നമ്മൾ ദിവസേന ഉപയോഗിക്കുന്ന കാർ, ബൈക്ക്, ഇൻവെർട്ടർ, യു.പി.എസ്, എമർജൻസി ലൈറ്റ് എന്നിവയുടെ ഒക്കെ ബാറ്ററി കേടായാൽ ഒരു രൂപ ചിലവില്ലാതെ ഇനി വീട്ടിൽ തന്നെ റെഡിയാക്കാം.
12 വോൾട്ടും 7 എ.എച്ചുമുള്ള യു പി എസ്സിലും വലിയ എമർജൻസി ലൈറ്റുകളിലും ഉപയോഗിക്കുന്ന ബാറ്ററിയെടുത്ത് ആദ്യം അതിൻറെ വോൾട്ട് ചെക്ക് ചെയ്യണം. അതിന് മൾട്ടി മീറ്റർ ഉപയോഗിക്കാം. അതില്ലെങ്കിൽ പന്ത്രണ്ട് വോൾട്ടിൽ പ്രവർത്തിക്കുന്ന ഏത് ഉപകരണവും ഉപയോഗിക്കാം. ചില ബൾബുകൾ 12 വോൾട്ടിലാണ് പ്രവർത്തിക്കുന്നത്. അതും ഉപയോഗിക്കാവുന്നതാണ്.
മൾട്ടി മീറ്റർ ഡി.സി 20 ൽ ഇട്ടതിന് ശേഷം പ്രോബ് വെക്കുമ്പോൾ എത്ര വോൾട്ടുണ്ടെന്ന് അറിയാനാകും. വലിയ ബാറ്ററികളിൽ ബാറ്ററി വാട്ടർ ഒഴിച്ചു കൊടുക്കാറുണ്ട്. എന്നാൽ ചെറിയ ബാറ്ററികളിലും അത് പോലെ വെള്ളം ഒഴിച്ചു കൊടുക്കാവുന്ന സംവിധാനമുണ്ട്. ബാറ്ററിയിലെ പുറമെ കാണുന്ന പ്ലാസ്റ്റിക്ക് കവറിംഗ് സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് അടർത്തിയെടുക്കുമ്പോൾ 6 സെല്ലുകൾ കാണാം. അതിൻ്റെ ക്യാപ്പുകൾ നീക്കിയ ശേഷമാണ് ഉപ്പ് വെള്ളം ഒഴിച്ച് കൊടുക്കേണ്ടത്. 5-6 വർഷങ്ങൾ കാലാവധിയുള്ള ഇത്തരം ബാറ്ററികളിൽ വെള്ളം തീരുന്നതിനാലാണ് ബാറ്ററി ബാക്കപ്പ് ഇല്ലാതാകുന്നത്. സെല്ലുകൾ ഉപ്പുവെള്ളം അല്ലെങ്കിൽ ചെറുനാരങ്ങ ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷമാണ് ഉപ്പുവെള്ളം നിറക്കുന്നത്. ഒരു സിറിഞ്ചിൽ ഉപ്പുവെള്ളം നിറച്ച് ഓരോ സെല്ലുകളിലും ഒഴിച്ച് കൊടുത്ത ശേഷം ക്യാപ്പിട്ട് ബാറ്ററി നന്നായി കുലുക്കുക . അതിന് ശേഷം സെല്ലുകളിൽ നിന്നും വെള്ളം സിറിഞ്ചുപയോഗിച്ച് കളയണം. കറുത്ത വെള്ളമാണ് വരുന്നതെങ്കിൽ സെല്ലുകളിൽ നിന്നും തെളിഞ്ഞ വെള്ളം വരുന്നത് വരെ വെള്ളം നിറച്ച് വൃത്തിയാക്കുക. ശേഷം എല്ലാ സെല്ലിലും ഒരേ അളവിൽ വെള്ളം നിറക്കാനും വെള്ളം കവിഞ്ഞ് പോകാതെയും സെല്ലുകളിൽ ക്യാപ്പ് ഇടുമ്പോൾ പുറത്ത് ഈർപ്പമില്ലാതെയും പ്രത്യേകം ശ്രദ്ധിക്കണം.
റീഫില്ലിംഗിന് ശേഷം പ്ലാസ്റ്റിക്ക് കവറിംഗ് സൂപ്പർ ഗ്ലൂ ആവശ്യത്തിന് മാത്രം ഉപയോഗിച്ച് ഒട്ടിക്കുക. ശേഷം ബാറ്ററി ഏത് ഉപകരണത്തിൻ്റെയാണോ അതിൽ തന്നെ വെച്ച് രണ്ട് മണിക്കൂർ ചാർജ് ചെയ്യുക. അതിന് ശേഷം മൾട്ടി മീറ്റർ ഉപയോഗിച്ച് ചെക്ക് ചെയ്താൽ വോൾട്ട് കൂടിയതായി കാണാം.വളരെ എളുപ്പത്തിൽ ചെയ്യാവുനതാണ് ഈ റിപ്പയറിംഗ്. ഇനി ബാറ്ററികൾ കളയാതെ ഇത് പോലെ വീട്ടിൽ തന്നെ റിപ്പയർ ചെയ്യാവുന്നതാണ്.