ഹെൽമെറ്റിട്ടാൽ മാത്രം സ്റ്റാർട്ടാകുന്ന ടു വീലർ ;കണ്ടുപിടുത്തം പ്ലസ്‌ടുക്കാരന്റേത് !

ഹെല്മെറ്റിട്ടാൽ മാത്രം സ്റ്റാർട്ടാകുന്ന വണ്ടി.ഓടിച്ചുകൊണ്ട് പോകുമ്പോൾ ആക്സിഡന്റ് ഉണ്ടായാൽ അപ്പോൾ വീട്ടിലുള്ള ആൾക്കാരുടെ ഫോണിലേക്ക് സന്ദേശങ്ങൾ എത്തും. എല്ലാരീതിയിലുമുള്ള സുരക്ഷാക്രമീകരണങ്ങൾ ഒരു ടു വീലറിൽ സെറ്റ് ചെയ്ത് ഹീറോ ആയിരിക്കുന്നത് ഫോർട്ടുകൊച്ചിയിലെ കൂവപ്പാടത്താണ് താമസിക്കുന്ന പ്ലസ് ടുകാരനായ അഡോൺ ജോയ് യാണ്. ആക്‌സിഡന്റുകളും വണ്ടി മോഷണവും വർധിച്ചുവരുന്ന ഇക്കാലത്ത് അഡോണിന്റെ കണ്ടുപിടുത്തതിന്റെ പ്രാധാന്യം വളരെ വലുതാണ്.

അഡോണിന്റെ കണ്ടുപിടുത്തതിന്റെ പ്രത്യേകത ഇതാണ്. ഹെൽമെറ്റ് വച്ചാൽ മാത്രമേ വണ്ടി സ്റ്റാർട്ട് ആകുകയുള്ളു. ഹെൽമെറ്റ് ഊരിയാൽ അപ്പോൾ തന്നെ വണ്ടി ഓഫാകും.
കള്ളുകുടിച്ചാൽ ഈ വണ്ടി ഓടിക്കാൻ പറ്റില്ല.അപ്പോൾ ബഫർ സൗണ്ട് കേൾക്കും. പിന്നെ വണ്ടിക്കു വേണ്ടി അഡോൺ മൈ സ്കൂട്ടി എന്ന ആപ്പും ഡിസൈൻ ചെയ്തിട്ടുണ്ട്. ഈ അപ്ലിക്കേഷൻ ഉപയോഗിച്ച് വണ്ടി ഓൺ ആക്കാനും ഓഫാക്കാനും സാധിക്കും.ഹെൽമെറ്റും മൊബൈൽ ആപ്പും ഉണ്ടെങ്കിൽ വണ്ടി ഓടും.കീയുടെ ആവശ്യം ഇല്ല
കൂടാതെ ഇതിൽ സ്റ്റാർട്ട് എന്ന മെസ്സേജ് ചെയ്താൽ വണ്ടി ഓൺ ചെയ്യാൻ പറ്റും.അതുപോലെ സ്റ്റോപ്പ് എന്ന് കൊടുത്താൽ വണ്ടി ഓഫാകുകയും ചെയ്യും.കൂടാതെ എവിടെയെങ്കിലും ഇടിച്ച് ആക്സിഡന്റ് ആയാൽ 30 സെക്കന്റിനുള്ളിൽ തന്നെ അപകടം പറ്റിയെന്ന സന്ദേശം ഫോണിലെത്തും.

വണ്ടിയിൽ ഇങ്ങനെ സെറ്റ് ചെയ്താൽ കള്ളന്മാർക്കൊന്നും വണ്ടി ഒരിക്കലും മോഷ്ടിക്കാൻ സാധിക്കില്ല. ആക്‌സിഡന്റുകളും കുറയും. ഹെൽമെറ്റിട്ടാൽ മാത്രമേ വണ്ടിയുടെ പ്രവർത്തങ്ങൾ നടക്കുകയുള്ളൂ. അതുകൊണ്ട് കമ്പ്ലീറ്റ് സുരക്ഷാ ഉറപ്പുവരുത്താം. വണ്ടിയുടെ സീറ്റിന്റെ അടിയിലാണ് ഇതിന്റെ സെറ്റിങ്‌സെല്ലാം ഈ കൊച്ചുമിടുക്കൻ ചെയ്തുവച്ചിരിക്കുന്നത് വെറും ആയിരം രൂപയ്ക്ക് ഈ സുരക്ഷാ സംവിധാനങ്ങൾ ചെയ്തുകൊടുക്കും.ടു വീലറായ ഏത് വണ്ടിക്കും ഈ സംവിധാനം ചെയ്യാൻ പറ്റും

 

Leave a Reply

Your email address will not be published. Required fields are marked *