4000 വർഷം പഴക്കമുള്ള വിഭവം പരീക്ഷിച്ച് ബിൽ സതർലാൻ്റ്

ഈ ലോക്ക്ഡൗൺ കാലത്ത് നമ്മളിൽ പലരും ഒരു വിഭവമെങ്കിലും പാചകം ചെയ്തിട്ടുണ്ടാവും. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് യുകെയിലെ കേംബ്രിഡ്ജിൽ നിന്നുള്ള ബിൽ സതർ‌ലാൻ‌ഡ് എന്നയാൾ പാകം ചെയ്ത 4000 വർഷം പഴക്കമുള്ള ബാബിലോണിയൻ(Babylonian) ഭക്ഷണമാണ്..

കുറച്ചുനാൾ മുമ്പ്, നെറ്റിസൻ‌മാർ‌ ഒരു പഴയ പീനട്ട് ബട്ടർ‌ ബ്രഡ്ഡിൻ്റെ പാചകക്കുറിപ്പിന് പിന്നാലെ പോകുന്നത് കണ്ടിരുന്നു. ലോകമെമ്പാടുമുള്ള ആളുകൾ പുതിയ വിഭവങ്ങളും പാചകരീതികളും പരീക്ഷിക്കുന്നത് തുടരുമ്പോൾ, ബിൽ സത്തർലണ്ട് 4000 വർഷം പഴക്കമുള്ള പാചകക്കുറിപ്പുകൾ പിന്തുടർന്ന് പലഹാരങ്ങൾ പാചകം ചെയ്യുകയായിരുന്നു. എല്ലാവരേയും പോലെ, ബിൽ സതർലാൻഡും ലോക്ക്ഡൗൺ കാലത്തായിരുന്നു അദ്ദേഹത്തിന്റെ ഈ പാചക പരീക്ഷണം. 1750 ബി.സിയോളം പഴക്കമുള്ള ഭക്ഷണം എന്ന് മനസ്സിലാക്കി അദ്ദേഹം “oldest existing” എന്ന അടിക്കുറുപ്പോടെയാണ് ഈ ബാബിലോണിയൻ വിഭവം ട്വിറ്ററിൽ പങ്കുവെച്ചത്.

സതർ‌ലാൻ‌ഡ് ശ്രമിച്ച വിഭവങ്ങളിലൊന്നാണ് ആട്ടിൻ‌കുട്ടി സ്റ്റ്യൂ. ഇത് രുചികരമാണെങ്കിലും തയ്യാറാക്കാൻ എളുപ്പമായിരുന്നെന്ന് അദ്ദേഹം പറയുന്നു. രണ്ട് ബാർലി കകെസ് തൻ്റെ മകൾ ടെസ്സയാണ് പരീക്ഷിച്ചത്‌. അദ്ദേഹത്തിൻ്റെ മറ്റൊരു വിഭവമായിരുന്നു അംഗ്ടസ് സോസ്. ചതച്ച  വെളുത്തുള്ളി ടോപ്പിംഗ് ചെയ്തത് ഇതിനെ കൂടുതൽ സ്വാദിഷ്ടമാക്കി. മറ്റൊരു വിഭവം, tuh’u, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പാചകങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഇത് ഒരുതരം സ്റ്റ്യൂ അണ്. വിഭവങ്ങൾ ഉണ്ടാക്കുന്നതിനായി അദ്ദേഹം ഉപയോഗിച്ച പാചകക്കുറിപ്പിന്റെ ചിത്രങ്ങളും സതർ‌ലാൻ‌ഡ് പോസ്റ്റ് ചെയ്‌തിരുന്നു. “Ancient Mesopotamia Speaks: Highlights of the Yale Babylonian Collection, edited by Angele W Lassen, Eckart Frahm and Klaus Wagensonner” എന്നിവർ എഡിറ്റുചെയ്ത പുസ്തകത്തിലാണ് ഈ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചിരുന്നത്. സതർ‌ലാൻ‌ഡ് പരീക്ഷിച്ച മറ്റ് വിഭവങ്ങൾ സോർ ഡോവ് ക്രമ്പ്സ്, സോട്ട് ലീക്ക്, സ്പ്രിംഗ് അണിയൻ, ആട്ടിൻ സ്റ്റൂ ചേർത്ത് നിർമ്മിച്ച  ഇളമൈറ്റ് ബ്രോത് എന്നിവയാണ്‌.

Leave a Reply

Your email address will not be published. Required fields are marked *