ്ങളും ഗാനത്തിൽ ഉൾപ്പെടുന്നു. രാത്രി ഉറങ്ങാൻ ബുദ്ധിമുട്ടുന്ന ഒരു മനുഷ്യനെക്കുറിച്ച് തുടങ്ങുന്ന ഗാനം ഒരു ട്വിസ്റ്റോടു കൂടി അവസാനിക്കുന്നു.
നീരജ് എഴുതിയതും അവതരിപിച്ചതും, ആർക്കാഡോ നിർമ്മാതാവും ആകുന്ന ഈ ഗാനത്തിന് റിബിൻ റിച്ചാർഡ് സംഗീതം പകർന്നു. സോഷ്യൽ മീഡിയിൽ ശ്രദ്ധേയനായ സ്പേസ് മാർലി ഗാനത്തിന് ഗ്രാഫിക്സ് ചെയ്തു.നൃത്തത്തിലും അഭിനയത്തിലും കഴിവ് തെളിയിച്ച നീരജ് ഇപ്പോൾ ഗാനരചനയും വഴങ്ങുമെന്ന് തെളിയിച്ചു.
നീരജ് മുമ്പ് ‘ജംഗിൾ സ്പീക്ക്സ് ’ എന്ന പേരിൽ റാപ്പ് ഗാനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. കോഴിക്കോട്ടിലുള്ള തൻ്റെ വസതിയിൽ വെച്ചാണ് വീഡിയോ ചിത്രീകരിച്ചത്. ജംഗിൾ സ്‌പീക്സ് എന്ന ഗാനത്തിൻറെ ആശയവും എഡിറ്റിങ്ങും നീരജിൻറെ അനുജനായ നവനീത് മാധവ് ആയിരുന്നു എന്നും ലോക്ക്ഡൌൺ കാലം വീട്ടിൽ ആയതിൽ സന്തോഷമെന്നും അദ്ദേഹം സമീപകാലത്ത് ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചിരുന്നു
ഇതോടൊപ്പം തന്നെ #panipalidancechallenge എന്ന ഒരു ചാലഞ്ചും ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചു. തിരഞ്ഞെടുക്കപെട്ട വിഡിയോകൾ അദ്ദേഹം പോസ്റ്റ് ചെയ്യാനും തുടങ്ങി.