മുടി തഴച്ച് വളരും വെറും ഒരു ആഴ്ചയിൽ

ഇടതൂർന്ന, തിളങ്ങുന്ന, മിനുസമുള്ള മുടി ഇഷ്ടമില്ലാത്തവരായി ആരുമില്ല. വേഗത്തിൽ മുടി വളരാനുള്ള പല വിദ്യങ്ങളും പരീക്ഷിക്കുന്നവരാണ് ഭൂരിഭാഗം പേരും. ആരോഗ്യമുള്ള ഒരാളുടെ ഓരോ മുടിയിഴകളും ശരാശരി 4-6 ഇഞ്ച് വരെ പ്രതിവർഷം വളരും എന്ന് പറയപ്പെടുന്നു. ചിലർക്ക് പാരമ്പര്യമായി ഇങ്ങനെ മുടിയുള്ളവര്‍ ഉണ്ടാകും. അല്ലാത്തവര്‍ മുടിയുടെ നീളവും ഉള്ളും വര്‍ദ്ധിപ്പിക്കാന്‍ പരസ്യങ്ങളിൽ കാണുന്ന പലതരം എണ്ണകളും മരുന്നുകളും വാങ്ങി ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇവയിലൊക്കെ ഉപരിയായി മുടിയുടെ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അവ ശരിയായി പാലിച്ചാൽ ഒരു ആഴ്ചയിൽ തന്നെ ഇടതൂർന്ന മുടി സ്വന്തമാക്കാം.

മുടിയുടെ വളർച്ചയെ സ്വാധീനിക്കുന്ന ചില ഘടകങ്ങൾ ഉണ്ട്. പ്രായം, പാരമ്പര്യം, ഡയറ്റ്, ശാരീരികവും മാനസീകവുമായ ആരോഗ്യം എന്നിവയാണ്. ഇതിൽ നമ്മുടെ ഡയറ്റ് ഏറ്റവും പ്രധാനം. നമ്മുടെ ഭക്ഷണത്തിലൂടെ കിട്ടുന്ന പോഷകങ്ങളാണ് ഏറ്റവും കൂടുതലായി മുടിയുടെ ആരോഗ്യത്തിനെ നിയന്ത്രിക്കുന്നത്. മുടി വളരാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ച് ഫലം കാണാത്തവർ ഏറെയുണ്ട്. പെട്ടെന്ന് മുടി വളരാൻ ഇനിയെന്ത് എന്ന് ചിന്തിക്കുന്നവർ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ. മുടി വളരുന്നതിന് പുറമേ ചെയ്യുന്നതിനെക്കാൾ ഏറ്റവും പ്രധാനം നമ്മുടെ ഭക്ഷണ ശീലമാണ്. ഭക്ഷണത്തിൽ മുടി വളരുന്നതിനുള്ള പോഷകങ്ങൾ ഉൾപ്പെടുത്തിയാൽ തന്നെ മുടി പെട്ടെന്ന് തരും. രണ്ട് ഇരട്ടിയായി മുടി വളരാൻ ഭക്ഷണ രീതിയിൽ ചില മാറ്റങ്ങൾ കൊണ്ട് വരാം.

പ്രധാനമായും 5 ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയാൽ ഒരു മാസത്തിൽ തന്നെ വ്യത്യാസമറിയാം. നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ഒന്നാണ് മുട്ട. മുടിക്ക് ആവശ്യമായ പ്രോട്ടീനുകൾ മുട്ടയിലുണ്ട്. എങ്ങനെ പാകം ചെയ്തായാലും ദിവസം ഒരു മുട്ടയെങ്കിലും കഴിക്കുക. കൊളസ്ട്രോൾ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ നിങ്ങളുടെ ഡയറ്റീഷനോട് ചോദിച്ചറിയുക. മുട്ടയിൽ അങ്ങിയ ബയോട്ടിൻ മുടിയുടെ കെരാറ്റിൻ എൻഹാൻസ് ചെയ്യാൻ വളരെ ഗുണകരമാണ്. ആഴ്ചയിലൊരിക്കൽ മുടിയിൽ മുട്ട തേക്കുന്നത് ഗുണം ചെയ്യും.

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ഓറഞ്ച്, നാരങ്ങ, മുസമ്പി, ബെറികൾ തുടങ്ങിയവയിൽ സിട്രിക് ആസിഡ് അടങ്ങിയതാണ്. ഇത് മുടിക്ക് കരുത്ത് നല്കുകയും മുടി പൊട്ടി പോകുന്നതും കട്ടി കുറയുന്നതും പരിഹരിക്കും. മുടി വളരുന്നതിനാവശ്യമായ അയൺ ശരീരത്തിലേക്ക് എടുക്കാനും ഇത് സഹായിക്കും. ദിവസേന ഓരോന്ന് ഇഷ്ടമുള്ള രീതിയിൽ നിങ്ങൾക്ക് കഴിക്കാം. ചീര, മുരിങ്ങയില തുടങ്ങിയ ഇലക്കറികൾ ഒരു പിടി ഒരു ദിവസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വിറ്റാമിൻ എ വലിയ തോതിൽ അടങ്ങിയ ഇലക്കറികൾ മുടിയുടെ സെബം ഉൽപാദിപ്പിക്കാൻ സഹായിക്കും. മുടി വരണ്ടിരിക്കാതെ ആരോഗ്യപരമായി ഇരിക്കുകയും ചെയ്യും.

അത് പോലെ, ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി ഉൾപ്പെടുത്തുക. ചെറിയ മീനുകൾ, ഫ്ലക്സ് സീഡ് തുടങ്ങിയവ കഴിക്കുക. ഗർഭിണിയായ സ്ത്രീകൾ ഫ്ലക്സ് സീഡ് കഴിക്കുന്നതിന് മുൻപ് ഡയറ്റീഷൻ്റെ നിർദ്ദേശപ്രകാരം കഴിക്കുക. അത് പോലെ, മുടി വളരാൻ സഹായിക്കുന്ന ഒന്നാണ് അവക്കാഡോ. ഇതിൽ സിങ്ക്, സെലീനിയം, വിറ്റാമിൻ ബി, വിറ്റാമിൻ സി എന്നിവ അടങ്ങിയിക്കുന്നു. ഇത് ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ഇവയൊടൊപ്പം ഒരു ദിവസം 2 -3 ലിറ്റർ വെള്ളം കുടിച്ചിരിക്കണം. കിഡ്നി സംബന്ധമായ ആരോഗ്യ പ്രശ്നമുള്ളവർ ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കുക. ഒപ്പം നട്ട്സുകളും കഴിക്കാൻ ശ്രമിക്കുക. ഇവയൊന്നും ഭക്ഷണത്തിൽ ഉൾപ്പെടുത്താനായില്ലെങ്കിൽ മീൻ ഗുളിക അഥവ കോട് ലിവർ ക്യാപ്സൂൾ കഴിക്കുക. ഒരു ഡോക്ടറുടെ നിർദേശപ്രകാരം ഒന്നിടവിട്ട ദിവസങ്ങളിൽ കഴിക്കാം. നിങ്ങളുടെ മുടി വളരാൻ ഇത് വളരെയേറെ സഹായിക്കും.

മുടി വളരുന്നതിന് ഒഴിവാക്കേണ്ട ചില കാര്യങ്ങളുമുണ്ട്. അതിൽ പ്രധാനമാണ് പുറത്ത് നിന്നും വാങ്ങുന്ന കർബണേറ്റഡ് ഡ്രിങ്ക്സ്. മുടിയിൽ കെമാക്കലുകൾ ധാരാളമായി ഉപയോഗിക്കാതെ ശ്രദ്ധിക്കുക. അത് പോലെ, മുടി ധാരാളമായി ഹീറ്റ് ചെയ്യാതെയിരിക്കുക. കെമിക്കുകൾ കുറഞ്ഞ ഷാംപൂ മാത്രം തിരഞ്ഞെടുക്കുക. പുറത്ത് പൊടിയുള്ള സ്ഥലങ്ങളിൽ പോയാൽ മുടി കഴുകേണ്ടത് അത്യാവശ്യമാണ്. ഈ കാര്യങ്ങൾ മാത്രം ചെയ്താൽ തന്നെ ഒരു മാസത്തിനുള്ളിൽ മുടി പനങ്കുല പോലെ വളരും.

Leave a Reply

Your email address will not be published. Required fields are marked *