ബാല വീണ്ടും വിവാഹിതനാകുന്നു എന്ന വാർത്ത പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തിന് എതിരെ മുന്നറിയിപ്പുമായ് ബാല. സോഷ്യൽ മീഡിയ യിൽ പണമുണ്ടാക്കാൻ തന്റെ സ്വകാര്യ ജീവിതം ഉപയോഗിക്കരുത്, ഇത്തരം ചീപ്പ് ആയ വ്യാജവാർത്തകൾക്ക് പ്രതികരിക്കാത്ത ഒരാളാണ് താൻ എന്നും തന്റെ സ്വകാര്യ ജീവിതത്തെ ബാധിച്ചതിനാൽ ആണ് ഇപ്പോൾ പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് എതിരെ വ്യാജവാർത്ത പ്രചരിപ്പിച്ച ഓൺലൈൻ മീഡിയയുടെ പേരെടുത്ത് പറഞ്ഞാണ് അദ്ദേഹം പ്രതികരിച്ചത്.
സമ്പൂർണ ലോക്കഡോൺ തുടരുന്ന ചെന്നൈയിൽ തന്റെ കുടുംബം വേദനിക്കുകയാണ്. തന്റെ അച്ഛന് വയ്യാതെ ആയിരിക്കുന്ന അവസ്ഥയിൽ തനിക്ക് അവിടെ എത്താനാവാത്തതിൽ വിഷമത്തിലാണ് താൻ എന്നും അവരുമായി ദിവസേനയുള്ള ഫോൺകോളുകൾ മാത്രം ആണ് ആശ്വാസം. അവർക്കു തന്നെ വിളിച്ചിട്ട് കിട്ടാത്തതിൽ വേദന ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ വാർത്ത വന്നതിൽ പിന്നെ അദ്ദേഹത്തിന് നിരന്തരം കോളുകളും മെസ്സേജുകളും വന്നുവെന്നും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ സുധീർ കരമന പോലും വാർത്ത വിശ്വസിക്കാനിടയായി . അദ്ദേഹത്തിന്റെ അറിവോടെയല്ല വാർത്ത പ്രചരിച്ചത്. സെലിബ്രിറ്റികളുടെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. അവരുടെ സ്വകാര്യ ജീവിതം വ്യത്യസ്തമാണ്. തന്റെ സ്വകാര്യ ജീവിതം ഉപയോഗിച്ച് പണമുണ്ടാക്കാൻ അനുവദിക്കില്ല . നിങ്ങൾക് വേണ്ട ഉത്തരങ്ങൾ മാത്രം കേൾക്കാൻ തയ്യാറാകാതെ സത്യം വിശ്വാസിക്കു. തന്റെ മനസ്സിനെ തളർത്താൻ കഴിയില്ല. തന്റെ മകളെ ഓർത്തു ആറു വർഷമായി കരയുകയാണെന്നും അജിത്തിൻറെ വിശ്വാസം എന്ന സിനിമയിലെ ‘കണ്ണാനെ കണ്ണേ’ എന്ന ഗാനം തന്റെ യഥാർത്ഥ ജീവിതം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.