അഴകേറും ചാമ്പക്ക് ഗുണങ്ങൾ പലത്

നമ്മുടെ തൊടികളില്‍ സര്‍വസാധാരണയായി നട്ടുവളര്‍ത്തിയിരുന്ന ചെറിയ വൃക്ഷമാണ് ചാമ്പ. കേരളത്തിന്റെ കാലാവസ്ഥയിൽ നന്നായി  വളരുന്ന ചാമ്പയ്ക്ക് മറ്റ് ഫലങ്ങള്‍ക്കു കിട്ടിയിട്ടുള്ളത്ര സ്വീകാര്യത കിട്ടിയിട്ടുണ്ടാവില്ല. അവധിക്കാലങ്ങളില്‍ ചാമ്പച്ചോട്ടില്‍ ബാല്യം ചിലവിട്ടവർ ഒരുപാടുണ്ടാകും.. കൈവെള്ളയില്‍ കുറച്ച് ഉപ്പിട്ട് അതില്‍ ചാമ്പക്കയൊന്നുതൊട്ട് ആസ്വദിച്ചു കഴിച്ച കുട്ടിക്കാലം ചിലരുടെയെങ്കിലും ഓര്‍മ്മയില്‍ ഇന്നുമുണ്ടാകും. 15 വർഷക്കാലമാണ് ഒരു ചാമ്പ മരത്തിന്റെ ആയുസ് എന്ന് പറയപ്പെടുന്നത്.

തായ്‌ലൻഡ് ചാമ്പ എന്ന പേരുള്ള ചാമ്പ ഇനം   വീട്ടുമുറ്റത്ത് മനോഹരമായി വളർത്തിയെടുക്കാം. കുറ്റിച്ചെടി പോലെയും വളർത്താവുന്ന ഈ ചാമ്പ നമ്മുടെ മണ്ണിനും , കാലാവസ്ഥക്കും അനുയോജ്യമായതിനാൽ ധാരാളം ഫലം നൽകും. മരം നിറയെ ചുവന്ന് തുടുത്ത പഴങ്ങളുമായി നിൽക്കുന്ന ആ കാഴ്ച്ച ആരെയും ആകർഷിക്കും.

നാടൻ ഇനങ്ങളിൽ റോസ് , വെള്ള , ചുവപ്പ് എങ്ങനെ നിറങ്ങളലിലാണ് ചാമ്പ വളരുന്നത്. ജലാംശം നിറഞ്ഞ ഈ പഴം ഒരിക്കൽ കഴിച്ചാൽ വീണ്ടും കഴിക്കാൻ ആരും ആഗ്രഹിച്ച് പോകും . ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും, വിരശല്യം അകറ്റുവാനുമൊക്കെ ചാമ്പ ഉത്തമമാണ്. അതുകൊണ്ട് തന്നെ പ്രായമുള്ളവർക്കും കുട്ടികൾക്കും ഇത് കൊടുക്കുന്നത് വളരെ നല്ലതാണ്.  രോഗ പ്രതിരോധശക്തി വർദ്ധിക്കാനും വളരെ ഉത്തമമാണ് . ചാമ്പക്കയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ നമ്മളുടെ ബ്ലഡ് സർകുലേഷൻ വർധിപ്പിക്കാൻ സഹായിക്കും , പ്രമേഹ രോഗികൾക്കും മധുരം കുറഞ്ഞ ചാമ്പങ്ങ കഴിക്കുന്നത് വളരെ ഗുണകരമായിരിക്കും .

പക്ഷേ ഈ കൊച്ചുഫലത്തിനുള്ളില്‍ നിറഞ്ഞിരിക്കുന്ന ഔഷധഗുണങ്ങളെക്കുറിച്ച് അറിഞ്ഞാല്‍ ഒറ്റ ചാമ്പയ്ക്ക പോലും വെറുതെ കളയാന്‍ ആര്‍ക്കും സാധിക്കില്ല. ക്യാന്‍സര്‍ തടയാനും ചാമ്പക്കയ്ക്ക് കഴിവുണ്ടെന്ന് പറയപ്പെടുന്നു. ഉണക്കിയെടുത്ത് അച്ചാറിടാനും നല്ലതാണ്. ചാമ്പയ്ക്കയുടെ കുരു ഉണക്കിപ്പൊടിച്ച് കഴിക്കുന്നതു നല്ലതാണ്. ഇത് തിമിരം, ആസ്തമ പോലുള്ള രോഗങ്ങള്‍ക്കുള്ള ഒരു പരിഹാരമാണ്. 

ചാമ്പയ്ക്കയുടെ പൂക്കള്‍ പനി കുറയ്ക്കാന്‍ നല്ലതാണ്. പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന ഒരു ഫലമാണിത്. പ്രമേഹരോഗികള്‍ക്കു മാത്രമല്ല, ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും  ഇത് നല്ലൊരു പരിഹാരം തന്നെ. ഇതിലെ വൈറ്റമിന്‍ സി, ഫൈബര്‍ എന്നിവ കൊളസ്‌ട്രോള്‍ കുറയ്ക്കും. പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തടയാനും ചാമ്പക്കയ്ക്കു കഴിയും. സോഡിയം, അയേണ്‍, പൊട്ടാസ്യം, പ്രോട്ടീന്‍, ഫൈബര്‍ പോലുള്ള ഘടകങ്ങള്‍ ചാമ്പക്കയില്‍ അടങ്ങിയിട്ടുണ്ട്. 

വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കാന്‍ ചാമ്പയ്ക്ക ഉത്തമമാണ്. സൂര്യാഘാതം ശരീരത്ത് ഏല്‍ക്കുമ്പോഴുള്ള ആരോഗ്യ പ്രശ്‌നങ്ങളെ ചാമ്പയ്ക്ക പ്രതിരോധിക്കും. ഫംഗസ് പോലെയുള്ള ബാക്ടീരിയാ അണുബാധയെ പ്രതിരോധിക്കാനും ചാമ്പയ്ക്കയ്ക്കു കഴിയുന്നു. സ്ഥിരമായി ചാമ്പയ്ക്കാ കഴിക്കുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ സാദ്ധ്യത വളരെ കുറവായിരിക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.  

കണ്ണിലെ സമ്മര്‍ദ്ദം കുറയ്ക്കാനും, എപ്പോഴും ഉന്മേഷത്തോടെയിരിക്കാനും, പ്രായമാകുമ്പോഴുള്ള തിമിരം തുടങ്ങിയവയും ചാമ്പയ്ക്കാ കഴിക്കുന്നത് ശീലമാക്കിയാല്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *