തയ്യൽ മെഷിൻ ജാമായോ എങ്കില്‍ ഇങ്ങനെ ചെയ്യൂ ഇനി ഈ ബുദ്ധിമുട്ട് ഉണ്ടാവില്ല

സ്ത്രീകൾക്ക് പൊതുവേ വസ്ത്രങ്ങളോട് കമ്പം കുറച്ചു കൂടുതലാണ്.അതുകൊണ്ടുതന്നെ അവർ ഇഷ്ടംപോലെ വസ്ത്രങ്ങളാണ് വാങ്ങി കൂട്ടാറ്.പണ്ട് കൂടുതലും റെഡിമെയ്ഡ് വസ്ത്രങ്ങളാണ് വാങ്ങുന്നതെങ്കിൽ ഇന്ന് മെറ്റിരിയൽസ് എടുത്തത് തയിപ്പിക്കുകയാണ് കൂടുതൽ പേരും ചെയ്യുന്നത്. അതാകുമ്പോൾ ഓരോരുത്തരുടെയും മനസ്സിൻ ഇഷ്ടപ്പെടുന്ന മോഡലിൽ വസ്ത്രങ്ങൾ തയ്ച്ചു കിട്ടും. പെൺകുട്ടികളുടെ ഈ ഒരു താല്പര്യം മനസ്സിലാക്കി കൊണ്ട് തന്നെ തയ്യൽ ചാർജ് ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കാരണം അവർക്കറിയാം എത്ര ചാർജ് ഉണ്ടാക്കിയാലും നന്നായി തേച്ചു കൊടുക്കുകയാണെങ്കിൽ വീണ്ടും ഇവിടെത്തന്നെ വരും എന്നുള്ളത്. അതുകൊണ്ട് വന്നുവന്ന് ഇന്ന് തുണി യെക്കാൾ വില തയ്യൽ ചാർജായി കൊടുക്കേണ്ട അവസ്ഥയാണ്. പണ്ട് ചുരിദാർ തയ്ക്കണമെങ്കിൽ 200 രൂപ ആയിരുന്നെങ്കിൽ 350 രൂപ കൊടുക്കണം ഒരു ചുരിദാർ തയ്ച്ചു കിട്ടണമെങ്കിൽ. പലർക്കും തയ്യൽ അറിയില്ല എന്നത് തന്നെയാണ് ചാർജ് വർധനയ്ക്ക് കാരണം. ഇങ്ങനെ ദിനംപ്രതിയുള്ള തയ്യൽ ചാർജ് വർധന കാരണം മിക്ക സ്ത്രികളും സ്വന്തം വസ്ത്രങ്ങൾ സ്വന്തമായി തന്നെ തയിച്ചു ഇടാൻ ആണ് ശ്രമിക്കുന്നത്. അതാകുമ്പോൾ തുണിയുടെ വില മാത്രം ചെലവാക്കിയാൽ മതിയാവും. തയ്യൽ അറിയില്ലെങ്കിലും യൂട്യൂബിലും ഒക്കെ മറ്റും നോക്കി പലരും ഇന്ന് സ്വയം വസ്ത്രങ്ങൾ തുടങ്ങാൻ ശ്രമിക്കുകയാണ്.അതുകൊണ്ട് തന്നെ ഇന്ന് എല്ലാ വീടുകളിലും ഒരു തയ്യൽ മെഷീൻ ഉറപ്പായും കാണും.

പക്ഷേ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ തയ്യൽമെഷീൻ പെട്ടെന്ന് തന്നെ കംപ്ലൈന്റ് ആകും.തയ്യൽ മെഷീൻ ഒന്ന് കംപ്ലൈന്റ് ആയിപ്പോയാൽ പിന്നെ അതിന് വേണ്ടി ഒരുപാട് പൈസ മുടക്കേണ്ടി വരും. അതുകൊണ്ട് തയ്യൽ മെഷീൻ ഉപയോഗിക്കുമ്പോൾ എപ്പോഴും ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാൻ.കൂടുതൽ പേരും പറയുന്ന ഒരു കംപ്ലൈന്റ് ആണ് മെഷിന്റെ വീൽ കറങ്ങുന്നില്ല സ്റ്റക് ആയി നിൽക്കുന്നു എന്നൊക്കെയാണ്.നമ്മൾ പുതിയ മെഷീൻ വാങ്ങി കഴിയുമ്പോൾ സാധാരണ വീൽ നല്ല ടൈറ്റ് തന്നെയായിരിക്കും. ഓയിൽ ഒക്കെ ഇട്ട്,പതി ചവിട്ടി ചവിട്ടി വരുമ്പോഴാണ് അത് ശരിയായി വരുന്നത്.പറയുന്ന കംപ്ലൈന്റ് വീലും ഭയങ്കര ടൈറ്റ് ആണ് എന്നതാണ്. ഇതിന് പ്രധാന കാരണം മെഷീനിൽ ഉപയോഗിച്ചിരിക്കുന്ന ബെൽറ്റ് കറക്റ്റായി ഇടാത്തത് കൊണ്ടാണ്. ഒരിക്കലും നല്ല ടൈറ്റ് ആയിട്ടും അതുപോലെതന്നെ ലൂസ് ആയിട്ടും ഇടാൻ പാടില്ല. അതിന്റെ പാകത്തിനു വേണം ഇടാൻ. ടയിറ്റാണെങ്കിൽ വീൽ കറങ്ങാൻ ഭയങ്കര ബുദ്ധിമുട്ടായിരിക്കും.ലൂസ് ആണെങ്കിൽ മുകളിലത്തെ വിൽ മാത്രം കറങ്ങും താഴത്തെ വീൽ കറങ്ങില്ല.

ബെൽറ്റ് കറക്റ്റ് ആണെങ്കിൽ വീൽ നല്ല സ്മൂത്ത് ആയിട്ട് കറങ്ങും.അതുപോലെ മെഷീനിൽ നന്നായി ഓയിൽ ഇടാൻ ശ്രദ്ധിക്കുക. ഓയിൽ ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം ത്താഴത്തെ വീൽ ചവിട്ടുമ്പോൾ ആണ് ബുദ്ധിമുട്ടെങ്കിൽ വീലും ആയിട്ട് ജോയിൻ ആയി വരുന്നു ഭാഗത്ത് നന്നായി ഓയിൽ ഇട്ട് കൊടുക്കണം.അതിന്‍റെ മറു സൈഡിലും ഓയിൽ ഇട്ട് കൊടുക്കണം. മെഷീന്‍റെ പെടലി പൊട്ടുമ്പോഴും ബുദ്ധിമുട്ടുണ്ടെങ്കിൽ പെടലിയുടെ രണ്ടു ഭാഗത്തുള്ള ജോയിന്റിലും ഓയിൽ ഒഴിച്ചു കൊടുക്കുക.പെഡലി ചവിട്ടുമ്പോൾ ഭയങ്കരമായ സൗണ്ട് കേൾക്കുന്നുണ്ടെങ്കിൽ രണ്ടു ഭാഗത്തുമുള്ള സ്ക്രൂ നന്നായി മുറുക്കി കൊടുക്കുക.ഈ സ്ക്രു ലൂസാകുമ്പോഴാണ് പെടലിക്ക് മൂവ്മെന്റ് വന്നു ഭയങ്കര സൗണ്ട് കേൾക്കുന്നത്.ഇതൊക്കെയും വീൽ അനങ്ങാത്തപ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ്. ബെൽറ്റ് റിലീസ് ചെയ്ത മെഷീൻ ഒന്ന് ഇളക്കി എടുക്കുമ്പോൾ താഴെ ഭാഗത്തായി ഒരു റൗണ്ട് പോഷൻ ഉണ്ടാവും.

വീൽ ഒന്നു പതിയെ കറക്കി കൊടുക്കുമ്പോൾ ഇതിന്‍റെ ഉള്ളിൽ ചെറിയൊരു മൂവ്മെന്റ് വരുന്നത് കാണാൻ സാധിക്കും.ഇങ്ങനെ മൂവ്മെന്റ് വരുന്ന പോഷനിൽ നന്നായി ഓയിൽ ഇട്ടുകൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.അതുപോലെ വീലിന്‍റെ ജോയിന്റ് വരുന്ന ഭാഗത്തും നല്ല രീതിക്ക് ഒഴിച്ചുകൊടുക്കണം. അടിനൂൽ ഇടുന്ന ഭാഗത്ത് എന്തെങ്കിലും നൂൽ സ്റ്റ്ക്കായി ഇരുപ്പുണ്ടെങ്കിലും വീൽ കറങ്ങാൻ ബുദ്ധിമുട്ടുണ്ടാകും.അപ്പോൾ ആ ഭാഗം ക്ലീൻ ചെയ്യണം.ഇതൊക്കെ ഒന്നു ശ്രദ്ധിച്ചു കഴിഞ്ഞാൽ മെഷിൻ ഒരു കംപ്ലൈന്റും ഇല്ലാതെ നല്ല രീതയിൽ ഉപയോഗിക്കാൻ പറ്റും.

Leave a Reply

Your email address will not be published. Required fields are marked *