വീട്ടിൽ അലമാരയുടെ സ്ഥാനത്തിന് വളരെ വലിയ ഒരു പങ്കുണ്ട്. നമ്മൾ അധ്വാനിച്ച് ലഭിക്കുന്ന പണം സൂക്ഷിച്ച് വെക്കുന്നത് അലമാരയിലാണ്. ഈ പണം നമ്മുടെ കയ്യിൽ നില്ക്കാതെ പലതരം ചിലവുകൾ വരുന്നത് നമ്മളിൽ പലരുടെയും പ്രശ്നമാണ്. നമ്മുടെ പണം സൂക്ഷിക്കുന്ന അമാരക്ക് ഇതിൽ പങ്കുണ്ട്. അലമാര വീട്ടിൽ കൃത്യ സ്ഥാനത്ത് അല്ല വെച്ചിരിക്കുന്നതെങ്കിൽ അനാവശ്യ ചിലവുകൾ വരാനിടയാകും. ഈശാന മൂല അഥവ വീടിൻ്റെ വടക്ക് കിഴക്കേ മൂലയിൽ ഒരു കാരണവശാലും അലമാര വെക്കരുത്. കാരണം, വടക്ക് കിഴക്കേ മൂല കിണർ അല്ലെങ്കിൽ വെള്ളത്തിൻ്റെ സ്ഥാനമാണ്. അവിടെ അലമാര വെക്കുന്നത്, വെള്ളത്തിൽ പണം ഒഴുക്കി കളയുന്നതിന് തുല്യമാണ്. അത് പോലെ , അഗ്നിമൂല അഥവ തെക്ക് കിഴക്കേ മൂലയിലും അലമാര വെക്കരുത്. അവിടെ വെക്കുന്നത് പണം തീയിലിലിടുന്നതിന് തുല്യം. ഇവിടെ വെച്ചാൽ മരുന്നുകളുടെ ചിലവ് അല്ലെങ്കിൽ ആശുപത്രി ചിലവ് കൂടുതലാകും.
അലമാര വെക്കുന്നതിന് ഏറ്റവും ഉചിതമായത് കന്നിമൂല അഥവ തെക്ക് പടിഞ്ഞാറേ മൂലയാണ്. കന്നിമൂല ഗണപതി ഭഗവാൻ്റെ സ്ഥാനമാണ്. നിങ്ങൾക്ക് വരുന്ന അനാവശ്യ ചെലവുകളെ ഭഗവാൻ നീക്കി തരും. മംഗളകരമായ കാര്യങ്ങൾക്ക് പണം വിനിയോഗിക്കാനാകും. തെക്ക് പടിഞ്ഞാറെ മൂലയിൽ വെക്കുമ്പോൾ അലമാരയുടെ ദർശനം കിഴക്കോ വടക്കോ ദിക്കിലേക്ക് ആകുന്നത് ഏറ്റവും ഉത്തമം. പണം അലമാരയിൽ വെക്കുമ്പോൾ മഞ്ഞ തുണിയിൽ പൊതിഞ്ഞ് വെക്കുന്നത് ഐശ്വര്യപ്രദമണ്. മഹാലക്ഷ്മിയുടെ ഫോട്ടോ അടുത്ത് വെക്കുന്നത് ഗുണകരമാണ്. ദിവസേനയുള്ള ചിലവിനായി കുറച്ച് പണം വീടിൻ്റെ വടക്ക് പടിഞ്ഞാറേ മൂലയിൽ സൂക്ഷിക്കുക. ഈ സൂക്ഷിച്ചിരിക്കുന്ന പണത്തിൽ നിന്നും ദിവസേന എടുക്കുക. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ അനാവശ്യ ചിലവുകളും മറ്റും കുറച്ച് പണസമ്പാദനത്തിന് ഫലപ്രദമായിരിക്കും.