ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ചുരുളി’യുടെ ട്രെയിലർ പുറത്തു വന്നു. വെറും 19 ദിനങ്ങൾ കൊണ്ടാണ് ‘ചുരുളി’യുടെ ചിത്രീകരണം പൂർത്തിയാക്കിയത്. വിനയ് തോമസ്സിൻറെ കഥയ്ക്ക് എസ്. ഹരീഷ് ആണ് തിരക്കഥ. തിരക്കഥാകൃത്ത് എസ്. ഹരീഷുമായി ചേർന്ന് പെല്ലിശ്ശേരിയുടെ രണ്ടാമത്തെ ചിത്രമാണിത്. മുൻപ് ഇരുവരും ചേർന്നൊരുക്കിയ ചിത്രമായ “ജെല്ലിക്കെട്ട്” ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ലിജോ പെല്ലിശ്ശേരിസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്കിയും ഒപസ് പെന്റയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, ജോജു ജോർജ്, ജാഫർ ഇടുക്കി, സൗബിൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന് മധു നീലകണ്ഠൻ ആണ് ഛായാഗ്രഹണം. രംഗനാഥ് രവി ആണ് ചിത്രത്തിൻറെ സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്.
കാട് പശ്ചാത്തലമാകുന്ന ചിത്രത്തിന്റെ ട്രെയ്ലർ അവിടെ അരങ്ങേറുന്ന ദുരൂഹതകൾ കേന്ദ്രികരിച്ച് പോകുന്നു. ട്രെയ്ലർ പുറത്തു വനത്തിനു ശേഷം മികച്ച പ്രതികരണങ്ങളാണ് ഉണ്ടായത്. മൂന്ന് മിനിറ്റ് ദൈർക്യമുള്ള ട്രെയ്ലർ ഒരു സ്ത്രീ കഥ പറയുന്നത് പോലെ ഒരുക്കിയിരിക്കുന്നു.മുഴുനീളെ നിഗൂഢത വ്യക്തമാണ്. ബാക്ക്ഗ്രൗണ്ട് സ്കോറും സൗണ്ട് ഡിസൈനും അത് നിലനിർത്തി പോകുന്നു.
ഏറെ വിവാദങ്ങൾക്ക് ഇടയിൽ ആണ് പെല്ലിശ്ശേരി ചുരുളിയുടെ ട്രെയ്ലർ പുറത്തുവിട്ടത്. ലോക്ക്ഡൗൺ കാലമായതിനാൽ അറുപതിൽ ഏറെ ചിത്രങ്ങളുടെ റിലീസ് മാറ്റി വെച്ചിരുന്നു. നിലവിൽ റിലീസിനുള്ള ചിത്രങ്ങൾക്ക് ശേഷം മാത്രം പുതിയ ചിത്രങ്ങളുടെ പ്രൊഡക്ഷൻ മതിയെന്ന് നിർമാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം ഒ റ്റി റ്റി പ്രവർത്തകർ രംഗത്ത് വന്നതോടെ നിർമാതാക്കൾ എന്നാൽ താൻ ഒരു സ്വാതന്ത്രസംവിധായകൻ ആണെന്നും തൻ്റെ സിനിമ തനിക്ക് ശെരിയെന്ന് തോന്നുന്ന എവിടെയും പ്രദർശിപ്പിക്കും എന്നും പെല്ലിശ്ശേരി ഫേസ്ബുക്കിൽ കുറിച്ചു.