ഒരു ലക്ഷം രൂപ ഇൻവെസ്റ്റ് ചെയ്താൽ ദിവസേന 1000 രൂപ വരുമാനം സ്കീം ഉള്ളതാണോ?

ഒരു ലക്ഷം രൂപ ഇൻവെസ്റ്റ് ചെയ്താൽ ദിവസേന 1000 മുതൽ 3000 രൂപ വരെ വരുമാനം ലഭിക്കുന്ന പല സ്കീമുകളും ഇന്ന് നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിലുള്ള കമ്പനികളുടെ പ്രവർത്തനം എങ്ങനെയെന്ന് അറിഞ്ഞിരിക്കാം. സാധാരണ നമ്മൾ പണം ഇൻവെസ്റ്റ് ചെയ്യുന്നത് ബാങ്ക്, മൂച്വൽ ഫണ്ട്, ഇൻഷുറൻസ്, പെൻഷൻ ഫണ്ട്, കമ്പനികളിൽ ഇക്വിറ്റി ഷെയർ എന്നിങ്ങനെ ഇൻവെസ്റ്റ് ചെയ്യുകയും, ഇൻവെസ്റ്റ് ചെയ്ത തുകയ്ക്കനുസൃതമായി പ്രോഫിറ്റോ, ഇൻ്ററസ്റ്റോ ലഭിക്കുകയുമാണ് ചെയ്യുന്നത്.

ഒരു ബാങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റായി 1 ലക്ഷം രൂപ ഒരു വർഷം ഇൻവസ്റ്റ് ചെയ്യുമ്പോൾ 6% എന്ന കണക്കിൽ 6000 രൂപ 1 വർഷം ലഭിക്കും. ചെറിയ ബാങ്കുകളിൽ അധികം ലഭിക്കാനുളള സാധ്യതയുണ്ട്. ഇൻവെസ്റ്റർ ഡിപ്പോസിറ്റ് ചെയ്ത പണം കസ്റ്റമേർസിന് ലോൺ കൊടുത്ത്, കിട്ടുന്ന പലിശയിൽ നിന്നും ഒരു തുക കണക്കാക്കി ഇൻവെസ്റ്റർക്ക് റിട്ടേൺ ലഭിക്കും. ഇൻഷുറൻസ് കമ്പനികളിൽ പോളിസി ഹോൾഡേർസിൽ നിന്നും പ്രീമിയമായി തുക കളക്ട് ചെയ്ത് ആരെങ്കിലും മരണപ്പെട്ടാൽ അവർക്ക് ഒരു തുക നൽകുകയും, പോളിസി മെച്ച്വർഡ് എങ്കിൽ അങ്ങിനെയും റിട്ടേൺ കൊടുക്കും. ചിട്ടി കമ്പനിയിലും മറ്റ് ഏതൊരു ലീഗലി പ്രവർത്തിക്കുന്ന കമ്പനിയായാലും നടത്തിപ്പിന് വേണ്ടിയുള്ള ഒരു ഇൻവെസ്റ്റ് തുകയിൽ നിന്നും ഒരു ഇൻകം ജനറേറ്റ് ചെയ്ത് പ്രോഫിറ്റ് ഉണ്ടാക്കി ആ തുകയാണ് കസ്റ്റമേർസിന് കൊടുക്കുന്നത്. മൂച്വൽ ഫണ്ടെങ്കിൽ ആളുകളിൽ നിന്നും പണം കളക്ട് ചെയ്ത് ഫണ്ട് മാനേജർ ഇതിൽ ഇൻവെസ്റ്റ് ചെയ്ത് അതിൽ നിന്നുമുണ്ടാക്കുന്ന ലാഭവും ഇൻവെസ്റ്റ്മെൻറും ചേർത്ത് ക്ലൈൻ്റ്സിന് കൊടുക്കും. ഇവയെല്ലാം ഇന്ത്യയിൽ കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തവ ആയിരിക്കും. നാഷനലൈസ്ഡ് ബാങ്കുകളിൽ ആർ ബി ഐ മോണിറ്ററിംഗ് ഉണ്ടാകും. ഇൻഷുറൻസ് ഐ ആർ ഡി എ ഐ മോണിറ്ററിംഗും മൂച്വൽ ഫണ്ടുകൾ സെബിയുടെ കീഴിലും പ്രവർത്തിക്കും. സ്ഥാപനങ്ങളിൽ ഏതെങ്കിലും തരത്തിൽ കസ്റ്റമേർസിൻ്റെ ക്വറികൾക്ക് ഉത്തരം ലഭിച്ചില്ലെങ്കിൽ നേരിട്ട് ഈ ബോർഡുകളെ സമീപിക്കാവുന്നതാണ്. അതിനാൽ തന്നെ യാതൊരു തരത്തിലും പറ്റിക്കപ്പെടുന്ന സാഹചര്യമുണ്ടാകില്ല. എന്നാൽ സ്റ്റോക്ക് മാർക്കറ്റ് താഴെ പോകുമ്പോൾ ആ ഇൻവസ്റ്റ്മെൻ്റ് റിട്ടേൺ ലഭിക്കാൻ കാത്തിരിക്കേണ്ടി വരും. ഇതാണ് ഇത്തരം റഗുലേറ്റഡ് ഇൻവെസ്റ്റ്മെൻറുകളുടെ ഒരു വീഴ്ചയായി കരുതാവുന്നത്.

ഒരു ലക്ഷം രൂപ ഇൻവസ്റ്റ് ചെയ്ത് ദിവസേന 1000 രൂപ 250-300 ദിവസത്തേക്ക് ലഭിക്കുന്നു എന്ന് കണക്കാക്കിയാൽ 250 ദിവസത്തിനുള്ളിൽ തന്നെ മുതലടക്കം 2,50,000 രൂപ ലഭിക്കും. ചിലത് ദിവസേന 3000 രൂപ വെച്ച് ലഭിക്കുമ്പോൾ 7,50,000 രൂപ വരെ റിട്ടേൺ കിട്ടും. ഇത്തരം റിട്ടേണുകൾ ഇത് പോലെ റഗുലേറ്റഡ് ഇൻവെസ്റ്റ്മെൻറുകളിൽ നടക്കില്ല. അതിനാൽ ഇത്തരം കമ്പനികൾ ഒരു റഗുലേറ്റഡ് ബോർഡുകളുടെ മോണിറ്ററിംഗില്ലാതെ നടക്കുന്ന ഇൻവെസ്റ്റുകളാകാം.

ഇത് ഒരു മണി ചെയ്നെങ്കിൽ ഒന്നാം ദിവസം ഒരു ലക്ഷം രൂപ ഇൻവെസ്റ്റ് ചെയ്താൽ പിന്നീട് ഇദ്ദേഹം മറ്റൊരാളെ ചേർക്കുമ്പോൾ രണ്ട് ലക്ഷം രൂപയാകും. ഇത്തരത്തിൽ ആളുകളെ ചേർത്ത് ഇത് തുടർന്ന് പോകുകയും റിട്ടേൺ ലഭിക്കുകയും ചെയ്യും. എന്നാൽ വലിയ തുകയാകുമ്പോൾ ഈ റിട്ടേൺ ലഭിക്കാത്ത സാഹചര്യം വരും. ഇത്തരമൊരു പ്രവർത്തനമാകാം ഇവയിൽ നടക്കുന്നത്. ഇവയിൽ തുക ഇൻവെസ്റ്റ് ചെയ്യേണ്ട അവസരങ്ങൾ വന്നാൽ പലരും ചിന്തിക്കുന്നത് ഈ തുക ട്രേഡിംഗിന് ഉപയോഗിക്കുമെന്നാണ്. എന്നാൽ ഇന്ത്യയിൽ ട്രേഡിംഗ് നടത്തി ഇത്തരമൊരു റിട്ടേൺ ലഭിക്കാൻ വഴിയില്ല. ഫോറിൻ മാർക്കറ്റിലും, ക്രിപ്റ്റോകറൻസിയിലും, ക്രൂഡിലും ട്രേഡ് ചെയ്താലും ഇത്തരമൊരു റിട്ടേൺ ലഭിക്കാനിടയില്ല. അതിനാൽ തുടങ്ങുന്നതിന് മുൻപ് ഇത്തരം ഇൻവസ്റ്റ്മെൻ്റ് ശരിയാണോ എന്ന് സ്വന്തമായി വിശകലനം ചെയ്യുക.

പലർക്കുമുള്ള ഒരു തെറ്റിദ്ധാരണയാണ് മുസ്ലീം സഹോദരങ്ങൾക്ക് ഹലാൽ നിയമപ്രകാരം ഇത് ചെയ്യാമെന്നത്. എന്നാൽ അത് പ്രകാരമാണെങ്കിൽ കൃത്യമായി ബിസിനസ് എന്താണെന്ന് അറിഞ്ഞിരിക്കണം. ഇത്തരത്തിൽ ഇൻവെസ്റ്റ് ചെയ്ത് റിട്ടേൺ ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ ഒരു റഗുലേറ്ററി ബോർഡിലും കംപ്ലയിൻ്റ് ചെയ്യാനാകില്ല. ഇൻവെസ്റ്റ് ചെയ്യുമ്പോൾ കമ്പനിയിൽ എന്ത് ബിസിനസാണ് നടക്കുന്നത് എന്ന് കൃത്യമായി മനസ്സിലാക്കി അതിന് റിട്ടേൺ നല്കാനുള്ള കേപ്പബിലിറ്റിയുണ്ടോ എന്ന് ഉറപ്പ് വരുത്തുക. അത് പോലെ ഈ കമ്പനി ഏത് റഗുലേറ്ററി ബോർഡിന് കീഴിൽ പ്രവർത്തിക്കുന്നു എന്നതും ലീഗലി ശരിയാണോ എന്നും അറിയുക.

ഇത്തരമൊരു ഇൻവസ്റ്റ്മെൻ്റ് ചെയ്യേണ്ട സാഹചര്യം വന്നാൽ നിങ്ങളുടെ ആകെ സ്വത്ത് കണക്കാക്കി അതിൻ്റെ 0.5 % മാത്രം ഇൻവെസ്റ്റ് ചെയ്യുക. നിങ്ങളുടെ പണം നഷ്ടമായാലും സ്വത്തിൽ വലിയ വ്യത്യാസം വരില്ല. ഒപ്പം റിട്ടേൺ 100 ദിവസം കിട്ടിയാൽ നിങ്ങൾ ഇൻവെസ്റ്റ് ചെയ്ത കാപ്പിറ്റൽ തിരികെ ലഭിച്ച് ബാക്കി തുക പ്രോഫിറ്റാകും. ഇല്ലീഗൽ ആണെങ്കിൽ ഇൻവെസ്റ്റ്
ചെയ്യാതിരിക്കുക. ഫിനാൻഷ്യൽ സ്റ്റേറ്റ്മെൻ്റുകളും, ആവശ്യമായ മറ്റ് രേഖകളും, കസ്റ്റമർ ക്വറികൾക്ക് ഇന്ത്യൻ റെഗുലേറ്ററി ബോർഡ് എന്നിവയുമുണ്ടെങ്കിൽ മാത്രം ധൈര്യമായി ഇൻവെസ്റ്റ് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *